sections
MORE

ലോക്ഡൗൺ കാലത്ത് പ്ലാസ്റ്റിക് കുപ്പികൾക്ക് വന്ന മാറ്റം ഇങ്ങനെ!

plastic-craft
SHARE

ലോക്ഡൗൺ കാലം ആളുകളെ കൂടുതൽ ക്രിയേറ്റീവ് ആക്കിമാറ്റി.  24 മണിക്കൂറും വീടിനുള്ളിൽ തന്നെ ഇരിക്കേണ്ട അവസ്ഥ വന്നപ്പോഴാണ് പലരും ലക്ഷങ്ങൾ മുടക്കി നിർമിച്ച വീടിനെ സ്നേഹിക്കാൻ തുടങ്ങിയത്. വീടിന്റെ പോരായ്മകൾ, സാധ്യതകൾ, അഭംഗികൾ തുടങ്ങി ഓരോ കാര്യങ്ങളും കണ്ടറിഞ്ഞശേഷം ചില റീ അറേഞ്ച്മെന്റുകൾ നടത്തിയവരും ധാരാളമാണ്.

ഇത്തരത്തിൽ അടുക്കിപ്പെറുക്കൽ നടത്തിയപ്പോൾ മിക്ക വീടുകളിൽ നിന്നും അമിതമായി ലഭിച്ചത് പ്ലാസ്റ്റിക് കുപ്പികളാണ്. പലപ്പോഴായി വെളിച്ചെണ്ണ മുതൽ സോഫ്റ്റ് ഡ്രിങ്കുകൾ വരെ വാങ്ങിയതിന്റെ ഭാഗമായി കിട്ടിയ കുപ്പികൾ. പ്ലാസ്റ്റിക് ആയതുകൊണ്ട് പുറത്തേക്ക് കളയാനും വയ്യ, എന്നാൽ വീടിനകത്ത് സൂക്ഷിക്കാനും വയ്യ എന്ന അവസ്ഥ. അങ്ങനെയാണ് ലോക്ഡൗൺ കാലത്ത് ട്രെൻഡായി മാറിയ ബോട്ടിൽ ആർട്ട് രംഗത്ത് വരുന്നത്.

ബോട്ടിൽ പെയിന്റിങ്.. 

bottle-art

ബോട്ടിൽ പെയിന്റിങ്ങിനായി ചില്ലു കുപ്പികളായിരുന്നു അടുത്തകാലം വരെ ഉപയോഗിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അതല്ല അവസ്ഥ, പ്ലാസ്റ്റിക് കുപ്പികൾ പോലും മനോഹരമായി പെയിന്റ് ചെയ്ത അലങ്കാര വസ്തുക്കൾ ആക്കി മാറ്റിയിരിക്കുകയാണ് ആളുകൾ.  ഫാബ്രിക് പെയിന്റുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. പ്ലാസ്റ്റിക് കുപ്പികൾക്ക് മുകളിൽ പേപ്പറുകൾ ഒട്ടിച്ച ശേഷം അതിൽ ചായം നൽകുന്ന രീതിയും നിലവിലുണ്ട്. ലോക്ഡൗണിൽ കുട്ടികൾ ഉൾപ്പെടെയുള്ളവരെ വീട്ടിൽ പിടിച്ചിരുത്തുന്നതായി ഇത്തരത്തിലുള്ള പെയിന്റിങ് വിദ്യകളാണ് ഒട്ടുമിക്ക മാതാപിതാക്കളും പരീക്ഷിച്ചത്.

പൂന്തോട്ടമൊരുക്കാം..

platic-craft-garden

പൂച്ചെടികൾ നടുന്നതിനായി മൺചട്ടികൾ തന്നെ വേണം എന്ന് ആരാണ് പറഞ്ഞത് ? ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് കുപ്പികളിലും പാത്രങ്ങളിലും വരെ ചെടികൾ നടാവുന്നതാണ്.പെയിന്റിങ് ചെയ്ത കുപ്പികളാണ് എങ്കിൽ ഭംഗി കൂടും.ശീതളപാനീയങ്ങളുടെ ഒരേ ആകൃതിയിലുള്ള ബോട്ടിലുകളാണ് പൂന്തോട്ട നിർമാണത്തിന് നല്ലത്. വ്യത്യസ്ത രീതിയിലുള്ള കുപ്പികളാണെങ്കിൽ അത് ഒരേ പാറ്റേണിൽ ഒരു പ്രസ്തുത സ്ഥലത്ത് ക്രമീകരിക്കുന്നതാണ് ഉചിതം.

plastic

മനോഹരമായ ചെടിച്ചട്ടികൾ പ്ലാസ്റ്റിക്ക് കുപ്പികൾ കൊണ്ട് നിർമിക്കുവാൻ ഒന്നര ലിറ്ററിന്റെ കുപ്പികൾ പകുതിയായി മുറിക്കുക. അടപ്പ് വരുന്ന ഭാഗത്ത് പല നിറത്തിലുള്ള ചരടുകൾ കെട്ടിയ ശേഷം മണ്ണ് നിറച്ച് ഹാങ്ങിങ് പോട്ടുകളായി തൂക്കിയിടാം. ഇതിൽ അധികം വലുപ്പം വയ്ക്കാത്ത, എന്നാൽ പൂക്കൾ ഉണ്ടാകുന്ന വള്ളിച്ചെടികൾ, മണിപ്ലാന്റ് എന്നിവ നേടാനാകും. ബാൽക്കണികളെ മനോഹരമാക്കാൻ ഇത് മികച്ച ആശയമാണ്. കുപ്പിയുടെ രണ്ടാമത്തെ ഭാഗത്ത് മണ്ണ് നിറച്ച ശേഷം ചെടികൾ നട്ട് സിറ്റൗട്ടുകളിലും മറ്റും ഇൻഡോർ പ്ലാന്റുകൾ നടാനും ഉപയോഗിക്കാം

കിളികൾക്ക് ആഹാരം നൽകാൻ...

വീട്ടിൽ മരങ്ങളുണ്ടോ? മരത്തിൽ കിളികൾ വന്നിരിക്കാറുണ്ടോ ? എന്നാൽ അവയ്ക്കൽപം തീറ്റ നൽകുന്നതിനായി ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് ബോട്ടിലുകൾ കൊണ്ട്  വഴിയൊരുക്കാം. ശീതളപാനീയങ്ങളുടെ കുപ്പിയിൽ തിന, ധാന്യങ്ങൾ എന്നിവ നരച്ച ശേഷം, വശങ്ങളിൽ ദ്വാരങ്ങൾ ഉണ്ടാക്കി മരത്തടിയിൽ തീർത്ത സ്പൂണുകൾ വയ്ക്കുക. ദ്വാരത്തിലൂടെ ധാന്യമണികൾക്ക് സ്പൂണിലേക്ക് വരുന്നതിനുള്ള അവസരം ഉണ്ടാകണം.  പിന്നീട് ഈ കുപ്പികൾ മരക്കൊമ്പുകളിൽ കെട്ടിത്തൂക്കുകയാണെങ്കിൽ കിളികൾക്ക് പറന്നു വന്നിരുന്നു ഭക്ഷണം കഴിക്കാനുള്ള വഴിയൊരുങ്ങും. അനാവശ്യമായി ധാന്യം നഷ്ടപ്പെടുകയുമില്ല. കുപ്പികളുടെ വശങ്ങൾ മുറിച്ചു മാറ്റിയ ശേഷം വള്ളികളിൽ തൂക്കിയിടുന്ന രീതിയും ഇന്ന് പ്രാബല്യത്തിലുണ്ട്.

ഹോൾഡറുകൾ മനോഹരമാക്കാം...

ടൂത്ത് ബ്രഷുകൾ, സ്പൂണുകൾ, പേനകൾ എന്നിവ വയ്ക്കുന്നതിനായി മനോഹരമായ ഹോൾഡറുകൾ നാം പണം മുടക്കി വാങ്ങാറുണ്ട്. എന്നാൽ അല്പം ക്രിയാത്മകതയും സമയം ചെലവഴിക്കാനുള്ള മനസും ഉണ്ടെങ്കിൽ ഉപയോഗ ശൂന്യമായ കുപ്പികളിൽ നിന്നും മനോഹരങ്ങളായ ഹോൾഡറുകൾ നിർമിക്കാവുന്നതാണ്. പ്ലാസ്റ്റിക്ക് ബോട്ടിലുകൾ ഉപയോഗിക്കാം. നീളൻ ബോട്ടിലുകൾ രണ്ടായി മുറിച്ച ശേഷം , തേപ്പുപെട്ടിയുടെ ചൂടിൽ അരിക് അൽപം ഉരുക്കുക. പല നിറങ്ങളിലുള്ള ബോട്ടിലുകൾ എടുക്കുന്നത് ഭംഗി വർധിപ്പിക്കും. അരിക് ഉരുക്കിയ കുപ്പികളിൽ ചിത്രങ്ങൾ , പാറ്റേണുകൾ എന്നിവ വരക്കാം.ഇത്തരത്തിൽ തയ്യാറാക്കുന്ന ഹോൾഡറുകൾ  ശേഷം പേന, ടൂത്ത് ബ്രഷ് തുടങ്ങിയ വസ്തുക്കൾ സൂക്ഷിക്കുന്നതിനുള്ള ഹോൾഡറുകളായി ഉപയോഗിക്കാം. 

English Summary- Plastic Bottle Art

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA