sections
MORE

കോവിഡ് ഭീതി-വീടുകളിൽ 200 കോടി ആളുകൾ! ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കുക

stay-at-home
Representative Image
SHARE

അൻപതിലേറെ രാജ്യങ്ങളിലായി വീടിനു പുറത്തിറങ്ങാനാകാതെ 200 കോടിയിലേറെ ജനങ്ങൾ! കോവിഡ് വ്യാപനം തടയാൻ ലോകമെങ്ങും സർക്കാരുകൾ നടത്തുന്ന പോരാട്ടത്തിന്റെ ഭാഗമായാണിത്. ഇന്ത്യയിലും ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ കോടിക്കണക്കിനാളുകൾ വീടുകളിൽ കഴിയുന്നു.എന്നാൽ മറ്റു ജനങ്ങളുമായി സമ്പർക്കമില്ലാതെ അടച്ചിട്ട വീടിനുള്ളിൽ കഴിയേണ്ടി വരുന്നതും കൊറോണാവ്യാപനത്തിന്റെ ഭീതിയും ജനങ്ങളെ കടുത്ത മാനസിക സമ്മർദത്തിലേക്ക്  നയിച്ചേക്കാം. ഈ അവസ്ഥ തരണം ചെയ്യുന്നതിനായി സ്വന്തം വീടിനെ അടുത്തറിയാൻ ശ്രമിക്കാം. പലപ്പോഴും ജോലിത്തിരക്കുകൾക്കിടയിൽ  നിന്നും ചേക്കേറാനുള്ള ഒരിടം എന്ന നിലയിൽ മാത്രം കണ്ടിരുന്ന വീടുകളെ അടുത്തറിയാനും അൽപം സുന്ദരമാക്കാനും ഈ അവസരം വിനിയോഗിക്കാം.

അകത്തളമൊരുക്കാം..

home-interior-painting

സ്വന്തം വീടിന്റെ പൾസറിയാനും അകത്തളങ്ങളെ സ്നേഹിക്കാനും ഈ അവസരം ഉപയോഗപ്പെടുത്താം. വീടിനുള്ളിലെ ശുചീകരണത്തിൽ നിന്നും ആരംഭിക്കാം. ആവശ്യമില്ലാത്ത നിരവധി വസ്തുക്കളുടെ കലവറകളാണ് ഓരോ വീടുകളും. ഈ വസ്തുക്കളെ പുറന്തള്ളാൻ മടിക്കേണ്ട. ആദ്യമായി മാവിലെറിഞ്ഞ കല്ല് മുതൽ, ആദ്യം പല്ലുതേയ്ക്കാൻ ഉപയോഗിച്ച ബ്രഷ് വരെ സൂക്ഷിച്ചു വയ്ക്കുന്ന 'ഉർവശി'മാരാണ് നമ്മുടെ വീടുകളിൽ ഉള്ള ഭൂരിഭാഗവും.  അനാവശ്യ വസ്തുക്കൾ പുറന്തള്ളിയാൽ തന്നെ വീടിനു ശ്വാസം ലഭിക്കും.

അനിവാര്യമായ അഴിച്ചുപണി...

അടുത്തപടിയായി വീട് ഒന്ന് ഒരുക്കാം. സ്ഥിരമായി കണ്ടു ശീലിച്ച അകത്തളങ്ങളുടെയും ബെഡ്റൂമിന്റെയും സ്ട്രക്ചർ ഒന്ന് മാറ്റിപ്പിടിക്കാം. ഫർണിച്ചറുകൾ അങ്ങോട്ടും ഇങ്ങോട്ടും ഒന്ന് മാറ്റിയിട്ടു നോക്കാം. ഒപ്പം അടച്ചു പൂട്ടിയിടുന്ന ജനലുകളും വാതിലുകളും ശുദ്ധവായുകടക്കുന്നതിനായി തുറന്നിടാം. അടുക്കളകളാണ് മടുപ്പിക്കുന്ന മറ്റൊരിടം. എന്നും കണ്ടു മടുത്ത അടുക്കളയുടെ സ്ട്രക്ചർ മാറ്റിപ്പിടിക്കാം. ടേബിൾ ഷീറ്റുകൾ, പാത്രങ്ങൾ എന്നിവയിൽ ഒരു മാറ്റമാകാം.

ഗാർഡനിങ് തുടങ്ങാം...

benefits-of-gardening-in-children

വീടൊരുക്കുമ്പോൾ നിർണായകമായ ഘടകമാണ് പൂന്തോട്ടങ്ങൾ. ശ്രദ്ധ കിട്ടാതെ നശിച്ചു പോയ പൂന്തോട്ടങ്ങൾ തിരിച്ചു പിടിക്കാനും പുത്തൻ ഉദ്യാനം നിർമിക്കാനും ഈ അവസരം വിനിയോഗിക്കാം . പൂന്തോട്ടങ്ങൾ നിർമിക്കുമ്പോൾ ഇൻഡോർ, ഔട്ട്ഡോർ പൂന്തോട്ടങ്ങളുടെ കാര്യം  ഒരുപോലെ പരിഗണിക്കാം. വീട്ടിൽ മാത്രമായി ഒതുങ്ങിക്കൂടുന്ന ഈ അവസ്ഥയിൽ പൂന്തോട്ടങ്ങളും പൂക്കളും നൽകുന്ന ശുദ്ധവായുവും നിറമുള്ള കാഴ്ചകളും മനസിനെ കുളിർപ്പിക്കും .

അൽപം കലാവിരുതുമാകാം...

വീട്ടിൽ എല്ലാവരും ചേർന്നിരിക്കുമ്പോൾ അൽപം കരവിരുതും പരീക്ഷിക്കാവുന്നതാണ്. ഉപയോഗശൂന്യമായ സാരികളിൽ നിന്നും കർട്ടനുകൾ, ജീൻസുകളിൽ നിന്നും ബാഗുകൾ , പൂന്തോട്ട  ഉപകരണങ്ങൾ, ഗ്ലാസ് പെയിന്റിങ് തുടങ്ങിയ കാര്യങ്ങൾ പരീക്ഷിക്കാവുന്നതാണ്. നെഗറ്റിവ് ആയ വാർത്തകളിൽ നിന്നും പരമാവധി മാറി നിൽക്കാനും പോസിറ്റീവ് എനർജി പകരാനും ഇത് സഹായിക്കും.

കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം...

ഇന്നത്തെ തിരക്കേറിയ ജീവിതശൈലിയിൽ ഒരുമിച്ചിരിക്കാനായി ഒരു കുടുംബത്തിലെ എല്ലാവർക്കും അവസരം ലഭിക്കാറില്ല. അതിനാൽ ഈ കൊറോണക്കാലത്തെ ഏകാന്തവാസം അത്തരത്തിൽ വീണുകിട്ടിയ ഒരവസരമായി കരുതുക. കുടുംബവുമൊന്നിച്ച് ഇരിക്കുക, വാർത്തകൾ ഒരുമിച്ചിരുന്നു കാണുക, പരസ്പരം കെയർ ചെയ്യുക. വിഡിയോ കോൾ, ഫോൺ തുടങ്ങിയ മാർഗങ്ങളിലൂടെ പ്രിയപ്പെട്ടവരുമായി ബന്ധപ്പെടുക.

English Summay- Spend time Usefully at Home during Covid Lockdown

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ... www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
FROM ONMANORAMA