സമാനതകളില്ലാത്ത ജീവിതം ഇനി അനന്തപുരിക്ക് സ്വന്തം; ഫേവറിറ്റ് ഹോംസ് – ദി പെറ്റൽസ് നിർമ്മാണം പൂർത്തിയായിരിക്കുന്നു

favourite-homes-views1
SHARE

പ്രകൃതിയുടെ മടിത്തട്ടിൽ സ്വസ്ഥമായി മയങ്ങുന്ന പൂവിതൾ പോലൊരു പ്രൊജക്റ്റ്’- ഫേവറിറ്റ് ഹോംസിന്റെ 'ദി പെറ്റൽസ്' എന്ന വില്ല പ്രൊജക്റ്റിനു ഏറ്റവും ഇണങ്ങുന്ന വിശേഷണം. കേരളത്തിന്റെ ഐടി ഹബിന് തൊട്ടടുത്ത് വിശാലവും സ്വച്ഛസുന്ദരവുമായ എട്ടേക്കർ സ്ഥലത്ത് പച്ചപ്പിനു നടുവിൽ എല്ലാ സുഖസൗകര്യങ്ങളോടെയുമുള്ള വാസം ഉറപ്പു വരുത്തുകയാണ് ദി പെറ്റൽസ് എന്ന തിരുവനന്തപുരത്തെ തന്നെ ഏറ്റവും വലിയ വില്ല പ്രോജക്റ്റ്. തിരുവനന്തപുരം പോത്തൻകോട്, ടെക്‌നോപാർക്കിലേക്കുള്ള കഴക്കൂട്ടം- വെഞ്ഞാറമൂട് ബൈപാസിന് സമീപമാണ് ദ പെറ്റൽസ് വില്ലകൾ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്.

ഫേവറിറ്റ് ഹോംസ്, പേര് അന്വർത്ഥമാക്കികൊണ്ട് 19 വർഷത്തിനുള്ളിൽ 17 റെസിഡൻഷ്യൽ പ്രോജക്റ്റ്സിലൂടെ ഇരുപതുലക്ഷത്തിൽ പരം സ്ക്വായർഫീറ്റ് നിർമ്മാണം പൂർത്തിയാക്കി ഉപഭോക്താക്കൾക്ക് കൈമാറിക്കഴിഞ്ഞു. കൂടാതെ പൂർത്തിയായിക്കൊണ്ടിരിക്കുന്ന 7 പുതിയ പ്രോജക്റ്റ്സ് ഉൾപ്പെടെ ഫേവറിറ്റ് ഹോംസിന്റെ എല്ലാ പ്രോജക്റ്റ്സും അതിമനോഹരമായ ലൊക്കേഷനുകളിലാണ് സ്ഥിതിചെയ്യുന്നത്.

favorite-homes-2nd-view

ജീവിതം അതിന്റെ പൂർണതയിൽ ആസ്വദിക്കാനുള്ളതെല്ലാം ഇവിടെ ഒരുക്കിയിരിക്കുന്നു. കുട്ടികളും കുടുംബവുമൊത്ത് ഉല്ലസിക്കാനായി വാട്ടർ സ്ലൈഡുകൾ, സ്വിമ്മിങ് പൂൾ, ക്ലബ് ഹൗസ്, ബാറ്റ്മിന്റൺ കോർട്, ആരോഗ്യ പരിപാലനത്തിന് എല്ലാവിധ ഉപകരണങ്ങളോടും കൂടിയ എയർ കണ്ടീഷൻഡ് മൾട്ടി ജിംനേഷ്യം അങ്ങനെ സൗകര്യങ്ങൾ നീളുന്നു.

favourite-homes-views3

പെറ്റൽസ് വില്ലയിലെ ഓരോ ഇടങ്ങളും സൂക്ഷ്മമായി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്. വിട്രിഫൈഡ് ടൈൽ ഫ്ലോറിങ്ങാകട്ടെ, കാറ്റും വെളിച്ചവും വിരുന്നെത്തുന്ന സ്വീകരണമുറികളാകട്ടെ, പച്ചപ്പ് ആസ്വദിച്ചിരിക്കാൻ പാകത്തിലുള്ള ടെറസ് ആകട്ടെ...നവീനമായ ഒരു ജീവിതാനുഭവത്തിനായി ഒരുക്കിയിട്ടുള്ളതാണ്.

ദി പെറ്റൽസ് വില്ല പ്രോജക്ടിന്റെ മറ്റൊരു ആകർഷണീയത ബഗ്ഗി റൈഡ് ആണ്. 6 പേരെ ഉൾക്കൊള്ളാവുന്ന വിധത്തിലുള്ള 2 ബഗ്ഗി വാനുകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. കുടുംബവുമൊത്ത് പ്രകൃതി സൗന്ദര്യം ആവോളം ആസ്വദിച്ചുകൊണ്ടുള്ള ബഗ്ഗി റൈഡ് തികച്ചും വ്യത്യസ്തമായിട്ടുള്ള അനുഭവമാണ് നൽകുന്നത്.

favourite-homes-views4

ഫേവറിറ്റ് ഹോംസിന്റെ ദി പെറ്റൽസ് വില്ലകളും വില്ലാമെന്റുകളും സന്ദർശിക്കാനും അതിൽ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ നേരിട്ട് ആസ്വദിക്കുവാനും ഇപ്പോൾ സൗകര്യം ഒരുക്കിയിരിക്കുന്നു.

വിശാലമായ എട്ടേക്കറിൽ 1650, 1950, 2225 ചതുരശ്രയടിയുള്ള 67 വില്ലകളും, 1071, 1210 ചതുരശ്രയടിയുള്ള 48 വില്ലാമെന്റുകളുമാണ് ഒരുക്കിയിട്ടുള്ളത്. തിരുവനന്തപുരത്തെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന വിലാസമായി മാറിയിരിക്കുകയാണ് ദ പെറ്റൽസ്.

favourite-homes-views5

പ്രകൃതിസൗഹൃദമായുള്ള ആഡംബര ജീവിതമാണ് ദ പെറ്റൽസ് മുന്നോട്ടുവയ്ക്കുന്നത്. തുറസ്സായ ഇടങ്ങൾക്ക് നൽകിയ പ്രാധാന്യം, മരങ്ങളുടെയും ചെടികളുടെയും സാന്നിധ്യം, ജൈവ മാലിന്യ സംസ്കരണ ഉപാധികൾ, മഴവെള്ളം സംസ്കരണത്തിനുള്ള സൗകര്യം തുടങ്ങിയവയെല്ലാം അതിനുള്ള ഉദാഹരങ്ങളാണ്. പച്ചപ്പിന്റെ വിശാലഭൂമികയിലേക്കു വാതിൽ തുറക്കുന്നതിനൊപ്പം മറ്റാരും നൽകാത്ത അത്യാധുനിക സൗകര്യങ്ങളും ഫേവറിറ്റ് ഹോംസ്, ദി പെറ്റൽസ് എന്ന സ്വപ്നപദ്ധതിയിൽ കരുതിവെച്ചിട്ടുണ്ട്.

67 മനോഹരമായ വില്ലകളാണ് ദി പെറ്റൽസിൽ ഒരുക്കിയിരിക്കുന്നത്. ഇതിൽ ഇനി ഏതാനും വില്ലകൾ മാത്രമേ വിൽപനക്കായി അവശേഷിക്കുന്നുള്ളൂ. ഭൂരിപക്ഷം വില്ലകളും സ്വന്തമാക്കിയിരിക്കുന്നത് ഫേവറിറ്റ് ഹോംസിന്റെ നിലവിലുള്ള കസ്റ്റമേഴ്സ് ആണ് എന്നത് കമ്പനിയുടെ പ്രവർത്തന മികവിനുള്ള അംഗീകാരം കൂടിയാണ്.

ഫേവറിറ്റ് ഹോംസ് ദി പെറ്റൽസിന്റെ പ്രധാന സവിശേഷത ഇവിടെ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്ന വില്ലാമെന്റുകളാണ്. താരതമ്യേന കുറഞ്ഞ ബഡ്ജറ്റിലുള്ള വില്ലാമെന്റുകൾക്കു ഒരു വില്ലക്ക് ലഭിക്കുന്ന എല്ലാവിധ സുഖസൗകര്യങ്ങളൂം സ്വകാര്യതയും നിറഞ്ഞുനിൽക്കുന്നതാണ് സവിശേഷത. ഒരു വില്ലയോ വില്ലാമെന്റോ സ്വന്തമാകുമ്പോൾ 8 ഏക്കറിന്റെ ഹരിത ദൃശ്യചാരുതയോടൊപ്പം കുട്ടികൾക്കും മുതിർന്നവർക്കുമുള്ള സ്വിമ്മിങ് പൂൾ, ബാഡ്മിന്റൺ കോർട്, മൾട്ടി ജിം, കുട്ടികൾക്കുള്ള കളിസ്ഥലം, ക്ലബ് ഹൗസ്, ബഗ്ഗി വാൻ സൗകര്യം, വൈഫൈ സോൺ, ഒത്തുചേരലുകൾക്കുള്ള പൊതുവിടം, 24 മണിക്കൂറും സുരക്ഷാ സൗകര്യം, താമസക്കാർക്കും അതിഥികൾക്കുമുള്ള പാർക്കിങ് സൗകര്യം, പൊതുവിടങ്ങൾക്കായുള്ള ഓട്ടമാറ്റിക്‌ ജനറേറ്റർ ബാക്കപ്, വില്ലകൾക്കും സെക്യൂരിറ്റി കാബിനും തമ്മിൽ ഇന്റർകോം സൗകര്യം, ബാത്റൂം സൗകര്യത്തോടു കൂടിയ സെർവന്റ്സ് & ഡ്രൈവേഴ്സ് റൂം തുടങ്ങി സമാനതകൾ ഇല്ലാത്ത സൗകര്യങ്ങളാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്.

ക്രെഡായ് – അക്രെഡിറ്റെഡ് ബിൽഡർ ആയ ഫേവറിറ്റ് ഹോംസ് മികവിന്റെയും ഗുണമേന്മയുടെയും കാര്യത്തിൽ അണുവിട പോലും പിന്നോട്ട് പോകാറില്ല. അതിനുള്ള തെളിവാണ് റിയൽഎസ്റ്റേറ്റ് മേഖലയിൽ അധികമാർക്കും അവകാശപ്പെടാനില്ലാത്ത ഐഎസ്ഒ അംഗീകാരം.

സുരക്ഷിതവും സുഭദ്രവുമായ ഒരു നിക്ഷേപത്തിനൊപ്പം മനസ്സിനിണങ്ങിയ ഒരു വാസസ്ഥലമാണ് നിങ്ങൾ തേടുന്നതെങ്കിൽ ദുബായിലും തിരുവനന്തപുരത്തുമുള്ള ഫേവറിറ്റ് ഹോംസ് ഓഫീസുകളിലേക്ക് നിങ്ങൾക്ക് സ്വാഗതം.

ഫേവറിറ്റ് ഹോംസിന്റെ ദി പെറ്റൽസിലെ വില്ലകൾ സന്ദർശിക്കുവാനും , ബുക്ക് ചെയ്യുവാനും വിളിക്കേണ്ട നമ്പർ:9645063000 (India), +971-563626224 (Dubai).

E-Mail: marketing@favouritehomes.com.

Website: https://www.favouritehomes.com/

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA