sections
MORE

ശ്വസിക്കുന്ന, ജീവനുള്ള വീടുകൾ കണ്ടിട്ടുണ്ടോ?; ഇവ നിർമിച്ചു യുവ ആർക്കിടെക്ട്

manoj-patel-veedu
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

സുസ്ഥിര നിര്‍മിതികള്‍ അഥവാ sustainable architecture നെ കുറിച്ച് മനോജ്‌ പട്ടേല്‍ ആദ്യമായി കേള്‍ക്കുന്നത് ഗുജറാത്തില്‍  ആർക്കിടെക്ചർ  വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ്.  അന്നേ ഈ ആശയം അദ്ദേഹത്തെ വല്ലാതെ സ്പര്‍ശിച്ചു. പിന്നീട് ഉന്നതവിദ്യാഭ്യാസത്തിനായി പോയപ്പോള്‍ മനോജ്‌ തിരഞ്ഞെടുത്തത് കാലാവസ്ഥാവ്യതിയാനവും സുസ്ഥിരനിര്‍മ്മിതിയും എന്ന വിഷയമായിരുന്നു. 

പഠനശേഷം തന്റെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ മനോജ്‌ പലരുമായും ചര്‍ച്ച ചെയ്തു. എക്കോ ഫ്രണ്ട്ലി വീടുകള്‍ അവരില്‍ പലരും നിര്‍മ്മിക്കുന്നുണ്ട് എങ്കിലും മനോജ്‌ മനസില്‍ കണ്ട ആശയമായിരുന്നില്ല അവരുടേത്. സിമെന്റും മാര്‍ബിളും കൊണ്ട് വീടുകള്‍ നിര്‍മ്മിക്കുമ്പോള്‍ തന്നെ എന്തിനാണ് ആളുകള്‍ മഴവെള്ളസംഭരണിയും സോളര്‍ പാനലുകളും നിര്‍മ്മിക്കുന്നത് എന്നാണു മനോജ്‌ ചിന്തിച്ചത്. മോഡേണ്‍ ഡിസൈനുകളുമായി ചേര്‍ത്തു പാരമ്പര്യഘടകങ്ങളും ലോക്കല്‍ മെറ്റീരിയലുകളും ഉപയോഗിച്ച് എങ്ങനെ വീടുകള്‍ നിര്‍മ്മിക്കാം എന്നാണു മനോജ്‌ ചിന്തിച്ചത്. 

eco-friendly-homes

അങ്ങനെ 32-മത്തെ വയസ്സില്‍ മനോജ്‌ ഒരു  ഡിസൈന്‍ സ്റ്റുഡിയോ തുടങ്ങി. ഇന്ന് ഗുജറാത്തിലെ അറിയപ്പെടുന്ന ഒരു ആര്‍ക്കിടെക്റ്റ് ആണ് മനോജ്‌. refurbished earthy red ടൈലുകളുടെ  ഉപയോഗമാണ് മനോജിന്റെ നിര്‍മ്മിതികളുടെ ഏറ്റവും വലിയ ഹൈലൈറ്റ്. ചുവന്ന മൺടൈലുകൾ  കൊണ്ട് വീടുകള്‍ നിര്‍മ്മിക്കുക പണ്ട് ഗുജറാത്തിലെ ശൈലിയായിരുന്നു. ഏതു കാലാവസ്ഥയെയും അതിജീവിക്കാന്‍ ഇവയ്ക്ക് സാധിക്കും എന്ന് മനോജ്‌ പറയുന്നു. ഇവ ഉപയോഗിച്ച് വീടുകള്‍ നിര്‍മ്മിക്കാനായി അന്വേഷണം ആരംഭിച്ചപ്പോള്‍ ആണ് മനോജ്‌ ഒരു കാര്യം മനസിലാക്കിയത്. ഏതാണ്ട്  50 % ഇത്തരം ടൈലുകള്‍ നിര്‍മ്മിച്ചിരുന്ന കമ്പനികളും ഇന്ന് ഗുജറാത്തില്‍ പൂട്ടിപോയിരിക്കുന്നു. ആവശ്യം കുറഞ്ഞതാണ് ഇതിന്റെ കാരണം എന്ന് മനോജ്‌ മനസിലാക്കി. എന്നാല്‍ മനോജ്‌ ഇതില്‍ തന്നെ തന്റെ ശ്രദ്ധ  കേന്ദ്രീകരിച്ചു. 

zero-carbon-restaurant

V-shaped sloping roof clay tiles കൊണ്ട് നിര്‍മ്മിച്ച വീട്, Zero Carbon Footprint ഉറപ്പ് നല്‍കുന്ന റെസ്റ്റ്റെന്റ്  എന്നിവയെല്ലാം മനോജിന്റെ നിര്‍മ്മിതികളില്‍ ചിലതാണ്. അഞ്ചു വർഷം  കൊണ്ട് അൻപതോളം സുസ്ഥിരനിര്‍മ്മിതികള്‍ ആണ് മനോജ്‌ നിര്‍മ്മിച്ചത്‌. 

English Summary- Sustainable Architecture

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA