ADVERTISEMENT

മനോഹരമായ പൂന്തോട്ടം , അകത്തു വൃത്തിയുള്ള അന്തരീക്ഷം , വസ്ത്രം മാറാന്‍ പ്രത്യേകമുറി , ഷവര്‍ റൂം അങ്ങനെ രാജ്യാന്തരനിലവാരമുള്ള സൗകര്യങ്ങൾ ഒരു കുടക്കീഴില്‍...ഏതോ വലിയ ഹോട്ടൽമുറിയെ കുറിച്ചുള്ള വിശദീകരണം ആണെന്ന് കരുതിയെങ്കില്‍ തെറ്റി. കൊച്ചിയില്‍ ഇന്നലെ  പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്ത കെഎസ്ആര്‍ടിസി  ടോയ്‌ലറ്റ് കോംപ്ലക്‌സിന്റെ വിശേഷങ്ങളാണിത്.

ksrtc-toilet-view

മുന്‍പ് പൊട്ടിപ്പൊളിഞ്ഞു വൃത്തിഹീനമായി, മൂത്തു പൊത്താതെ കയറാൻ കഴിയാത്ത വിധം  ശോചനീയമായിരുന്നു ഈ പൊതുശൗചാലയത്തിന്റെ അവസ്ഥ. എന്നാല്‍ കൊച്ചി പഴയ കൊച്ചി അല്ലെന്നു പറഞ്ഞ പോലെയാണ് ഇപ്പോള്‍ ഈ കെട്ടിടത്തിന്റെ  മാറ്റം.

ksrtc-toilet-old
പഴയ കെട്ടിടം

കൊച്ചിൻ ഈസ്റ്റ് ലയൺസ് ക്ലബിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് പഴയ കെട്ടിടം നവീകരിച്ചത്. കെട്ടിടം പൊളിച്ചു പണിയാതെ, കുറഞ്ഞ ചെലവിൽ   ‘റീസൈക്ലിങ്’ നടത്തിയാണ് ഈ മേക്കൊവര്‍ സാധ്യമാക്കിയത്.

ksrtc-toilet-rain

വെള്ളം കയറാത്ത നിലയിലേക്ക് കെട്ടിടം ഉയർത്തിയും അകത്തെ ഭിത്തികൾക്കു മാറ്റം വരുത്തിയുമാണ് നവീകരണം നടത്തിയത്. ഭിന്നശേഷിക്കാർക്കായി പ്രത്യേക സൗകര്യങ്ങളും ഉള്ളിലുണ്ട്. പൊതുവേ വൃത്തിഹീനം എന്ന പൊതുശൗചാലയങ്ങളുടെ  പേരുദോഷമുള്ള മാറ്റാന്‍ തന്നെയാണ് ഈ കെട്ടിടത്തിന്റെ ഉദ്ദേശ്യം. കാരണം മേൽനോട്ടത്തിനും കൃത്യമായ മെയ്ന്റനൻസിനും ഏജൻസിയെ നിയോഗിച്ചിട്ടുണ്ട്.

ksrtc-toilet-inside

ആർക്കിടെക്ട് സെബാസ്റ്റ്യൻ ജോസിന്റെ മേൽനോട്ടത്തിലായിരുന്നു നവീകരണം. സെറ, ഗ്രീൻലാം എന്നീ കമ്പനികളാണ് സാമ്പത്തിക സഹായം നൽകിയത്. കേരളത്തിലെ നിരവധി സംഘടനകൾ ഈ മാതൃക ഏറ്റുപിടിച്ചാൽ നമ്മുടെ പൊതുശൗചാലയങ്ങളുടെ ശോചനീയാവസ്ഥയ്ക്ക് ഉടനടി പരിഹാരമാകും..

ksrtc-toilet

 

English Summary- KSRTC Public Toilet Renovated to International Standards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com