ADVERTISEMENT

കര്‍ണാടകയിലെ ശ്രീരംഗപട്ടണത്തിലെ ഹൗസിങ് കോളനികളിൽ ചെല്ലുന്നവർ ശബ്നം സി എസ് എന്ന അഞ്ചാം ക്ലാസ്സ്‌ വിദ്യാര്‍ഥിനിയാണ് ഇതെനെല്ലാം പിന്നില്‍. കഴിഞ്ഞ മൂന്നുവര്‍ഷമായി ശബ്നം ഇത്തരത്തില്‍ ഉപേക്ഷിച്ച കുപ്പികള്‍ ശേഖരിച്ചു ഭംഗിയുള്ള പ്ലാന്റ് ഹോള്‍ഡറുകള്‍ ആക്കി നല്‍കുന്നുണ്ട്. കഴിഞ്ഞ ഒരു വർഷം കൊണ്ട് 1000 കുപ്പികള്‍ ആണ് ശബ്നം ഇത്തരത്തില്‍ ആവശ്യക്കാര്‍ക്ക് നല്‍കിയത്.

അമ്മയില്‍ നിന്നാണ് ശബ്നം ഈ കലാവിരുത് പഠിച്ചത്. ചെറുപ്പം മുതല്‍ നന്നായി വരയ്ക്കുമായിരുന്നു ശബ്നം. ഒരിക്കല്‍ പ്ലാസ്റ്റിക് കുപ്പികളില്‍ പടം വരയ്ക്കുന്നത് കണ്ടു അമ്മയാണ് ഇത്തരത്തില്‍ കുപ്പികള്‍ അലങ്കരിക്കാന്‍ പഠിപ്പിച്ചത്. 

ശബ്നത്തിന്റെ സഹോദരന്‍ സുഹയില്‍ പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്കാര്‍ നേടിയ കുട്ടിയാണ്. കുട്ടികളിൽ പോഷണദാരിദ്ര്യം കണ്ടെത്തുന്ന രണ്ടുരൂപയുടെ പേപ്പര്‍ സ്ട്രിപ് കണ്ടെത്തിയതിനു ആയിരുന്നു ഇത്. പ്ലാസ്റ്റിക് ബോട്ടിലുകള്‍ റിസൈക്കിള്‍ ചെയ്യാന്‍ പഠിച്ചതോടെ ശബ്നം വ്യാപകമായി കുപ്പികള്‍ ഡിസൈന്‍ ചെയ്യാന്‍ തുടങ്ങി. അങ്ങനെയാണ് വീട്ടില്‍ നിറയെ വച്ച ശേഷം ആവശ്യക്കാര്‍ക്ക് ഇത് നല്‍കിതുടങ്ങിയത്.

എവിടെ പ്ലാസ്റ്റിക് കുപ്പികള്‍ കണ്ടാലും ശബ്നം അത് വീട്ടിലേക്ക് കൊണ്ട് വരും. പിന്നെ അതിലുള്ള പണിയായി. ബെംഗളൂരുവിൽ അടുത്തിടെ നടന്ന 107മത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ ഒരു സ്റ്റാള്‍ ഇടാനുള്ള അവസരം ശബ്നത്തെ തേടി എത്തിയിരുന്നു. 10,000  ബോട്ടില്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നതാണ് തന്റെ ഇപോഴത്തെ ആഗ്രഹം എന്ന് ശബ്നം പറയുന്നു. അച്ഛന്‍ സലിമും അമ്മ പര്‍വീണും ശബ്നത്തിന്റെ ആഗ്രഹത്തിന് കൂട്ടായുണ്ട്.

English Summary- Planter box from Plastic Bottles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com