sections
MORE

ഇനി ഓരോ വീടും മാലിന്യമുക്തമാകട്ടെ; സംശയങ്ങൾക്കുള്ള മറുപടികൾ വായിക്കാം

zero-waste-home
SHARE

മനോരമഓൺലൈൻ കല്യാൺ ഡവലപ്പേഴ്സിന്റെ സഹകരണത്തോടെ നടത്തിയ  Zero Waste Home എന്ന പ്രചാരണപരിപാടിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ശരിയായ മാലിന്യസംസ്കരണത്തെ കുറിച്ചു ഒരു അവബോധം വായനക്കാരിൽ സൃഷ്ടിക്കാൻ ഇതിലൂടെ കഴിഞ്ഞു. മാലിന്യസംസ്കരണത്തെ കുറിച്ച് ധാരാളം ചോദ്യങ്ങളാണ് വായനക്കാരിൽ നിന്നും ലഭിച്ചത്. ശുചിത്വ മിഷന്റെ മുൻ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. അജയകുമാർ വർമയാണ് ചോദ്യങ്ങൾക്ക് ഉത്തരം നൽകിയത്. അതിൽ നിന്നും സംക്ഷിപ്തമായി കുറച്ചു ചോദ്യോത്തരങ്ങൾ  താഴെ നൽകുന്നു.

Q1. 3.5 സെന്റിലാണ് എന്റെ വീട്. മാലിന്യസംസ്കരണത്തിനു സ്ഥലം പരിമിതമാണ്. ഫലപ്രദമായ ഒരു രീതി പറഞ്ഞുതരുമോ?

-സുനിൽ കുമാർ 

അടുക്കളയിൽ വയ്ക്കാൻ പാകത്തിൽ വിവിധതരം കമ്പോസ്റ്റിങ് ബിന്നുകൾ ഇപ്പോൾ ലഭ്യമാണ്. Biodegradable waste (Food waste and such other wet waste) ദിവസവും ഇതിൽ നിക്ഷേപിക്കാം. എന്നിട്ട് ഇനോകുലം പൗഡർ വിതറിയാൽ മാത്രം മതി. വേസ്റ്റുകൾ വളമായി മാറ്റിയെടുക്കാം. ഇതിനു ദുർഗന്ധവും ഉണ്ടാകില്ല. ഇനി വീടിനു പുറത്ത് പോട്ട് കമ്പോസ്റ്റിങ്, പൈപ്പ് കമ്പോസ്റ്റിങ് സെറ്റപ്പ് ചെയ്യാം. ഇതിനു  വളരെ കുറച്ചു  സ്ഥലം മാത്രം മതിയാകും. ചെറിയ പ്ലോട്ടിൽ വയ്ക്കാൻ പാകത്തിലുള്ള  ബയോഗ്യാസ് പ്ലാന്റുകളും ഇപ്പോൾ ലഭ്യമാണ്.

Q2.മലിനജലം സംസ്കരിക്കാൻ നല്ല മാർഗങ്ങൾ ഏതൊക്കെയാണ്?

വീടുകളിൽ സെപ്റ്റിക് ടാങ്കും ഇതിനോട് ബന്ധിപ്പിച്ച ബയോഗ്യാസ് കൺവെർട്ടറുകളും മതി. 2000 sq.m മുകളിലുള്ള കെട്ടിടങ്ങൾ, ഹോട്ടൽ, ആശുപത്രി, വാണിജ്യ സ്ഥാപനങ്ങൾ എന്നിവ Sewage treatment plants സ്ഥാപിക്കേണ്ടത് നിയമപരമായി ആവശ്യമാണ്. Membrane Bio Reactor (MBR) and Moving Bed Bio Reactor (MBBR) എന്നിവയാണ് കൂടുതൽ പ്രചാരമുള്ള രണ്ടു സാങ്കേതികവിദ്യകൾ. അത്യാവശ്യം ഭൂമിയുള്ള ഫ്ലാറ്റുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിൽ Decentralized Waste Water Treatment Systme (DEWATS) കൂടുതൽ ഫലപ്രദമാണ്.

Q3. കോട്ടയത്തു 10 സെന്റിലാണ് എന്റെ വീട്. കേടായ ട്യൂബ് ലൈറ്റ്, പഴയ ചെരിപ്പുകൾ തുടങ്ങിയവ നിർമാർജ്ജനം ചെയ്യാൻ സാധിക്കുന്നില്ല. ഉത്തരവാദിത്തപ്പെട്ട മുനിസിപ്പാലിറ്റിയും സ്വകാര്യ സ്ഥാപനങ്ങളും ഇവ നിർമാർജ്ജനം ചെയ്യാനായി സ്വീകരിക്കുന്നില്ല. എന്താണ് പരിഹാരം?

-ഹരികൃഷ്ണൻ, കോട്ടയം 

Non-biodegradable വേസ്റ്റുകൾ വീടുകളിൽ നിന്നും ശേഖരിച്ച് ക്ളീൻ കേരള കമ്പനിയുടെ സഹായത്തോടെ നിർമാർജ്ജനം ചെയ്യേണ്ടത്  മുനിസിപ്പാലിറ്റിയുടെ ഉത്തരവാദിത്തമാണ്. ശുചിത്വ മിഷന്റെയോ ക്ളീൻ കേരള കമ്പനിയുടെയോ ഡിസ്ട്രിക്ട് കോ-ഓർഡിനേറ്റർമാരുമായി ബന്ധപ്പെടുക. ബന്ധപ്പെട്ട സൈറ്റുകളിൽ നമ്പറുകൾ ലഭ്യമാണ്.

Q4. വീടുകളിൽ ഡയപ്പറുകൾ കത്തിച്ചു കളയാൻ ചെറിയ ഹോം ഇൻസിനറേറ്ററുകൾ ഉപയോഗിക്കുന്നത് നിയമവിധേയമാണോ?

- ബിനു ജോസഫ് 

അല്ല. Solid Waste Management Rules, 2016 പ്രകാരം, ഡയപ്പർ, സാനിറ്ററി പാഡ് തുടങ്ങിയ വേസ്റ്റുകൾ ഭദ്രമായി പൊതിഞ്ഞു തദ്ദേശഭരണ സ്ഥാപനങ്ങളുടെ മാലിന്യ ശേഖരണ സംവിധാനങ്ങളെ ഏൽപിക്കുകയാണ് ചെയ്യേണ്ടത്.

Zero Waste Home ക്യാംപെയ്‌നെക്കുറിച്ചറിയാൻ  സന്ദർശിക്കുക- https://specials.manoramaonline.com/Veedu/2019/zero-waste-home/index.html 

മാലിന്യസംസ്കരണത്തെ കുറിച്ചു വായനക്കാർ ചോദിച്ച മുഴുവൻ സംശയങ്ങളും മറുപടികളും വായിക്കാൻ സന്ദർശിക്കുക-  https://www.manoramaonline.com/homestyle/ask-experts.htm

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA