sections
MORE

കൊറോണ- വീട്ടിലും അപകടം ഒളിഞ്ഞിരിക്കാം; ഈ കാര്യങ്ങൾ ശ്രദ്ധ വേണം

corona-door
Representative Image
SHARE

ലോകം മുഴുവൻ കോവിഡ് 19 മഹാമാരിക്കെതിരെ പോരാടുകയാണ്. രാജ്യത്ത് ലോക് ഡൗൺ പുരോഗമിക്കുന്നു. ആളുകൾ എല്ലാം വീട്ടിലിരിക്കുന്നു. പ്രകടമായ രോഗലക്ഷണങ്ങൾ കാണിക്കാത്തവരും രോഗവാഹകരാകാം എന്നതാണ് ഈ രോഗത്തിന്റെ ഗൗരവം വർധിപ്പിക്കുന്നത്. ലോക് ഡൗണിന്റെ ഭാഗമായി വീട്ടിലിരിക്കുമ്പോഴും അത്യാവശ്യ സാധനങ്ങൾ മേടിക്കാൻ പലരും പുറത്തിറങ്ങാറുണ്ട്. രോഗാണുക്കളുള്ള പ്രതലത്തിൽ സ്പർശിക്കുന്നത് വഴി രോഗം പകരാം. പ്ലാസ്റ്റിക്, സ്റ്റീൽ, കാർഡ് ബോർഡ് തുടങ്ങിയ പ്രതലങ്ങളിലെല്ലാം കൊറോണ വൈറസ് ദിവസങ്ങളോളം സജീവമായി നിൽക്കും എന്ന് വിദഗ്ധർ പറയുന്നു. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ വളരെ ശ്രദ്ധിക്കണം. തിരികെ എത്തുമ്പോൾ വ്യക്തിശുചിത്വം തീർച്ചയായും പാലിക്കണം. ചെറിയ അശ്രദ്ധ പോലും കൊറോണ വൈറസിനെ വീട്ടിലേക്ക് ക്ഷണിക്കുന്നതിനു തുല്യമാകും. 

corona-house-cleaning

ഡോർ ഹാൻഡിൽ, പൈപ്പ് - രോഗലക്ഷണങ്ങൾ ഉള്ളവർ തൊടുകയാണെങ്കിൽ വാതിൽപ്പിടിയിലും പൈപ്പിലും രോഗാണുക്കൾ സജീവമായി നിൽക്കാം. അതുപോലെ പുറത്തിറങ്ങി രോഗബാധയുള്ളവരുമായി ഇടപഴകിയ ശേഷം ഇവയിൽ തൊടുമ്പോഴും അണുക്കൾ പകരാൻ സാധ്യതയുണ്ട്. ഇതിൽ ആദ്യം ശ്രദ്ധിക്കേണ്ടത് കൈകൾ സോപ്പിട്ട് വൃത്തിയാക്കുക എന്നതാണ്. വൈറസ് വ്യാപന സാധ്യതയുള്ള പ്രദേശങ്ങളിൽ ഉള്ളവർ വീട്ടിലെ പൈപ്പുകൾ, ഡോർ ഹാൻഡിലുകൾ, പൊതുവായി സ്പർശിക്കുന്ന ഇടങ്ങൾ എന്നിവ അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കണം.. അണുവിമുക്തമായ ടിഷ്യൂവോ അല്ലെങ്കില്‍ തുണിയോ ഉപയോഗിച്ച് വേണം വൃത്തിയാക്കാൻ.

house-cleaning-tips

ബാർ കൗണ്ടർ, പാത്രങ്ങള്‍- ഇന്ന് പല വീടുകളിലും മിനി ബാർ കൗണ്ടറുകളുണ്ട്. ബാർ കൗണ്ടറുകളുടെ പ്രതലങ്ങൾ അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കാൻ ശ്രദ്ധിക്കണം. അതുപോലെ രോഗസാധ്യതയുള്ളവർ ഉണ്ടെങ്കിൽ  ഗ്ലാസുകൾ, പാത്രങ്ങൾ മുതലായവ പൊതുവായി ഉപയോഗിക്കരുത്. ഇവ നന്നായി വൃത്തിയാക്കുകയും വേണം.

മൊബൈൽ/ ലാപ്ടോപ്- രോഗലക്ഷണങ്ങൾ ഉള്ളവരോ രോഗവ്യാപനസാധ്യത ഉള്ള പ്രദേശങ്ങളിൽ ഉള്ളവരുമായി ഇടപഴകിയവരോ മൊബൈൽ, ലാപ്ടോപ്പ് തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ അൽപം കരുതൽ എടുക്കുന്നത് നല്ലതാണ്‌. കാരണം ഇവ പല സ്ഥലങ്ങളിലും അലക്ഷ്യമായി വയ്ക്കാറുള്ളതാണ്. കുട്ടികളടക്കം മറ്റുള്ളവർ നിങ്ങളുടെ വ്യക്തിഗത ഇലക്ട്രോണിക് ഉപാധികൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അവയുടെ പ്രതലങ്ങൾ അണുവിമുക്തമാക്കുന്നത് നല്ലതാണ്. അൽപം സാനിറ്റൈസറോ അണുനാശിനിയോ പ്രയോഗിച്ച തുണി കൊണ്ട് തുടച്ചാൽ മതിയാകും. 

woman-cleaning-house

വീട്ടിലെ നിലം, ഫർണീച്ചറുകൾ, ടീപോയ്, ഊണുമേശ എന്നിവയെല്ലാം ഈ കാലയളവിൽ വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കുക. അണുക്കൾ ഉള്ള പ്രതലത്തിൽ സ്പർശിച്ച ശേഷം കാറിൽ കയറുമ്പോൾ സ്റ്റീയറിങ്ങിലും അണുക്കൾ പറ്റാം. ഈ പ്രതലങ്ങളും അണുനാശിനി ഉപയോഗിച്ച് തുടയ്ക്കുക. ചുരുക്കത്തിൽ വ്യക്തിശുചിത്വത്തോടൊപ്പം വീടും അകത്തളങ്ങളും വൃത്തിയായി അണുവിമുക്തമായ സൂക്ഷിക്കേണ്ടത് ഈ കാലയളവിൽ വളരെ പ്രധാനമാണ്.

English Summary- House Cleaning to Prevent Corona Virus

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA