ADVERTISEMENT

വീട്ടിൽ പച്ചപ്പ് നിറയ്ക്കുന്നത് ഇപ്പോൾ ഒരു ട്രെൻഡ് ആയി മാറിയിട്ടുണ്ട്. പ്രത്യേകിച്ച് ഫ്ളാറ്റുകളിലെ ഇത്തിരവട്ടത്തിൽ കഴിയുന്നവരാണ് ഇതിൽ കൂടുതൽ താല്പര്യമെടുക്കുന്നത്. ലോക്ഡൗൺ കാലത്ത് യൂട്യൂബിൽ ഹിറ്റായ വിഡിയോകളിൽ ഒരു വിഭാഗം ഗാർഡനിങ് അറിവുകൾ പങ്കുവച്ചുള്ളതായിരുന്നു.  6.5 ലക്ഷം ഫോളോവേഴ്സുള്ള യൂട്യൂബറായ എക്ത ചൗധരിയുടെ ചാനലിനു ഒരു പ്രത്യകതയുണ്ട്. ഹോം ഗാർഡനിങ്ങിനെ കുറിച്ചുള്ള ശാസ്ത്രീയ അറിവുകളാണ് എക്ത തന്റെ ചാനലിലൂടെ നല്‍കുന്നത്. കാരണം മറ്റൊന്നുമല്ല, എക്കോളജിയില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ആളാണ്‌ ഇവര്‍. 

2017 ലാണ് എക്ത കൃഷി സംബന്ധിച്ച വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ ഒരു ചാനല്‍ ആരംഭിക്കുന്നത്. ഗാര്‍ഡനിങ്  സംബന്ധിച്ച അറിവുകള്‍ , ടെക്നിക്കുകള്‍ എന്നിവ ശാസ്ത്രീയമായി പറഞ്ഞു കൊടുക്കുന്നതാണ് ഈ ചാനല്‍. 2019 ല്‍ എക്ത മുംബൈയില്‍ സ്ഥിരതാമസമാക്കി. ഇന്ന് എക്തയുടെ മുംബൈ വീട്ടില്‍  നൂറോളം  ഇന്‍ഡോര്‍ പ്ലാന്റുകള്‍ ഉണ്ട്. കൂടാതെ നാൽപതോളം പച്ചക്കറികള്‍ എക്ത അടുക്കളതോട്ടത്തില്‍ വളര്‍ത്തുന്നു.

ബെംഗളൂരു IISc ല്‍ PhD ക്ക് ചേര്‍ന്നപ്പോള്‍ മുതല്‍ ചെടികള്‍ എക്തയ്ക്ക് ഒപ്പമുണ്ട്. അന്ന് ഹോസ്റ്റല്‍ മുറിയില്‍ തന്നെ മുപ്പതോളം ചെടികള്‍ എക്ത നട്ടുവളര്‍ത്തിയിരുന്നു. ഹരിയാന സ്വദേശിയാണ് എക്ത. ചെറുപ്പം മുതല്‍ ചെടികളെ സ്നേഹിച്ചും പരിപാലിച്ചുമാണ് എക്ത തന്റെ കുട്ടികാലം മുതല്‍ വളര്‍ന്നത്‌. ആ സ്നേഹം മനസില്‍ ഉള്ളതിനാല്‍ പരിസ്ഥിതി പഠനത്തിലാണ് എക്ത ബിരുദാനന്തരബിരുദം നേടിയത്. 

garden-youtube-office

ചാനല്‍ വന്‍വിജയമായതിനു പിന്നാലെ Garden Up shop എന്നൊരു സംരംഭം കൂടി എക്ത തുടങ്ങി . മുംബൈയില്‍ ലോക്കലായി സെറാമിക് പോട്ടുകള്‍, അലങ്കാരവസ്തുക്കള്‍ എന്നിവ നിര്‍മ്മിച്ച്‌ നല്‍കുന്ന കലാകാരന്മാർക്ക്  ഒരു പ്ലാറ്റ്‌ഫോം എന്ന നിലയ്ക്ക് കൂടിയാണ് എക്ത ഇത് ആരംഭിച്ചത്.  നിരവധി ഓണ്‍ലൈന്‍ വര്‍ക്ക്‌ഷോപ്പുകളും എക്ത നടത്താറുണ്ട്‌.  ഓര്‍ഗാനിക് വളങ്ങള്‍ മാത്രം ഉപയോഗിച്ചാണ് എക്തയുടെ കൃഷി എല്ലാം. ഗാര്‍ഡനിംഗ് തുടങ്ങാന്‍ താല്പര്യം പ്രകടിപിച്ചു പലരും തന്നെ സമീപിക്കാറുണ്ട് എന്ന് എക്ത പറയുന്നു. അവരോടെല്ലാം ഒരു കാര്യം മാത്രമാണ് എക്ത പറയുന്നത്. ആദ്യം പരിപാലനം കുറഞ്ഞ ഇന്‍ഡോര്‍ പ്ലാന്റുകളില്‍ തുടങ്ങുക. പിന്നീടു കൂടുതല്‍ അറിവ് നേടിയ ശേഷം ഓരോ ചുവടായി മുന്നോട്ട് പോകുക. 

English Summary- Gardening Tips YouTuber Hits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com