ADVERTISEMENT

കോവിഡ് കാലം സാധാരണക്കാർക്ക് അങ്ങേയറ്റം വെല്ലുവിളികൾ നിറഞ്ഞതാണ്. ഈ പ്രതിസന്ധി ഘട്ടത്തിൽ      സഹായങ്ങളുമായി മുന്നിൽ നിൽക്കുകയാണ് കേരളത്തിലെ യുവജന രാഷ്ട്രീയ സംഘടനകൾ. സ്‌കൂൾ പഠനം ഓൺലൈൻ ആയതോടെ ടിവിയും സ്മാർട് ഫോണും ലാപ്‌ടോപ്പുമടക്കമുള്ള സംവിധാനങ്ങൾ  ഒരുക്കിനൽകാൻ പാടുപെടുകയാണ് സാധാരണക്കാരായ മാതാപിതാക്കൾ. ഈ സാഹചര്യത്തിൽ ടിവി  ചാലഞ്ച്  അടക്കമുള്ള ഉദ്യമങ്ങളിലൂടെ ശ്രദ്ധ നേടുകയാണ് യുവജന രാഷ്ട്രീയ സംഘടനകൾ.

ഇക്കൂട്ടത്തിൽ മികച്ച മാതൃക കാട്ടുകയാണ് കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിലെ ഡിവൈഎഫ്ഐക്കാർ. സംഘടന മുന്നോട്ടുവച്ച ടിവി ചലഞ്ചിന്റെ ഭാഗമായി ഒരു വീട്ടിലെത്തിയപ്പോൾ കണ്ട കാഴ്ചയാണ് വലിയ മാറ്റത്തിന് തുടക്കമിട്ടത്. 

വീട്ടിൽ ടിവി ഇല്ലാത്ത രണ്ടു കുട്ടികൾക്ക് ടിവി എത്തിച്ചു നൽകാൻ പോയതാണ് ഡിവൈഎഫ്ഐ കൊടികുത്തി യൂണിറ്റ് കമ്മിറ്റിയിലെ യുവാക്കൾ. അപ്പോഴാണ് ദയനീയമായ വീടിന്റെ അവസ്ഥ ഇവർ കാണുന്നത്. വീട്ടിലെ ഗൃഹനാഥൻ ആരോഗ്യസ്ഥിതി മോശമായതിനാൽ ആശുപത്രിയിലുമായിരുന്നു.  അവസ്ഥ നേരിട്ടറിഞ്ഞ ഡിവൈഎഫ്ഐ ആ വീടിന്റെ അറ്റകുറ്റപ്പണികൾ തീർത്ത് കുടുംബത്തിന് കൈമാറി. ഡിവൈഎഫ്ഐ കേരള എന്ന ഔദ്യോഗിക പേജിലാണ് ചിത്രം സഹിതം ഈ വിവരങ്ങൾ പങ്കുവച്ചിരിക്കുന്നത്.

English  Summary- DYFI Renovate Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com