ADVERTISEMENT

കോവിഡ് 19 മഹാമാരി ലോകത്താകമാനം സഞ്ചാരം തുടരുകയാണ്. നാശം വിതയ്ക്കല്‍ തുടരുകയാണ്. കേരളത്തില്‍ ഇപ്പോള്‍ കോവിഡ് നിയന്ത്രണവിധേയമായി വരുന്നുണ്ടെങ്കില്‍ രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളും ഇപ്പോഴും ആശങ്കയിലാണ്. കോവിഡ് കാരണം വീട്ടില്‍ അടച്ചുപൂട്ടിയിരിക്കുമ്പോൾ ഒരുപാട് സംശയങ്ങളാണ് സാധാരണക്കാരുടെ മനസില്‍ ഉടലെടുത്തിരിക്കുന്നത്.

അതില്‍ ഒന്നാണ് റൂമിലോ വീട്ടിലോ എസിയോ കൂളറോ പ്രവര്‍ത്തിക്കാമോ എന്നത്. ഇത്തരമൊരു സംശയം ഉയരാന്‍ കാരണം കുറഞ്ഞ താപനിലയില്‍ കോവിഡ് വ്യാപനം പെട്ടെന്ന് നടക്കുമെന്ന റിപ്പോര്‍ട്ടുകളാണ്. എസിയുടെ ഉപയോഗം കോവിഡ് വ്യാപനം ത്വരിതപ്പെടുത്തുമെന്നാണ് ഇന്റര്‍നെറ്റിലും സോഷ്യല്‍ മീഡിയയിലുമെല്ലാം പ്രചരിക്കുന്ന പോസ്റ്റുകള്‍ പറയുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഇത് തെറ്റായ വിവരമാണെന്നാണ് പറയുന്നത്. വിന്‍ഡോ എസി പ്രവര്‍ത്തിപ്പിക്കുന്നത് ഒരു വിധ പ്രശ്‌നങ്ങളുമുണ്ടാക്കില്ലെന്നാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്റ്റ് ചെക്ക് ഹാന്‍ഡില്‍ ട്വീറ്റ് ചെയ്തത്.

വിന്‍ഡോ എസിക്ക് പ്രശ്‌നമില്ല മറിച്ച് കേന്ദ്രീകൃത എയര്‍ കണ്ടീഷനിംഗ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവരാണത്രേ ശ്രദ്ധിക്കേണ്ടത്. വീടുകളില്‍ ഉപയോഗിക്കുന്ന വിന്‍ഡോ എസികള്‍ ഒരു നിശ്ചിത സ്‌പേസിനുള്ളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതാണ്. എന്നാല്‍ സെന്‍ട്രല്‍ എയര്‍ കണ്ടീഷനിങ് സംവിധാനം അങ്ങനെയല്ല.

അടുത്തിടെ ചൈനയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നത് റസ്റ്ററന്റിലെ എയര്‍ കണ്ടീഷനിംഗ് സംവിധാനം അവിടെ വന്ന ഉപഭോക്താക്കളില്‍ നിന്ന് മറ്റ് ഉപഭോക്താക്കളിലേക്ക് കോവിഡ് പകരുന്നതിന് ആക്കം കൂട്ടിയിട്ടുണ്ടെന്നാണ്.10 കോവിഡ് രോഗികളിലാണ് പഠനം നടന്നത്. ചൈനയിലെ  ഒരു റസ്റ്ററന്റിലിരുന്ന് ഭക്ഷണം കഴിച്ച വുഹാനില്‍ നിന്നെത്തിയ കോവിഡ് ബാധിതനില്‍ നിന്ന് മറ്റുള്ളവര്‍ക്ക് രോഗം പടര്‍ന്നുവെന്നാണ് കണ്ടെത്തല്‍.  

English Summary- Covid19 and AC at home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com