ADVERTISEMENT

പുണെ സ്വദേശികളായ ആർക്കിടെക്ട് ദമ്പതികളാണ് ദ്രുവങ്കും പ്രിയങ്കയും. വേറിട്ട വഴിയില്‍ സഞ്ചരിക്കാനാണ് ഇവര്‍ക്ക് ഈ മേഖലയില്‍ ഇഷ്ടം. പുണെയിലെ പഠനശേഷം പ്രശസ്ത ആർക്കിടെക്ട് മാലക്  സിങ് ഗില്ലിന്റെ കീഴിലാണ് ദ്രുവങ്കും പ്രിയങ്കയും പ്രാക്ടീസ് ചെയ്തത്. ഇവിടെനിന്നാണ് വെർണക്കുലർ ആർക്കിടെക്ചറിനെ കുറിച്ചും ഇക്കോ  ഫ്രണ്ട്ലി വീടുകളെ കുറിച്ചും ഇവർ പഠിക്കുന്നത്.

mud-house-construction

മൂന്നുവർഷം മുൻപ് ‘Building in Mud’എന്ന അവരുടെ സംരംഭം ആരംഭിക്കുമ്പോള്‍ തന്നെ ഇരുവരും ഒരു കാര്യം തീരുമാനിച്ചിരുന്നു. സാധാരണ പോലെയുള്ള വീടുകള്‍ തങ്ങള്‍ നിര്‍മ്മിക്കുന്നില്ല. പകരം ഇക്കോ  ഫ്രണ്ട്ലിയായ വീടുകള്‍ ആയിരുന്നു അവരുടെ മനസ്സില്‍. 

no-ac-mud-house

പുണെ പോലുള്ള നഗരങ്ങളിൽ ഇത്തരം വീടുകൾക്ക്  ആവശ്യക്കാരില്ല, കരിയർ വെള്ളത്തിലാകും എന്നൊക്കെപ്പറഞ്ഞു വീട്ടുകാരും സുഹൃത്തുക്കളും ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ഇരുവരും തങ്ങളുടെ തീരുമാനത്തിൽ ഉറച്ചുനിന്നു. ഇതിനോടകം മുംബൈ, പുണെ എന്നിവിടങ്ങളില്‍ 6 പ്രോജെക്റ്റുകള്‍ ഇവര്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു.  ചുണ്ണാമ്പ് , കല്ലുകള്‍ , കട്ട , തടി ഒക്കെ കൊണ്ടാണ് ഇവര്‍ വീടുകള്‍ നിർമിക്കുന്നത്. കോൺക്രീറ്റിനു പകരം മഡ്  പ്ലാസ്റ്ററിങ് ഉപയോഗിക്കുന്നു. അതിനാൽ ഏതു വലിയ വേനലിലും ഇവർ നിർമിക്കുന്ന വീടുകള്‍ക്കുള്ളില്‍ നല്ല തണുപ്പാണ്. 

English Summary- Architect Builds Eco Friendly House in Metros

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com