ADVERTISEMENT

ഒരു കാലത്ത് മലയാളികളുടെ പൂന്തോട്ടത്തിലെ നിത്യഹരിത സാന്നിധ്യമായിരുന്നു ബോഗൈൻവില്ല അല്ലെങ്കില്‍ കടലാസ്പൂവ്. വ്യത്യസ്തമായ നിറത്തിലെ പൂക്കള്‍ ഉണ്ടാകുന്ന സസ്യമാണ് ഇത്. ഇടയ്ക്ക് ഒന്നു മങ്ങിയ ശേഷം വീണ്ടും ഇവ പൂന്തോട്ടത്തിലേക്കു മടങ്ങിയെത്തുകയാണ്.

വെറുതേ പരിപാലിച്ചാല്‍ മാത്രം പോരാ, ഇനി പറയുന്ന കാര്യങ്ങള്‍ കൂടി ശരിയായി ചെയ്‌താല്‍ മാത്രമേ ബൊഗൈൻവില്ല നന്നായി പൂവിടുകയുള്ളൂ. അതെന്തൊക്കെയാണെന്ന് നോക്കാം.

ബൊഗൈൻവില്ല വേരുപിടിപ്പിക്കാനായി അധികം ഇളം കമ്പുകളോ ഒരുപാട് മൂത്ത കമ്പുകളോ എടുക്കരുത്. കട്ട്‌ ചെയ്യുമ്പോള്‍ ഒരു പെന്‍സില്‍ കനത്തില്‍ ചരിച്ചു വേണം വെട്ടാന്‍. നല്ല മഴക്കാലത്തു വേണം കമ്പുകള്‍ മുറിക്കാന്‍. അല്ലാത്ത സമയത്ത് മുറിച്ചു വച്ചാലും ചിലപ്പോള്‍ വേര് പിടിക്കില്ല. 

പൂക്കള്‍ ഉണ്ടാകുന്നില്ല എന്നു പരാതി പറയുന്നവര്‍ ഓര്‍ക്കുക, നല്ല വെയിലുള്ള സ്ഥലമാണ് ബൊഗൈൻവില്ലയ്ക്ക് ഏറ്റവും ആവശ്യം. നല്ല വെയിലില്ലെങ്കില്‍ ഒരിക്കലും ബൊഗൈൻവില്ല നന്നായി പൂവിടില്ല.  നവംബര്‍ മുതല്‍ മേയ് വരെ നല്ല ചൂടുള്ള സമയമാണ് ബൊഗൈൻവില്ല ഏറ്റവും നന്നായി പൂവിടുന്നതും.

ദിവസം കുറഞ്ഞത്‌ അഞ്ചു മണിക്കൂര്‍ വെയില്‍ കിട്ടുന്ന സ്ഥലത്ത്  ബൊഗൈൻവില്ല നടുക. മഴക്കാലത്തിനു തൊട്ടു മുൻപായി ശിഖരങ്ങള്‍ വെട്ടിക്കൊടുക്കാം. പലതരം ബൊഗൈൻവില്ലകളുണ്ട്. നാടന്‍ ഇനങ്ങള്‍ മുതല്‍ കൂടിയ ഇനം ബൊഗൈൻവില്ല ചെടികള്‍ വരെ ലഭ്യമാണ്. എന്നാല്‍ എല്ലാതരത്തിനും വെയില്‍ നിര്‍ബന്ധം.

ആട്ടിന്‍കാട്ടമാണ് ബൊഗൈൻവില്ലയ്ക്ക് ഏറ്റവും നല്ല വളം. ചാണകപ്പൊടി, എല്ലുപൊടി എന്നിവയായാലും നല്ലത്. ചട്ടിയില്‍ വെച്ച ബൊഗൈൻവില്ല തണലത്തു വച്ച് എത്ര വളം ചെയ്താലും പൂക്കില്ല. നന്നായി ചെടി വളര്‍ന്നാലും പൂക്കള്‍ പിടിച്ചെന്നു വരില്ല. അമിതമായി വെള്ളം നല്‍കരുത്. രണ്ടുവര്‍ഷം കൂടുമ്പോള്‍ ചെടി റീപോട്ട് ചെയ്യണം. വേരോട്ടം ശരിയാകാനും പൂക്കള്‍ പിടിക്കാനും ഇത് സഹായിക്കും.  ബൊഗൈൻവില്ല മണ്ണില്‍ നടുന്നതു തന്നെയാണ് നല്ലത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com