ADVERTISEMENT

ട്രക്ക് കണ്ടെയിനർ കൊണ്ട് ചെലവ് കുറഞ്ഞ ഭവനമാതൃകകൾ പലരും നിർമിച്ചത് നാം മുൻപ് കണ്ടിട്ടുണ്ട്. എന്നാൽ കണ്ടെയിനർ കൊണ്ട് ഒരു സ്‌കൂൾ നിർമിക്കാൻ കഴിയുമോ? ദിവ്യ ജെയിൻ എന്ന യുവതി ശ്രദ്ധ നേടുന്നത് ഇവിടെയാണ്. സേഫ് എഡ്യൂക്കെഷന്‍ സിഇയും കോഫൗണ്ടറുമായ ദിവ്യ 2015 ലാണ് കണ്ടയിനര്‍ ക്ലാസ്സ്‌റൂമുകള്‍ എന്ന ആശയവുമായി വരുന്നത്. ഇക്കാലം കൊണ്ട്  20,000 ലധികം കുട്ടികളെ വിജയകരമായി ട്രെയിന്‍ ചെയ്യാന്‍ ദിവ്യയുടെ ആശയം കൊണ്ട് സാധിച്ചിട്ടുണ്ട്. 

divya-school-inside

ഉപയോഗശൂന്യമായ കണ്ടയിനറുകള്‍ ഷിപ്പ് യാര്‍ഡില്‍  നിന്നും വാങ്ങി കൊണ്ട് വന്നാണ് ദിവ്യയുടെ ടീം അതിനെ ക്ലാസ്സ്‌റൂം , ലാബ് , ലൈബ്രറി എന്നിവയാക്കുന്നത്. വളരെ ഉള്‍നാടുകളില്‍ ഉള്ള കുട്ടികള്‍ക്ക് ട്രെയിനിംഗ് നല്‍കാന്‍ സര്‍ക്കാരിനു ഈ കണ്ടൈയിനര്‍ ക്ലാസ്സ്‌റൂമുകള്‍ വഴി സാധിക്കുന്നുണ്ട്. ഒരു സ്ഥലത്തെ ആവശ്യം കഴിഞ്ഞാല്‍ ഇവിടെ നിന്നും മറ്റൊരു ട്രെയിനിങ്  സെന്ററിലേക്ക് എടുത്തു മാറ്റാന്‍ സാധിക്കും എന്നതും ഇതിന്റെ ഗുണമാണ്. 

divya-jain-school

സോളര്‍ എനര്‍ജി വഴിയാണ് ഇവിടെ വൈദ്യുതി ഉൽപാദനം. NSDC , റൂറല്‍ ഡവലപ്പ്മെന്റ് മിഷന്‍ എന്നിവയുടെ അംഗീകാരം ദിവ്യയ്ക്ക് ഇതിനോടകം ലഭിച്ചിട്ടുണ്ട്. ബീഹാറിലെ ചപ്രയില്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായും  ദിവ്യ ഒരു കണ്ടയിനര്‍ സ്കൂള്‍ ഒരുക്കിയിട്ടുണ്ട്.. 

English Summary- Truck Container to School

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com