sections
MORE

ഇനി വീട്ടിലിരുന്നും വീട് വാങ്ങാം! അവതരിപ്പിക്കുന്നു മനോരമഓൺലൈൻ – മലബാർ ഡവലപ്പേഴ്‌സ് 'സ്നേഹവീട്'

Manorama-Online-SnehaVeedu
SHARE

എല്ലാ മലയാളികളുടെയും സ്വപ്നമാണ് സ്വന്തമായി ഒരു വീട്. താമസിക്കാൻ ഒരിടം എന്നതിനപ്പുറം മലയാളികൾക്ക് അതൊരു മേൽവിലാസവും അഭിമാനവുമാണ്. ഈ സാഫല്യത്തിനായി, നാട്ടിലും മറ്റുസംസ്ഥാനങ്ങളിലും വിദേശത്തും പണിയെടുക്കുന്ന ധാരാളം മലയാളികളുണ്ട്. എന്നാൽ കോവിഡ് മഹാമാരിയും ആഗോള സാമ്പത്തിക പ്രതിസന്ധിയും മൂലം ധാരാളം പ്രവാസികൾ സ്ഥിരമായി നാട്ടിലേക്ക് മടങ്ങി വരുന്ന കാലമാണിത്. അതുപോലെ, ഈ സമയത്ത് ഒരു പാർപ്പിടം അന്വേഷിക്കുന്ന തദ്ദേശവാസികളും ആശയക്കുഴപ്പത്തിലാകാം. ഈ സാഹചര്യത്തിലാണ് മനോരമഓൺലൈൻ – മലബാർ ഡവലപ്പേഴ്‌സ് 'സ്നേഹവീട്' പ്രസക്തമാകുന്നത്.

എന്താണ് സ്‌നേഹവീട്?

മനോരമ ഓൺലൈനിന്റെ സഹകരണത്തോടെ കേരളത്തിലെ പ്രമുഖ ബിൽഡറായ മലബാർ ഡെവലപ്പേഴ്‌സ് അവതരിപ്പിക്കുന്ന ഓൺലൈൻ റിയൽഎസ്റ്റേറ്റ് പ്രദർശനമാണ് സ്‌നേഹവീട്.

ഈ കോവിഡ് കാലഘട്ടത്തിൽ എങ്ങനെ വീട് പണിയും? ആരെ സമീപിക്കും? വിശ്വസിക്കും? എവിടെ നിക്ഷേപിക്കും? തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങൾ ആളുകളെ അലട്ടുന്നുണ്ടാകാം. ഇതിനു പരിഹാരമായാണ് കേരളത്തിലെ ഏറ്റവും വിശ്വാസ്യതയുള്ള രണ്ടു ബ്രാൻഡുകളായ മനോരമഓൺലൈനും- മലബാർ ഡവലപ്പേഴ്‌സും കൈകോർക്കുന്നത്.

സ്‌നേഹവീട് സ്പെഷൽ സൈറ്റ് സന്ദർശിക്കാം 

മലബാർ ഡെവലപ്പേഴ്‌സിന്റെ തിരുവനന്തപുരം, കൊച്ചി, കോട്ടയം, കോഴിക്കോട്, പെരിന്തൽമണ്ണ, കണ്ണൂർ എന്നിവിടങ്ങളിലെ പന്ത്രണ്ടോളം മികച്ച 'റെഡി ടു ഒക്യുപ്പൈ' പ്രോജക്ടുകൾ (ഫ്ലാറ്റ്, വില്ല, വില്ലാമെന്റ്, പ്ലോട്ടുകൾ), സ്‌നേഹവീട് എന്ന ഈ വിർച്വൽ പ്ലാറ്റ്‌ഫോം വഴി, നിങ്ങളുടെ മൊബൈലിലോ കംപ്യൂട്ടറിലോ ഓൺലൈനായി കണ്ടു വിലയിരുത്താനും, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനും മികച്ച ഓഫറുകളിൽ സ്വന്തമാക്കാനുമുള്ള സുവർണാവസരമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. ലോകത്തെവിടെനിന്നും, ഈ പ്രോജക്ടുകൾ, ഓൺലൈനായി സന്ദർശിച്ചു സൗകര്യങ്ങൾ ബോധ്യപ്പെടാനുള്ള അവസരവും ഈ വിർച്വൽ എക്സ്പോ വഴി ഒരുക്കിയിട്ടുണ്ട്.

കോവിഡ് പ്രതിരോധത്തിൽ രാജ്യത്തിനാകെ മാതൃകയായി മുന്നേറുന്ന സംസ്ഥാനമാണ് കേരളം. ആരോഗ്യപരിചരണത്തിലടക്കം ഏറ്റവും മികച്ച കരുതൽ നൽകുന്ന, ജീവിതനിലവാരം ഉറപ്പുവരുത്തുന്ന സംസ്ഥാനം. കേരളത്തിന്റെ ഈ സ്നേഹവും, പ്രവാസികളടക്കം ഇവിടെ വീട് വാങ്ങിക്കാൻ ആഗ്രഹിക്കുന്നവരുടെ സ്വപ്നവും ഒത്തൊരുമിക്കുകയാണ് 'സ്‌നേഹവീട്' എന്ന ഓൺലൈൻ എക്സ്പോയിലൂടെ. ഈ കോവിഡ് കാലത്ത് സാമൂഹിക അകലം ഉറപ്പുവരുത്തിക്കൊണ്ടുതന്നെ നിങ്ങളുടെ ഭവനസ്വപ്നങ്ങൾ സ്നേഹവീടിലൂടെ സഫലമാക്കാം.

മലബാര്‍ ഡെവലപ്പേഴ്‌സ്...

സ്വര്‍ണ്ണവിപണനരംഗത്തെ അതികായകന്മാരായ മലബാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ നിർമാണ വിഭാഗമായ മലബാര്‍ ഡെവലപ്പേഴ്‌സ്, ഇതിനോടകം ലക്ഷക്കണക്കിന് ചതുരശ്രയടിയുടെ പദ്ധതികൾ കേരളത്തിൽ പൂർത്തിയാക്കിയിട്ടുണ്ട്.

montana-estate

കോഴിക്കോട് ജില്ലയിലെ കുറ്റിക്കാട്ടൂരിൽ, സമുദ്രനിരപ്പിൽനിന്നും 800 അടി ഉയരത്തിൽ, 125 ഏക്കർ വിസ്തൃതമായ മൊണ്ടാന എസ്റ്റേറ്റിലാണ് മലബാർ ഡവലപ്പേഴ്സിന്റെ ഹെഡ് ഓഫിസ് സ്ഥിതി ചെയ്യുന്നത്. ഇത് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ആസൂത്രിത ഹിൽ ഡവലപ്മെന്റ് പദ്ധതിയാണ്.

വില്ല, വില്ലാമെന്റ്സ്, അപാർട്മെന്റ്സ്, പ്ലോട്ടുകൾ, ഷോപ്പിങ് & എന്റർടെയിൻമെന്റ് സെന്ററുകൾ, ജൈവകൃഷിയിടങ്ങൾ എന്നിവയെല്ലാം ഇതിനുള്ളിൽ ഒരുക്കിയിരിക്കുന്നു. പച്ചപ്പും അരുവികളും ശുദ്ധവായുവും ശുദ്ധജലവും മനോഹരകാഴ്ചകളും എല്ലാം സമ്മേളിക്കുന്ന സുന്ദരമായ പ്രദേശത്താണ് തികച്ചും പരിസ്ഥിതിസൗഹൃദമായി, ഒപ്പം സമാനതകൾ ഇല്ലാത്ത സൗകര്യങ്ങളോടെ ഒരുക്കിയ ഈ പാർപ്പിടസമുച്ചയം സ്ഥിതിചെയ്യുന്നത്.

നിർമാണത്തിലെ ഗുണനിലവാരവും സുതാര്യതയും വില്പനാനന്തര സേവനവും കൊണ്ട് കേരളത്തിലെ വിശ്വസ്ത ബിൽഡറായി മാറാനും മലബാർ ഡെവലപ്പേഴ്‌സിന് കഴിഞ്ഞു. ഉപഭോക്താക്കളുടെ ബജറ്റിനും അഭിരുചിക്കും ഇണങ്ങുംവിധം ബജറ്റ് അപാർട്മെന്റുകൾ മുതൽ അൾട്രാ ലക്ഷുറി അപ്പാർട്മെന്റുകൾ വരെ മലബാർ ഡെവലപ്പേഴ്സ് അവതരിപ്പിക്കുന്നു.

വീടു വാങ്ങുന്നവരെ ഏറെ അലട്ടുന്ന പ്രശ്‌നമാണു വിൽപനാനന്തര സേവനങ്ങള്‍ സംബന്ധിച്ച ആശങ്കകള്‍. M24 എന്നപേരില്‍ ബൃഹത്തായ ഒരു വിൽപനാനന്തരവിഭാഗം തന്നെ മലബാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഭാഗമായി 24X7 പ്രവര്‍ത്തിക്കുന്നുണ്ട്. ചെറിയ അറ്റകുറ്റപ്പണികള്‍ മുതല്‍ ഇന്റീരിയര്‍ വര്‍ക്കു വരെ M24 ഏറ്റെടുത്തു നടത്തുന്നുണ്ട്. കൂടാതെ വൈദ്യുതി ബില്ലുകള്‍, വാട്ടര്‍ ബില്ലുകള്‍, മറ്റു വിവിധ നികുതികള്‍ തുടങ്ങിയ അടക്കാനുള്ള സൗകര്യങ്ങളും, വീടു വാടകയ്ക്കു കൊടുക്കാനുള്ള സംവിധാനങ്ങളും M24 ഒരുക്കി തരുന്നതാണ്.

അങ്ങനെ ഈ കോവിഡ് കാലത്ത് വീട്ടിലിരുന്നു തന്നെ വീട് വാങ്ങൂ, മനോരമഓൺലൈൻ – മലബാർ ഡവലപ്പേഴ്‌സ് 'സ്നേഹവീട്' ഓൺലൈൻ എക്സ്പോയിലൂടെ...

ഇന്ത്യയിൽ ഉള്ളവർ ഈ ലിങ്ക് ഉപയോഗിക്കുക- http://residential.malabardevelopers.com/malabar-manorama-expo-2020/

വിദേശത്തുള്ളവർ ഈ ലിങ്ക് ഉപയോഗിക്കുക- http://residential.malabardevelopers.com/malabar-manorama-expo-2020-outside-india/

മലബാര്‍ ഡെവലപ്പേഴ്‌സിന്റെ പ്രോജക്റ്റുകളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ താത്പര്യമുള്ളവര്‍ വിളിക്കേണ്ട നമ്പര്‍ +91 9747 015 916. ദുബായ് ഓഫീസ് നമ്പര്‍ +971 502 134 916.

English Summary- SnehaVeedu Online Real Estate Expo

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA