ADVERTISEMENT

ഈ ലോക്ഡൗൺ കാലത്താണ് വീട്ടിൽ ഒരു കൃഷിത്തോട്ടം ഒരുക്കുന്നതിന്റെ പ്രാധാന്യം മലയാളികൾ മനസിലാക്കിയത്.  ഇനി മുറ്റമില്ലാത്തവർക്ക് ടെറസിലും പച്ചക്കറി തോട്ടം ഒരുക്കിയെടുക്കാൻ കഴിയും. ഉപേക്ഷിച്ച പിവിസി പൈപ്പിനുള്ളില്‍ നല്ല ഒന്നാന്തരം ജൈവകൃഷി നടത്തി മികവു തെളിയിച്ച കര്‍ഷകയാണ് തൃശ്ശൂര്‍ സ്വദേശിനി മരിയ സിമി. 

കൃഷിയില്‍ നല്ല താല്പര്യം ഉണ്ടായിരുന്ന സിമി തൃശ്ശൂരിലെ പുതിയ വീട്ടിലേക്ക് താമസം മാറിയതോടെയാണ്  പിവിസി പൈപ്പിനുള്ളിലെ കൃഷി തുടങ്ങിയത്. വീട്ടിലേക്ക് വരുമ്പോള്‍ മുറ്റത്തും മറ്റുമായി ഒരുപാട് ഉപയോഗശൂന്യമായ പിവിസി പൈപ്പുകള്‍ കിടക്കുന്നത് സിമി കണ്ടിരുന്നു. അങ്ങനെയാണ് അതുപയോഗിച്ച് കൃഷി ചെയ്താലോ എന്ന ആശയം ജനിച്ചത്.

അങ്ങനെ പല വലിപ്പത്തില്‍ ഉള്ള പൈപ്പുകള്‍ സിമി ശേഖരിച്ചു. അവയില്‍ ആവശ്യത്തിനു ഹോളുകള്‍ ഇട്ടു. എന്നിട് ഉള്ളില്‍ നല്ല വളകൂറുള്ള മണ്ണും , ചകിരിയും ചാണകവും കുറച്ചു ജൈവവളങ്ങളും ചേര്‍ത്തു കൃഷി ആരംഭിച്ചു. വീടിന്റെ ടെറസിലാണ് സിമിയുടെ കൃഷി. മൊത്തം 450 ചതുരശ്രയടിയില്‍ ആണ് കൃഷി. മൂന്നടിയുള്ള ഒരു പൈപ്പില്‍ മുപ്പതു പച്ചകറികള്‍ വരെ നടാം. ചെറിയ ഇടങ്ങളില്‍ പോലും ഇത്തരത്തില്‍ നല്ലരീതിയില്‍ കൃഷി ചെയ്യാം എന്ന് സിമി പറയുന്നു. 

pipe-farming

തക്കാളി , ചീര ,പച്ചമുളക് തുടങ്ങി മല്ലിയില വരെ സിമിയുടെ മട്ടുപ്പാവിലുണ്ട് . രണ്ട് ആണ്മക്കള്‍ ആണ് മരിയയ്ക്ക്. ഇവരും കൃഷിയിൽ അമ്മയ്‌ക്കൊപ്പം സജീവമാണ്. മുന്‍പ് പഴയ വാഷിംഗ് മെഷിനില്‍ വിജയകരമായി കൃഷി ചെയ്ത ആളാണ്‌ സിമി. ഇപ്പോള്‍ പൈപ്പിനുള്ളില്‍ കൃഷി ആരംഭിച്ചതോടെ വീട്ടിലേക്ക് വേണ്ട എല്ലാ പച്ചകറികളും സ്വന്തമായി ഉല്‍പ്പാദിപ്പിക്കുകയാണ്‌ സിമിയും കുടുംബവും.

English Summary- Housewife done Terrace Vegatable Farming in PVC Pipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com