ADVERTISEMENT

നമ്മള്‍ പ്രകൃതിചൂഷണങ്ങള്‍ക്ക് എതിരെ വാതോരാതെ സംസാരിക്കുമ്പോഴും അതിനെതിരെ നമ്മളെ കൊണ്ട് ആവുന്ന എന്തെങ്കിലും ചെയ്യാറുണ്ടോ ? എന്നാല്‍ നോയിഡ സ്വദേശികളായ ദീപ്തി ശര്‍മ്മയും അഭിഷേക് ആനന്ദും ഇതില്‍ ഒരല്‍പം വ്യത്യസ്തര്‍ തന്നെ. എങ്ങനെയെന്നോ ? പറയാം.

ഗ്രേറ്റര്‍ നോയിഡയില്‍ കഴിയുന്ന ഇവര്‍ക്ക് നൈനിറ്റാള്‍ മലനിരകളില്‍ ഒരടിപൊളി ഹോം സ്റ്റേ ഉണ്ട്. വെറുമൊരു ഹോംസ്റ്റേ അല്ല. 26,500 ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ബോട്ടിലുകള്‍ കൊണ്ട് നിര്‍മ്മിച്ച ഹോംസ്റ്റേ. പ്രകൃതിസ്നേഹികള്‍ ആണ് ഈ ദമ്പതികള്‍. പലപ്പോഴും മലനിരകളില്‍ ട്രെക്കിംഗ് പോകുമ്പോള്‍ ഇവര്‍ ശ്രദ്ധിച്ച ഒരു കാര്യമുണ്ട്. അവിടെ പോലും പ്ലാസ്റ്റിക് വേസ്റ്റ് ധാരാളമായി കണ്ടുവരുന്നുണ്ട് എന്നത്. ഇതിനെതിരെ എന്തുചെയ്യാൻ സാധിക്കുമെന്നാണ് പരാതികള്‍ പറയാതെ ഇവര്‍ ചിന്തിച്ചത്. അമേരിക്കയില്‍ ഉള്ള സഹോദരി വഴിയാണ് ആഫ്രിക്കയിലെ റുവാണ്ടയിലുള്ള ചില ആളുകളുമായി അങ്ങനെ ബന്ധപെടുന്നത്. പ്ലാസ്റ്റിക് ബോട്ടിലുകള്‍ കൊണ്ട് പലതരം നിര്‍മ്മിതികള്‍ എങ്ങനെ ചെയ്യാം എന്ന് ഇവരില്‍ നിന്നും ദീപ്തിയും അഭിഷേകും പഠിച്ചു. 

plastic-bottle-homestay-construction

ഇതിനു ശേഷമാണ് നൈനിറ്റാളില്‍ 2016 ല്‍ ഒരു പ്ലോട്ട് വാങ്ങുന്നത്. 4 ബെഡ്റൂം സൗകര്യമുള്ള ഒരു ഹോംസ്റ്റേയായിരുന്നു ഇവര്‍ നിര്‍മ്മിച്ചത്. ഇതില്‍ കിടപ്പറകളും ബാത്ത്റൂമും എല്ലാം പ്ലാസ്റ്റിക് ബോട്ടിലുകള്‍ കൊണ്ടാണ് നിര്‍മ്മിച്ചത് എന്ന് പറഞ്ഞാല്‍ പലരും വിശ്വസിക്കില്ല. പഴയ ടയര്‍ കൊണ്ടാണ് ഫ്ലോറിംഗ് ചെയ്തത്. അതുപോലെ പടികളും. 26,500 കുപ്പികള്‍ ഇവര്‍ മൊത്തത്തില്‍ വീട് നിര്‍മ്മാണത്തിനു ഉപയോഗിച്ചിട്ടുണ്ട്. 

plastic-bottle-homestay-view

ബിസിനസ് കണ്ണോടെയല്ല തങ്ങള്‍ ഈ ഹോം സ്റ്റേ നടത്തുന്നതെന്ന് ദീപ്തി പറയുന്നു. അതിനാല്‍ ഒരു ഓണ്‍ലൈന്‍ സൈറ്റിലും പരസ്യം പോലുമില്ല. പ്രകൃതിയെ അറിയാനും മറ്റും വരുന്നവര്‍ക്ക് ഉള്ളതാണ് ഇവിടം. ഒപ്പം വേസ്റ്റ് മാനേജ്മെന്റ് എങ്ങനെ എന്ന് കണ്ടറിയാം. മലനിരകളും കാടുകളും ധാരാളമുള്ള ഇവിടം നിന്നും പ്ലാസ്റ്റിക് ബോട്ടിലുകള്‍ ശേഖരിച്ചു കൊണ്ട് തരുന്നവര്‍ക്ക് സ്പെഷൽ ഡിസ്‌കൗണ്ട് നൽകുമെന്നും ഇവർ പറയുന്നു.

English Summary- Couple Built Homestay Using Plastic Bottle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com