കോവിഡ് 19 പടരുന്നത് തടയാൻ സർക്കാർ ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വീട്ടിൽത്തന്നെ കഴിയുന്നതാണ് നമ്മുടെയും മറ്റുള്ളവരുടെയും ആരോഗ്യത്തിനു നല്ലത്. കഴിവതും വീടിനുള്ളിൽ തന്നെ കഴിയാനും സാമൂഹിക അകലം പാലിക്കാനും ശ്രദ്ധിക്കണം. ദൈനംദിന ആവശ്യങ്ങൾക്കുള്ള സാധനങ്ങൾ വാങ്ങുവാൻ പുറത്ത് പോകാൻ പലർക്കും ബുദ്ധിമുട്ടാണ്; പ്രത്യേകിച്ച് പ്രായമായവർക്ക്. അതിനൊരു പരിഹാരമായി, സാധനങ്ങളും സേവനങ്ങളും ഹോം ഡെലിവറി നൽകാനായി അനേകം സ്ഥാപനങ്ങൾ മുൻപോട്ടു വന്നിട്ടുണ്ട്.
നിങ്ങൾക്ക് ആവശ്യമായ സാധനങ്ങളും സേവനങ്ങളും വീട്ടുപടിക്കലെത്തിക്കുന്ന സ്ഥാപനങ്ങളെ എളുപ്പം കണ്ടെത്താൻ പ്രത്യേക വെബ്പേജുമായി ക്വിക്‌കേരള.കോം. സൂപ്പർമാർക്കറ്റ്, മൊബൈൽ ഫോൺ – കംപ്യൂട്ടർ സർവീസ്, മെഡിക്കൽ സ്റ്റോർ, ക്ലീനിങ് സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾ തുടങ്ങിയവയുടെ വിവരങ്ങൾ ക്വിക്‌കേരള.കോമിൽ കണ്ടെത്താം. കേരളത്തിന്റെ സ്വന്തം ബിസിനസ് സെർച്ച് വെബ്സൈറ്റായ ക്വിക്‌കേരള.കോമിനെക്കുറിച്ച് കൂടുതൽ അറിയാൻ സന്ദർശിക്കുക www.quickerala.com. വിളിക്കൂ: 9961162800
English Summary- Home Delivery Quick Kerala Service