ADVERTISEMENT

അങ്കമാലി സ്വദേശിനിയായ ആനി യൂജിന്‍ തന്റെ 'കൃഷിലോകം ' എന്ന യൂട്യൂബ് ചാനല്‍ തുടങ്ങുന്നത് 2012 ലാണ്. കൃഷിയും ചെടികളെയും സ്നേഹിക്കുന്ന ആനി വെറുമൊരു കൗതുകത്തിനു തുടങ്ങിയ ആ യൂട്യൂബ് ചാനലിനു ഇന്ന് 3.7 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സും രണ്ടുകോടി കാഴ്ചക്കാരുമുണ്ട്. ഒരു മാസം ചാനലില്‍ നിന്നും ആനി സ്വന്തമാക്കുന്നത് ഒരു ലക്ഷം രൂപയും. 

ഭര്‍ത്താവ് സ്റ്റീഫന്റെ സഹായത്തോടെയാണ് ആനി വിഡിയോകള്‍ ചെയ്യുന്നത്. ഒന്നര ഏക്കറിലാണ് ആനിയുടെ വീട്ടിലെ പൂന്തോട്ടം. അവിടെ ഒട്ടുമിക്ക പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും സുലഭം. ആദ്യകാലത്ത് തന്റെ പൂന്തോട്ടത്തിന്റെ ചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ ആയിരുന്നു ആനി ചാനല്‍ തുടങ്ങിയതെങ്കില്‍ പിന്നീട് പതിയെ ആനിയും അതില്‍ മുഖം കാണിക്കാന്‍ തുടങ്ങി. പൊതുവേ ക്യാമറയെ അഭിമുഖീകരിക്കാൻ മടിയുണ്ടായിരുന്ന ആനി പതിയെ അങ്ങനെ സംസാരിച്ചു തുടങ്ങി.

അത്തരത്തില്‍ ആദ്യമായി ചെയ്ത വിഡിയോ പേരക്കയുടെ ഗുണങ്ങളെ കുറിച്ച് പറഞ്ഞു കൊണ്ടുള്ളതായിരുന്നു. ' ഗുവ ഇന്‍ കേരള ഹോം ' എന്ന തലകെട്ടില്‍ വന്ന ആ വിഡിയോയ്ക്ക്  ധാരാളം കാഴ്ചക്കാരെ ലഭിച്ചതോടെ ആത്മവിശ്വാസമായി. പിന്നീട് നിരന്തരം വിഡിയോകള്‍ ആനി ചെയ്യാന്‍ തുടങ്ങി. എല്ലാം സൂപ്പര്‍ ഹിറ്റ്‌.

annies-garden-husband

ചെടികള്‍ എങ്ങനെയാണ് നോക്കി വാങ്ങേണ്ടത്, എന്തൊക്കെ ശ്രദ്ധിക്കണം, അവയുടെ ഗുണഗണങ്ങള്‍ അങ്ങനെ എല്ലാം ആനി വിഡിയോയിലൂടെ വിവരിക്കാറുണ്ട്.

കര്‍ഷകരുമായി സംവദിക്കുന്ന വീഡിയോകളും ആനി ചെയ്യാറുണ്ട്. ആദ്യ ചാനലിന്റെ വിജയത്തോടെ അടുത്തിടെ 'ടിപ്സ് ഫോര്‍ ഹാപ്പി ലൈഫ്' എന്നൊരു ചാനലും ആനി തുടങ്ങിയിട്ടുണ്ട്. ഒരു ലക്ഷം രൂപയോളം തനിക്ക് യൂട്യൂബില്‍ നിന്നും വരുമാനം ലഭിക്കാറുണ്ടെന്ന് ആനി പറയുന്നു. 

English Summary- Housewife Earn Revenue from Youtube Garden Channel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com