ADVERTISEMENT

കോവിഡ് ലോക്ഡൗണിൽ ബോറടിയുടെ അങ്ങേയറ്റം കണ്ടു കോട്ടയം സ്വദേശിനിയായ ശ്രുതി ജോയ്. എറണാകുളത്ത് ഗ്രാഫിക്സ് ഡിസൈനറായി ജോലി നോക്കുന്ന ശ്രുതി വർക്ക് അറ്റ് ഹോം ഓപ്‌ഷനോട് കൂടി കോട്ടയത്തെ വീട്ടിലേക്ക് എത്തുമ്പോൾ ആകെ ഉണ്ടായിരുന്ന ആശ്വാസം ഡിജിറ്റൽ പെയിന്റിങ് ആയിരുന്നു.


ആദ്യമൊക്കെ ജോലി കഴിഞ്ഞു ബാക്കി വരുന്ന സമയം പൂച്ചക്കുഞ്ഞുങ്ങളെ കളിപ്പിച്ചും പ്രിയപ്പെട്ട ഡിജിറ്റൽ ആർട്ടുകൾ ചെയ്തും വിനിയോഗിച്ചു. എന്നാൽ ലോക്ഡൗൺ രണ്ടും മൂന്നും ഘട്ടത്തിലേക്ക് തിരിഞ്ഞതോടെ ഡിജിറ്റൽ ആർട്ടും ബോറടിച്ചു തുടങ്ങി. ജോലിയുടെ ഭാഗമായും ചിത്രരചനയുടെ ഭാഗമായും കൂടുതൽ സമയം ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകളുടെ മുന്നിൽ ചെലവിടേണ്ടി വന്നതോടെയാണ് അത് മടുത്തത്. ഒരു ഇടവേള അനിവാര്യമായി വന്ന സമയത്താണ് വാൾ പെയിന്റിംഗ് മനസിലേക്കെത്തുന്നത്.

lockdown-art


ചിന്തിച്ചു നോക്കിയപ്പോൾ മനസിലേക്കെത്തിയത് അടുക്കളയാണ്. ലോക്ഡൗൺ സമയത്തെ ഈ വീട്ടിലിരുപ്പ് രസകരമാക്കാൻ ശ്രുതി അടുക്കളച്ചുമരുകൾ തന്നെ ശരണം പ്രാപിച്ചു. രസകരമായ ഡൂഡിലുകൾ ആയിരുന്നു ആദ്യം മനസ്സിൽ. പിന്നെ ചുവട് മാറ്റിപ്പിടിച്ചു. ലഭ്യമായ കറുത്ത നിറത്തിലുള്ള പെയിന്റ് മാത്രം ഉപയോഗിച്ച് മലയാള സിനിമയിലെ ഭക്ഷണവുമായി ബന്ധപ്പെട്ട എക്കാലത്തെയും ഹിറ്റ് ഡയലോഗുകൾ സമന്വയിപ്പിച്ച് ചുവരിൽ വര ആരംഭിച്ചു.

kitchen-craft

 

നാല് മണിക്കൂർ നീണ്ടു നിന്ന പെയിന്റിങിനൊടുവിൽ വീട്ടിലെ അടുക്കളയുടെ മുഖം മിനുക്കിയെടുക്കുകയായിരുന്നു ശ്രുതി ജോയ്. കല്യാണരാമന്‍ എന്ന ചിത്രത്തിലെ ‘ചേട്ടാ കുറച്ച് ചോറിടട്ടേ…’, കിലുക്കത്തിലെ ‘എനിക്ക് വെശക്കണൂ…’, പഞ്ചാബി ഹൗസിലെ ‘ചപ്പാത്തി നഹീ നഹീ ചോര്‍…സിഐഡി മൂസയിലെ അപ്പോൾ ഇന്ന് വൈറ്റമിൻ സി ഇല്ല?, അമ്മേ പൂമുഖത്തേക്കൊരു ബ്ളാക്ക് ടീ പ്ലീസ് തുടങ്ങിയ ഡയലോഗുകളിലൂടെ അടുക്കളയെ ഒരു അഡാർ അടുക്കളയാക്കി മാറ്റിയിരിക്കുകയാണ് ശ്രുതി.

English Summary- Lockdown Kitchen Craft

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com