ADVERTISEMENT

45°C ചൂടുള്ള ഒരിടത്ത് ഒരു അവധിക്കാലവസതിയെ കുറിച്ച് ചിന്തിക്കാന്‍ കഴിയുമോ? അതും ക്ലൈമറ്റ് റെസ്പോണ്‍സീവായ വീട്...ആര്‍ക്കിടെക്റ്റുമാരായ സീമ പുരിയ്ക്കും സരീവ് മുള്ളനും ലഭിച്ച ഒരു പ്രൊജക്റ്റ്‌ ഇതായിരുന്നു. മധുര ടാംപിയര്‍ നഗറില്‍ ആയിരുന്നു ഇവര്‍ക്ക് ലഭിച്ച പ്രൊജക്റ്റ്‌. ഒരു അവധിക്കാല വസതിയെ കുറിച്ച് ചിന്തിക്കുമ്പോള്‍ ആര്‍ക്കും അംഗീകരിക്കാന്‍ കഴിയാത്ത ഒരിടമാണ് മധുര. ഇവിടുത്തെ ചൂട് തന്നെ ഇതിനു കാരണം.

എന്നാല്‍ ഉടമകളുടെ ആവശ്യപ്രകാരം സീമയും സരീവും ഈ പ്രൊജക്റ്റ്‌ ഏറ്റെടുത്തു. സുസ്ഥിരനിര്‍മ്മിതിയും മോഡേണ്‍ ആര്‍ക്കിടെക്ച്ചറും ചേര്‍ന്നതാണ് ഈ വീട്. 18,000 ചതുരശ്രയടിയാണ് വിസ്തീർണം. വെളിച്ചവും കാറ്റും പരമാവധി പ്രയോജനപ്പെടുത്തി കൊണ്ടാണ് വീടിന്റെ നിര്‍മ്മാണം. 50 mm എയര്‍ ഗ്യാപ് നല്‍കികൊണ്ടാണ് ഭിത്തികള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇവ വീട്ടിനുള്ളില്‍ ചൂട് ക്രമീകരിക്കും. ഓരോ മുറിക്കും 8 മുതല്‍ 10 അടി വീതിയില്‍ പ്രത്യേകം വരാന്തയുണ്ട്. ഇത് ഓരോ മുറിയിലേക്കും ചൂട് കയറുന്നത് കുറയ്ക്കുന്നു. 

10-2048x1275

നിര്‍മ്മാണഘട്ടത്തില്‍ തന്നെ വീടിനു ചുറ്റും ധാരാളം മരങ്ങള്‍ നട്ടുവളർത്തിയിരുന്നു. ഇതും സ്വാഭാവികമായ കൂളിങ് വീടിനു നൽകുന്നു. വീടിനുള്ളില്‍ വാട്ടര്‍ ബോഡി ഉണ്ട്. കാറ്റ് ഇതുവഴി വീശിയടിച്ചു ഉള്ളിലൂടെ ഒഴുകി പുറത്തുപോകും. അതിനാൽ എസി പോലും വീട്ടിൽ ഉപയോഗിക്കേണ്ട കാര്യമില്ല.

02-1-2048x1365

സുസ്ഥിരനിര്‍മ്മിതികള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന കമ്പനിയായിരുന്നു ഇവരുടേത്. 25 വര്‍ഷമായി നിര്‍മ്മാണരംഗത്ത് ജോലി ചെയ്യുന്ന ഇരുവര്‍ക്കും ഇതൊരു വെല്ലുവിളിയായ പ്രൊജക്റ്റ്‌ ആയിരുന്നു. എന്തായാലും ആ വെല്ലുവിളി ഏറ്റെടുത്തു വിജയിപ്പിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇരുവരും.

English Summary- Climate Responsive House by Architects

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com