ADVERTISEMENT

കോവിഡ്  ലോക്ഡൗൺ ഭാഗമായി എല്ലാവരും വീട്ടിലിരിക്കുകയാണല്ലോ. ചെറിയ സ്ഥലമുള്ളവർക്ക് പോലും ടെറസ് ഫാമിങ്ങും കമ്പോസ്റ്റിങ്ങുമൊക്കെ തുടങ്ങാൻ പറ്റിയ സമയമാണ്. ഇതാ അത്തരമൊരു മാതൃക വായിക്കാം.

മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ബെംഗളൂരു സ്വദേശികളായ ശില്‍പ മഹേശ്വരിയും നിതിന്‍ സിന്‍ഹയും സീറോ വെയിസ്റ്റ് എന്ന ആശയത്തിലേക്ക് എത്തുന്നത്. ആദ്യകാലത്ത് എങ്ങനെ ഉപയോഗപ്രദമായി കമ്പോസ്റ്റ് ഉണ്ടാക്കാം എന്ന് ഇരുവരും പല പരീക്ഷണങ്ങള്‍ നടത്തിനോക്കി. പലതും വേണ്ടത്ര വിജയം കാണാതെ വന്നതോടെ കൂടുതല്‍ ഇതിനെ കുറിച്ച് ഇരുവരും പഠിച്ചു തുടങ്ങി. അങ്ങനെയാണ് ന്യൂട്രിയന്റ് റിച്ച് കംപോസ്റ്റ് എന്ന ആശയത്തെ കുറിച്ച് ഇരുവരും അറിയുന്നത്. 

vegatble-garden-home-bengaluru

അങ്ങനെ വളരെ നല്ല രീതിയില്‍ കംപോസ്റ്റ് തയ്യാറാക്കാന്‍ തുടങ്ങിയതോടെ എന്തുകൊണ്ട് ഇതുപയോഗിച്ച് പച്ചക്കറികൾ വിളയിച്ചു കൂടാ എന്ന് ശില്‍പ ചിന്തിച്ചു തുടങ്ങി. ഇന്നു അടുക്കളയിലെ വെയിസ്റ്റ് ഉപയോഗിച്ച് ഏകദേശം അന്‍പതോളം പച്ചക്കറികൾ ഇവര്‍ വിളയിക്കുന്നുണ്ട്. കമ്പോസ്റ്റ് ഉപയോഗിച്ച് തുടങ്ങിയപ്പോള്‍ ആണ് ദിവസവും വീട്ടില്‍ അനാവശ്യമായി ഉപേക്ഷിക്കുന്ന ഫുഡ്‌ വെയിസ്റ്റ് എത്രയാണെന്ന് ശില്‍പ  ആലോചിച്ചു തുടങ്ങിയത്. അതോടെ ഭക്ഷണം വെയിസ്റ്റ് ചെയ്യുന്ന ശീലം വീട്ടില്‍ ശില്‍പ കുറച്ചു. 

vegetables

ഓണ്‍ലൈന്‍ ഗാർഡനിങ് വര്‍ക്ക്‌ഷോപ്പുകള്‍ അറ്റന്‍ഡ് ചെയ്താണ് പച്ചക്കറി കൃഷിയെയും കമ്പോസ്റ്റ് മേക്കിംഗ് എന്നിവയെയും കുറിച്ച് ഇരുവരും കൂടുതല്‍ പഠിക്കുന്നത്. പോട്ട് ബേസ്ഡഡ് ഗാർഡനിങ് ആണ് ഇവര്‍ കൂടുതലും ചെയ്യുന്നത്. പോട്ടില്‍ ചെടികള്‍ നടുമ്പോള്‍ ധാരാളം വെള്ളം ഇടക്കിടെ ഒരിക്കണം എന്നതും പ്രധാനമാണ് എന്ന് ശില്‍പ പറയുന്നു. തക്കാളി , പച്ചമുളക് , മല്ലിയില തുടങ്ങി ഒട്ടുമിക്ക സീസണല്‍ പച്ചക്കറികളും ഇവര്‍ ഇപ്പോള്‍ വളര്‍ത്തുന്നുണ്ട്. ബാല്‍ക്കണിയില്‍ തന്നെയാണ് ഇവരുടെ കൃഷി അധികവും. പിന്നീട് പ്ലാസ്റ്റിക് കുപ്പികള്‍ ടയര്‍ എന്നിവയിലും കൃഷി ആരംഭിച്ചു. വിഷരഹിതമായ പച്ചകറികള്‍ വീട്ടില്‍ തന്നെ വിളയിക്കാന്‍ സാധിക്കുന്നതും പുറത്തുനിന്നു പച്ചക്കറികള്‍ വാങ്ങാതെ സ്വയം പര്യാപ്തത നേടുന്നതും എത്ര നല്ല കാര്യമാണ് എന്ന് ശില്‍പയും നിതിനും ചോദിക്കുന്നു.

English Summary- Zero Waste Home Bengaluru

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com