ADVERTISEMENT

ചരിത്രത്തിലെ അപൂർവ്വമായ ഒരു കാലഘട്ടത്തിലൂടെയാണ് ലോകം കടന്നു പോകുന്നത്. ഇപ്പോഴും കോവിഡ് പടർന്നുകൊണ്ടേയിരിക്കുകയാണ്. ഈ രോഗത്തെ അധികം വൈകാതെ അതിജീവിക്കാനോ അല്ലെങ്കിൽ നിയന്ത്രിക്കാനോ സാധ്യമായേക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. എങ്കിൽത്തന്നെയും എല്ലാം പൂർവ്വസ്ഥിതിയിൽ എത്താൻ ദീർഘകാലമെടുത്തേക്കാം. ഈ രോഗത്തിന്റെ കെടുതികൾക്കൊപ്പം മാസങ്ങളല്ല, ചിലപ്പോൾ വർഷങ്ങളോളം നാം ജീവിക്കേണ്ടിവരുമെന്നാണ് വിദഗ്ധർ പറയുന്നത്.

 

ഈ സാഹചര്യത്തിൽ നിന്നും എന്താണ് നമുക്കുൾക്കൊള്ളാനുള്ളത്?

ഇതുപോലുള്ള കാലഘട്ടങ്ങളിൽ വിശ്വസനീയമായ ഒരു വരുമാനമാർഗ്ഗമാണ് നമുക്ക് ഏറ്റവും ആവശ്യം. ജീവിതത്തിലെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങൾക്കുള്ള വിഭവങ്ങൾ പോലും നമുക്ക് ഉറപ്പുവരുത്തേണ്ട കാലമാണിത്. അതിനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുകയാണ് ഭാവിജീവിതം ആസൂത്രണം ചെയ്യുന്നതിന്റെ ആദ്യ ചുവട്. അതെ, പഴഞ്ചൊല്ലിൽ പറയുന്നതുപോലെ അനുയോജ്യമായ സമയത്ത് വിതക്കുക; അതിൽ നിന്നും ജീവിതത്തിന്റെ വിള കൊയ്യുക. നാളെ എന്താകുമെന്ന് നിശ്ചയിക്കുന്നത് ഇന്നെന്ത് ചെയ്തു എന്നതിനേക്കാൾ ഇന്നലെ എന്തെല്ലാം കരുതലുകൾ എടുത്തു എന്നതാണ്. സൂര്യൻ വീണ്ടും പഴയതുപോലെ പ്രകാശിക്കുകയും ജീവിതം അതിന്റെ സ്വാഭവിക പാത വീണ്ടെടുക്കുകയും ചെയ്യുന്ന ഭാവിയിലേക്ക് ഒന്നു നോക്കുക. അപ്പോൾ, ഒരു ദുരന്തത്തെ എങ്ങിനെയൊക്കെയോ അതിജീവിച്ചു എന്നതുകൊണ്ടുമാത്രം നാം വിജയിച്ചു എന്നു ഉറപ്പിക്കാൻ ആവില്ല എന്നു വ്യക്തമാകും. വരാനിരിക്കുന്ന കാലത്തിനായി ശരിയായി ആസൂത്രണം ചെയ്തവരേ യഥാർത്ഥത്തിൽ വിജയികളാകുന്നുള്ളൂ.

Willingdon-Night-View

കോവിഡ് രോഗം കൊണ്ടുവന്ന അനിശ്ചിതത്വം നമ്മെ പുതിയ അതിജീവന മാർഗ്ഗങ്ങൾ തേടേണ്ടതിന്റെ പ്രാധാന്യം കൂടിയാണ് പഠിപ്പിക്കുന്നത്. പ്രതീക്ഷിക്കുന്നതിലും എത്രയോ അധികം വില കൊടുക്കേണ്ടിവരുന്ന ഒരു തകർച്ചയാണിത്. ഒരു ഒറ്റമൂലിയും ഇതിനു പരിഹാരമായില്ല. ഈ ദുരന്തം നമ്മുടെ ജീവിതത്തിൽ സൃഷ്ടിക്കുന്ന ആഘാതങ്ങളെ നിയന്ത്രിക്കുക മാത്രമേ വഴിയുള്ളൂ. വ്യത്യസ്തമായ മാർഗ്ഗങ്ങളിൽ നിക്ഷേപിക്കുകയാണ് ഒരുപരിധിവരെയെങ്കിലും പിടിച്ചുനിൽക്കാനുള്ള പ്രായോഗിക മാർഗ്ഗം. വിവിധ തരം നിക്ഷേപങ്ങൾ മാത്രമാണ് നഷ്ടങ്ങൾ കുറയ്ക്കുന്നതിനുള്ള ഒരേയൊരു വഴി. വ്യത്യസ്തമായ കഴിവുള്ള സൂപ്പർഹീറോകളുടെ ഒരു സൈന്യമുണ്ടാക്കുന്നതുപോലെയാണത്. ഒരു വില്ലനും എല്ലാവരേയും ഒരേസമയം അടിച്ചിടാനാകില്ല. അതുകൊണ്ട് വിവിധ തരം നിക്ഷേപങ്ങൾ മാത്രമാണ് ഇനിയുള്ള കാലം സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ഒരേയൊരു മാർഗ്ഗം.

in-Restaurant

അത്തരത്തിൽ ഏറ്റവും സുരക്ഷിതവും വ്യത്യസ്തവുമായ ഒരു സൗകര്യമാണ് ‘ന്യൂക്ലിയസ്’ ഒരുക്കുന്നത്. വിനോദസഞ്ചാരമേഖലയിൽ കരുത്തുറ്റ നിക്ഷേപസാധ്യതയാണിത്. വരും കാലങ്ങളിൽ മുമ്പെന്നത്തേതിനേക്കാളും വളർച്ചാസാധ്യതയുള്ള നിക്ഷേപ മേഖലയാണ് ഇത്. ‘നൂക്ലിയസ്’ വഴിയുള്ള നിക്ഷേപം ലളിതവും കൃത്യമായ ലാഭം നേടിത്തരുന്നതുമാണ്. തവണകളെക്കുറിച്ചോ മാർക്കറ്റ് കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചോ ആശങ്കപ്പെടേണ്ടതായി ഇതിൽ ഒന്നുമില്ല, ഭാഗ്യാന്വേഷിയുമാകേണ്ടതില്ല. കേരളത്തിലെ വിനോദസഞ്ചാരമേഖലയിൽ നിക്ഷേപിക്കാനുള്ള ഏറ്റവും നല്ല സമയം ഇതാണെന്ന് മനസ്സിലാക്കാനുള്ള വിവേകം മാത്രം മതി ഒരു വ്യക്തിക്ക് ഈ അവസരം ഉപയോഗപ്പെടുത്താൻ.

ex-pool-deck

കഴിഞ്ഞ രണ്ടുവർഷങ്ങളായി പ്രളയവുമായി മല്ലിട്ട ഒരു സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഈ ആഗോള പകർച്ചവ്യാധി മുറിവിൽ ഉപ്പു പുരട്ടുന്നതിനു തുല്യമാണ്. എന്നാൽ ഈ അവസ്ഥയെ ലോകത്തേറ്റവും നന്നായി കൈകാര്യം ചെയ്യാനായത് ലോകമൊട്ടാകെ നമ്മുടെ സംസ്ഥാനത്തിന് കൂടുതൽ സ്വീകാര്യത ലഭിക്കുവാൻ സഹായകമായി. ഈ സാഹചര്യത്തിൽ കേരളത്തിൽ കുടുങ്ങിപ്പോയ വിദേശ വിനോദസഞ്ചാരികൾ അവർക്കു ലഭിച്ച സേവനങ്ങളെ വാനോളം പുകഴ്ത്തിയാണ് മടങ്ങിയത്. കോവിഡ് ബാധിച്ച് ഇവിടെ ചികിത്സനേടി സുഖം പ്രാപിച്ച ബ്രിട്ടീഷ് പൗരൻ ബ്രയാൻ നീൽ, ഇവിടുത്തെ ആരോഗ്യരംഗം ഒന്നാംതരമാണെന്നും തനിക്കൊരിക്കലും അതു മറക്കാൻ പറ്റില്ലെന്നുമാണ് പറഞ്ഞത്. അമേരിക്കൻ പൗരനായ ടെറി ജോൺ കോൺ‌വേഴ്സ് തന്റെ വിസ ആറുമാസത്തേക്കുകൂടി നീട്ടിനൽകണമെന്ന അപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. “അമേരിക്കയിലെ സ്ഥിതി ഭീകരമാണ്. അമേരിക്കയെ അപേക്ഷിച്ച് പൊതുവേ ഇന്ത്യയും, പ്രത്യേകിച്ച് കേരളവും വൈറസിനെ നേരിടുന്നതിൽ മികച്ച സമീപനമാണ് പുലർത്തുന്നത്. അതാണ് ഞാനിവിടെത്തന്നെ തുടരാൻ താല്പര്യപ്പെടുന്നത്,” അദ്ദേഹം പറയുന്നു.

കൊറോണ വൈറസ് ബാധ മൂലം അമേരിക്കയും ബ്രിട്ടനുംപോലുള്ള വികസിത രാജ്യങ്ങൾ പോലും ദുരിതമനുഭവിക്കുന്ന കാലത്താണ് കേരളത്തിന് കോവിഡ് രോഗത്തെ ഫലപ്രദമായി നിയന്ത്രിക്കാനായത്. ഇത് മറ്റുമേഖലകളിലും ഗുണപരമായ മാറ്റങ്ങളുണ്ടാക്കും. വൈറസ് വ്യാപനത്തെ പിടിച്ചു കെട്ടിയതും രോഗബാധ ആരംഭിച്ചപ്പോൾ ഇവിടെയുണ്ടായിരുന്ന നിരവധി വിദേശ വിനോദസഞ്ചാരികളെ നന്നായി പരിചരിച്ചതും ലോകരാജ്യങ്ങൾക്കിടയിൽ നമുക്ക് ഏറെ മതിപ്പുണ്ടാക്കിയിട്ടുണ്ട്. ഭാവിയിൽ ഇവിടുത്തെ വിനോദസഞ്ചാരമേഖലക്കും ഇതേറെ ഗുണം ചെയ്യും. പെട്ടെന്നല്ലെങ്കിലും ആ നേട്ടം ഉറപ്പുള്ളതുതന്നെയാണ്. വശ്യമായ പ്രകൃതിഭംഗിക്കും കലാസാംസ്കാരിക സമ്പന്നതക്കും ഉദാരമായ ആതിഥേയത്വത്തിനുമൊപ്പം കേരളം കരുതലിന്റേയും ഇടമായി ഇന്ന് ലോകമെമ്പാടും അറിയപ്പെടുന്നു. അതിനുള്ള പ്രതിഫലം തീർച്ചയായും നമുക്ക് ലഭിക്കും. 

nucleus-project-3d

 

nucleus-project-inside

അപ്പോൾ ദീർഘകാല ലക്ഷ്യത്തോടെയുള്ള ഒരു നിക്ഷേപത്തിന് ഇതിലും മികച്ച സമയം വേറെയുണ്ടാകുമോ?

 

‘ന്യൂക്ലിയസ്’ മുന്നോട്ടു വയ്ക്കുന്ന നിക്ഷേപപദ്ധതി നിങ്ങളുടെ സമ്പാദ്യം വർദ്ധിപ്പിക്കുകയും അതിലൂടെ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുന്നു. സാമ്പത്തിക വിപണിയെ നിയന്ത്രിക്കുന്ന അദൃശ്യശക്തികളെന്നു പറയാവുന്ന അപകടസാദ്ധ്യതകളൊന്നും ബാധിക്കാത്തവയാണ് സ്ഥലം, കെട്ടിടം പോലുള്ള വസ്തുക്കളിലുള്ള നിക്ഷേപങ്ങൾ. ഇപ്പോഴുള്ളതുപോലുള്ള ഗുരുതരസാഹചര്യങ്ങളിൽ പോലും ഇത്തരം നിക്ഷേപങ്ങൾക്കുണ്ടാകുന്ന ആഘാതം തുച്ഛമാണ്. ഈ നിക്ഷേപങ്ങൾ ഏത് സാമ്പത്തികതകർച്ചയേയും അതിജീവിക്കുവാനുള്ള കരുത്തു പകരുന്നു.

എല്ലാറ്റിലുമുപരി, ന്യൂക്ലിയസ് ഹോട്ടലുകളും റിസോർട്ടുകളും ഭാവിയിലെ പകർച്ചവ്യാധി സാധ്യതകൾ കൂടി കണ്ട് ഒരു ചുവട് മുന്നിൽ നിൽക്കുന്ന സംവിധാനങ്ങളിലേക്ക് മാറുകയാണ്. വൈറസ് വിമുക്തമായ പരിസരങ്ങളും സംവിധാനങ്ങളും ഒരുക്കിക്കൊണ്ട് സുരക്ഷിതവും ആരോഗ്യപ്രദവുമായ ആതിഥേയത്വമാണ് ‘ന്യൂക്ലിയസ്’ ഒരുക്കുന്നത്. സ്പർശനവും അടുത്തിടപഴകലും ഒക്കെ പരമാവധി ഒഴിവാക്കിക്കൊണ്ട് മൊബൈൽ ആപ്പ് വഴിയുള്ള ചെക്ക് ഇൻ സൌകര്യങ്ങൾ മുതൽ ഓട്ടോമേറ്റഡ് വാതിലുകൾ, സെൻസർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ടാപ്പുകളും ഫ്ലഷുകളും, കാർപ്പറ്റ് പോലുള്ളവ ഉപയോഗിക്കാത്ത ഇന്റീരിയർ, ഒരുവട്ടം ഉപയോഗിച്ച് കളയാവുന്ന പാത്രങ്ങളും മെനു കാർഡും മറ്റും, സാനിറ്റെസർ വൈപ്പുകളുടെ ലഭ്യത, അണുവിമുക്തമാക്കുന്നതിനായി നിരന്തരമായ ക്ലീനിങ്ങ് തുടങ്ങിയ നിരവധി മാറ്റങ്ങളാണ് ‘ന്യൂക്ലിയസ്’ ആവിഷ്കരിക്കുന്നത്. കൈകൾ കോർത്ത് മുന്നേറാം എന്ന പരിചിതമായ ആശയത്തിന്റെ സ്ഥാനത്ത് ഹൃദയങ്ങൾ കൊരുത്തു മുന്നേറാം എന്ന പുതിയ തത്ത്വത്തെ മുൻ‌നിർത്തുകയാണ് ഇപ്പോൾ ‘ന്യൂക്ലിയസ്’.

ഒരു നിക്ഷേപകനെ സംബന്ധിച്ചിടത്തോളം ഇപ്പോഴത്തേതുപോലുള്ള സാഹചര്യങ്ങളിൽ ഒരു ബ്രാൻഡിന്റെ സംരക്ഷിത സ്വഭാവവും സുരക്ഷാമുൻ‌കരുതലുകളും ഏറെ പ്രധാനമാണ്. അതിനു മാത്രമേ നേട്ടങ്ങൾ സാധ്യമാക്കാൻ കഴിയൂ താനും. അതുകൊണ്ടുതന്നെ നിങ്ങളുടെ നിക്ഷേപത്തിന്റെ സുരക്ഷയും ഭാവിയിലേക്കുള്ള കരുതലുമാണ് ‘ന്യൂക്ലിയസ്’ മുന്നോട്ടു വയ്ക്കുന്ന വാഗ്ദാനങ്ങൾ. ഇതര നിക്ഷേപമാർഗ്ഗങ്ങളൊന്നും ഇതുപോലെ പഴുതുകളില്ലാത്ത സുരക്ഷിത വരുമാനമാർഗ്ഗങ്ങളാണെന്ന് ഇന്നത്തെ സാഹചര്യത്തിൽ പറയുക വയ്യ. ഓരോ വിശദാംശങ്ങളും സൂക്ഷ്മമായി പരിശോധിച്ചും വിലയിരുത്തിയും മാത്രമേ ഒരു നിക്ഷേപകന് ഒരു തീരുമാനമെടുക്കാൻ പറ്റൂ. ഇവിടെ സുസ്ഥിരതക്കൊപ്പം സുതാര്യവും സമഗ്രവുമായ മാർഗ്ഗങ്ങളാണ് നിക്ഷേപകന്റെ ഭാവി സുരക്ഷിതമാക്കാനായി ‘ന്യൂക്ലിയസ്’ മുന്നോട്ടു വയ്ക്കുന്നത് എന്നതാണ് ശ്രദ്ധേയം.

English- Investor Friendly Projects from Nucleus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com