ADVERTISEMENT

ലോകമെമ്പാടും കോവിഡ് 19-നെ നേരിടാന്‍ പാടുപെടുമ്പോള്‍ തന്റെ വീട് തന്നെ കൊറോണയെ നേരിടാന്‍ നല്‍കിയിരിക്കുകയാണ് ഒരു പത്തനംതിട്ടക്കാരന്‍. ഇരവിപേരൂര്‍ തോട്ടപ്പുഴ പേള്‍ ഹില്‍സ് കണ്ടത്തില്‍ മാത്യു വര്‍ഗീസ് എന്ന പ്രവാസിയാണ് തന്റെ 3,000 സ്ക്വയര്‍ഫീറ്റ് വലിപ്പമുള്ള വീട് കോവിഡ്-19 രോഗികള്‍ക്കുള്ള ഐസലേഷന്‍ വാര്‍ഡായി ഉപയോഗിക്കാന്‍ നല്‍കിയത്.

പ്രവാസജീവിതമൊക്കെ അവസാനിപ്പിച്ച് ഏതാനും വര്‍ഷം മുന്‍പാണ് മാത്യു നാട്ടിലേക്കെത്തിയത്. തിരുവനന്തപുരത്താണ് ഇപ്പോള്‍ സ്ഥിരതാമസം. പത്തനംതിട്ടയിലെ തറവാട് കുറച്ചു നാളായി അടച്ചിട്ടിരിക്കുകയാണ്. അയല്‍വീടുകളിലും ആള്‍ത്താമസമില്ല. ആവശ്യത്തിനു മുറികളും , വെള്ളവും വൈദ്യതിയും എല്ലാം വീട്ടില്‍ ഇപ്പോഴുമുണ്ട്. കൊറോണ ഭീതിയില്‍ നാടാകെ ഉരുകുമ്പോള്‍ തന്നെ കൊണ്ട് ചെയ്യാന്‍ സാധിക്കുന്നൊരു സഹായം എന്ന് മാത്രമേ കരുതിയുള്ളൂ എന്ന് ഇതിനെ കുറിച്ച് മാത്യൂ പറയുന്നു. ആവശ്യമെങ്കില്‍ വീട് ഉപയോഗിക്കാമെന്നറിയിച്ചു പഞ്ചായത്തില്‍ സമ്മതപത്രവും കൊടുത്തിട്ടുണ്ട് മാത്യൂ. 

2018-ലെ പ്രളയകാലത്ത് മാത്യൂ പത്തനംതിട്ടയിലെ വീട്ടിലായിരുന്നു. അന്നും ദുരിതമനുഭവിച്ചവര്‍ക്ക് വേണ്ടി മാത്യു ഈ വീടിന്‍റെ വാതില്‍ തുറന്നിട്ടിരുന്നു.അന്ന് നാല് കുടുംബങ്ങളും അവരുടെ 12 കന്നുകാലികളും ദിവസങ്ങളോളം മാത്യുവിന്‍റെ വീട്ടില്‍ താമസിച്ചു.  

ആദ്യം വീട് ഐസലേഷന്‍ വാര്‍ഡായി നല്‍കാം എന്ന തീരുമാനം അറിഞ്ഞപ്പോള്‍ പലരും വിമര്‍ശിച്ചിരുന്നു. പക്ഷേ വീട്ടുകാർ ഒപ്പം നിന്നു എന്ന് മാത്യൂ പറയുന്നു. 

English Summary- Pathanamthitta NRI give Tharavadu for Corona Isolation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com