sections
MORE

വീട്ടിൽ ‘കണ്ടതെല്ലാം’ ഒാഫിസ് ഫർണിച്ചർ; ‘വർക്ക് ഫ്രം ഹോം’ തമാശ ചിത്രങ്ങളിൽ നിറഞ്ഞ് ഇന്റര്‍നെറ്റ്‌

work from home
SHARE

കോവിഡ്–19 വ്യാപനം തടയാൻ ഭൂരിപക്ഷം കമ്പനികളും ജീവനക്കാർക്ക് ‘വർക്ക് ഫ്രം ഹോം’ സൗകര്യമൊരുക്കിക്കഴിഞ്ഞു. വീട് ഒറ്റ ദിവസം കൊണ്ട്  ഓഫിസാക്കിയതിന്റെ തമാശച്ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. 

കൊറോണക്കാലത്ത് ഒരല്‍പം ചിരിക്കുള്ള വകയാണ് ഈ ചിത്രങ്ങള്‍. വേസ്റ്റ് ബിന്‍ ഓഫിസ് ടേബിളാക്കിയതും കിച്ചൻ ടേബിള്‍ വര്‍ക്ക് സ്‌റ്റേഷനാക്കിയതും പലരും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത് വൈറലായിക്കഴിഞ്ഞു. സോഫ്റ്റ്‌വെയർ ഡെവലപ്പറായ ജൂലിയ ഫോറസ്റ്റ്  ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ : ‘ഞാനും എന്റെ പാർട്ണറും ഞങ്ങളുടെ സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റ് ഓഫിസാക്കി മാറ്റി. ഫ്രണ്ട് ഡോറിന് മുന്നില്‍ ഒരു ചെയറും ക്ലോത്ത് ഹാംപര്‍ കൊണ്ട് ടേബിളും. ഇതാണ് എന്റെ ഓഫിസ്’. നെറ്റ്ഫ്ളിക്‌സിലെ ജീവനക്കാരനായ ജോഷ് മാറ്റോ തന്റെ ഓഫിസ് ടേബിളാക്കിയത് റീസൈക്കിള്‍ബിന്നാണ്. ഇത്തരം രസകരമായ ചിത്രങ്ങളാണ് ‘വര്‍ക്ക്‌ ഫ്രം ഹോം’ ലഭിച്ചതോടെ ഇന്റര്‍നെറ്റിൽ നിറയുന്നത്.

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ... www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
FROM ONMANORAMA