ADVERTISEMENT

ടെറസിലെ ഗ്രോബാഗ് കൃഷിയിലൂടെ മാത്രം രാമനാട്ടുകര സ്വദേശിയായ ഷിബി ഉൽപാദിപ്പിക്കുന്നത് ഏതാണ്ട് 100 കിലോ പച്ചക്കറിയാണ്. ഫോട്ടോഗ്രാഫര്‍ കൂടിയായ ഷിബിയുടെ മാജിക്‌ ഷൂട്ടിംഗ് ഫ്ലോര്‍ എന്ന സ്റ്റുഡിയോയുടെ ടെറസിലാണ് കൃഷി. 10 വര്‍ഷമായി രാമനാട്ടുകര എയര്‍പോര്‍ട്ട്‌ റോഡില്‍ ഷിബി സ്റ്റുഡിയോ നടത്തുകയാണ്. എന്നാല്‍ പച്ചക്കറിക്കൃഷി തുടങ്ങിയത് മൂന്നു വർഷം മുന്‍പും. 

സ്റ്റുഡിയോയുടെ മുകളിലെ വാട്ടര്‍ടാങ്കില്‍ നിന്നും വെള്ളം സ്ഥിരമായി ഓവര്‍ ഫ്ലോ ചെയ്യാന്‍ തുടങ്ങിയതോടെയാണ് ഷിബി  എന്തുകൊണ്ട് ഇവിടെ പച്ചക്കറിക്കൃഷി നടത്തിക്കൂടാ എന്ന് ചിന്തിച്ചത്. 

veg-terrace-garden

തക്കാളിയിലായിരുന്നു ആരംഭം. പിന്നീട് വെണ്ടയ്ക്ക, പച്ചമുളക് , വഴുതനങ്ങ എല്ലാം കൃഷി ചെയ്യാന്‍ തുടങ്ങി. 70 കിലോ തക്കാളിയാണ്‌ ഒരു മാസം ഇവിടെ ഉൽപാദിപ്പിക്കുന്നത്. എല്ലാ വിഭവങ്ങളും കൂടി ഏതാണ്ട് 100 കിലോയോളം പച്ചക്കറിയാണ് മാസാമാസം ഷിബിക്ക് ലഭിക്കുന്നത്. 

tomato-terrace

കൃഷി വ്യാപകമായതോടെ ഒരു മഴവെള്ളസംഭരണിയും ഷിബി ടെറസില്‍ നിര്‍മ്മിച്ചിട്ടുണ്ട്. രാസവളങ്ങള്‍ ഒന്നും ഇല്ലാതെ ജൈവകൃഷിയാണ് ഷിബി ചെയ്യുന്നത്. ഒരു മാസം 4000  രൂപ മാത്രമാണ് കൃഷിക്കായി ഷിബിയുടെ മുതല്‍മുടക്ക്. എന്നാല്‍ തനിക്ക് ലഭിക്കുന്ന വിളവ്‌ വെച്ച് നോക്കുമ്പോള്‍ ഇതൊരു ചെറിയ തുകയാണെന്നു ഷിബി പറയുന്നു.

English Summary- Terrace Farming of Vegetables

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com