ADVERTISEMENT

ന്യൂയോർക്കിലെ രാജ്യാന്തരപ്രസിദ്ധമായ സ്മിത്ത്സോനിയൻ മ്യൂസിയത്തിന്റെ കീഴിലുള്ള ലോക വാസ്തുശില്പകലാ പ്രദർശനത്തിലേക്ക് കൊളാബൊറേറ്റീവ് ആർകിടെക്ച്വറിന് ക്ഷണം ലഭിച്ചു.

കോഴിക്കോട് സ്വദേശിയായ മൂജീബ് അഹമ്മദിന്റെയും ഭാര്യ ലളിത തരാനിയുടെയും നേതൃത്വത്തിലുളള ആർകിടെക്ച്വറൽ സ്ഥാപനമാണ് കൊളാബൊറേറ്റീവ് ആർകിടെക്ച്വർ. 2021 പകുതിയോടെ ന്യൂയോർക്കിൽ നടക്കുന്ന പ്രദർശനത്തിലെ ഹ്യൂമാനിറ്റേറിയൻ ഡിസൈൻ സീരീസിലേക്കാണ് ഇവരുടെ സ്ഥാപനത്തിന് ക്ഷണം ലഭിച്ചിരിക്കുന്നത്.

സമാധാനത്തിനുള്ള നിർമ്മിതി എന്ന പേരിലാണ് രൂപ കൽപന നിർദ്ദേശിച്ചിരിക്കുന്നത്. സാഞ്ചി സ്തൂപം, ബുദ്ധ ദർശനം, ഗാന്ധിയൻ വീക്ഷണം എന്നിങ്ങനെ ഇന്ത്യൻ പൈതൃക പരമ്പര പ്രതിനിധീകരിക്കുന്ന വാസ്തുദർശനം അവതരിപ്പിക്കുന്നതാണ് കൊളാബൊറേറ്റീവ് ആർകിടെക്ച്വറിന്റെ ഡിസൈൻ സമീപനം. അന്താരാഷ്ട്ര പ്രസിദ്ധമായ മ്യൂസിയത്തിന് കീഴിലുള്ള പ്രദർശനത്തിലെ ഏറ്റവും പ്രധാനമായ പവലിയനാണ് ഈ ആശയത്തിന് കീഴിൽ പ്രതിനിധീകരിക്കുക.

പ്രദർശനത്തിനായി ഇന്ത്യൻ നാഷണൽ വാർ മ്യൂസിയത്തിന് കീഴിൽ നടത്തിയ മത്സരത്തിൽ തിരഞ്ഞെടുക്കപ്പട്ട ഏഴ് സ്ഥാനപങ്ങളിൽ ഒന്നായിരുന്നു കൊളാബൊറേറ്റീവ് ആർകിടെക്ച്വർ. എല്ലാ രാജ്യങ്ങളിൽ നിന്നുമായി 268 സ്ഥാപനങ്ങിൽ നിന്നായിരുന്നു പ്രദർശനത്തിനായുള്ള തിരഞ്ഞെടുപ്പ്.

കൊളാബൊറേറ്റീവ് ആർകിടെക്ച്വറർ കോഴിക്കോട് മുംബൈ നഗരങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമാണ്. കോഴിക്കോട് ഫറോക്ക് സ്വദേശിയാണ് മുജീബ് അഹമ്മദ്.

mujeeb-lalitha

അന്താരാഷ്ട്ര പ്രസിദ്ധമായ വിവിധ പ്രദർശനങ്ങളിലും നിർമ്മിതികളിലും പങ്കാളിത്തമുണ്ട്. തെലങ്കാനയിലെ മുസി റിവർ പുനരുജ്ജീവന പദ്ധതിയിൽ ഉൾപ്പെടെ രാജ്യത്തിനകത്തും വിവിധ പദ്ധതികളുടെ ഭാഗമായി പ്രൊജക്ടുകൾക്ക് നേതൃത്വം നൽകുന്നു.

  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com