ADVERTISEMENT

മഴയുടെ സംഗീതം കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തവരുണ്ടോ? എന്നാല്‍ മഴ പെയ്യുമ്പോള്‍ സംഗീതം പൊഴിക്കുന്ന കെട്ടിടത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ ?  ജര്‍മന്‍ നഗരമായ ഡ്രെസ്ഡനിലാണ് ഈ ബഹുനില കെട്ടിടം. ശില്‍പി ആനെറ്റ് പോളും ഡിസൈനര്‍മാരായ ക്രിസ്‌റ്റോഫ് റോസ്‌നറും ആന്‍ഡ്രെ ടെമ്പലും ചേര്‍ന്നാണ് 1999 ൽ ഈ കെട്ടിടം നിര്‍മിച്ചത്. ജർമനിയുടെ തെക്കുകിഴക്ക് എഡ്വേ റിവർ നദീതീരത്ത് സ്ഥിതി ചെയ്യുന്ന 5 00,000 ജനസംഖ്യയുള്ള നഗരമാണ് ഡ്രെസ്ഡെൻ.

റൂബ് ഡോള്‍ഡ്‌ബെര്‍ഗ് മെഷീനില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഈ സംഗീതകെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ലളിതമായ ഒരു ജോലി മനഃപൂര്‍വം സങ്കീര്‍ണമായ രീതിയില്‍ നിര്‍വഹിക്കുന്ന യന്ത്രമാതൃകയാണ് റൂബ് ഡോള്‍ഡ്‌ബെര്‍ഗ് മെഷീന്‍. അക്കോസ്റ്റിക് ഡിസൈന്‍ ഉപയോഗിച്ച് പൈപ്പുകള്‍, ഫണലുകള്‍ എന്നിവയുടെ ഒരു സങ്കീര്‍ണ്ണ ശൃംഖല തീര്‍ത്തിട്ടുണ്ട് കെട്ടിടത്തില്‍. വർഷം തോറും ആയിരക്കണക്കിന് സഞ്ചാരികളാണ് സംഗീതം പൊഴിക്കുന്ന ഈ കെട്ടിടം കാണാനെത്തുന്നത്. ജര്‍മനി സന്ദര്‍ശിക്കുന്ന ഏതു സഞ്ചാരിയും ഉറപ്പായും കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിലാണ് ഡ്രെസ്ഡനിന്റെ സ്ഥാനം.

English Summary: A Wall That Plays Music When It Rains

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com