ADVERTISEMENT

ദിവസവും അഞ്ചു കിലോ വരെ, നല്ല നാടന്‍ പച്ചകറികള്‍ ഉൽപാദിപ്പിക്കുന്ന നല്ല ഒന്നാംതരം ടെറസ് ഗാര്‍ഡന്‍ ആണ് സുമതി ചെല്ലയ്യ എന്ന വീട്ടമ്മയ്ക്കുള്ളത്. ശുദ്ധമായ പച്ചക്കറി വീട്ടിൽത്തന്നെ ലഭിക്കുന്നതിനൊപ്പം മാനസികമായ സന്തോഷവും ഇതിലൂടെ ഇവർക്ക് ലഭിക്കുന്നു.

തമിഴ്നാട് സ്വദേശിയായ സുമതി 2004 ലാണ് ഭര്‍ത്താവുമൊത്ത്  ഡല്‍ഹിക്ക് താമസം മാറിയത്. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഹോര്‍ട്ടികള്‍ച്ചര്‍ വിഭാഗത്തില്‍ അസിസ്റ്റന്റ്‌ ഡയറക്ടര്‍ ആണ് ചെല്ലയ്യ. പെട്ടെന്ന് തന്നെ ഡല്‍ഹിയിലെ കാലാവസ്ഥയും തണുപ്പും ചൂടും പൊടിയും എല്ലാം കാരണം സുമതിക്ക് ശ്വാസസംബന്ധരോഗങ്ങള്‍ ഉണ്ടായി. അങ്ങനെ ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് ചെറിയ തോതില്‍ ഓര്‍ഗാനിക് കൃഷി തുടങ്ങിയത്. കുറച്ചു ശുദ്ധവായുവും ആരോഗ്യകരമായ ആഹാരവും ലഭിക്കാന്‍ ആയിരുന്നു ഇത്. അങ്ങനെ 2014 ലാണ് സുമതി ഒരു തമിഴ്നാട് യാത്രയ്ക്കിടയില്‍ റൂഫ്‌ ടോപ്‌ ഫാമിംഗിനെ കുറിച്ച് അറിയുന്നത്. അങ്ങനെ ലഭിച്ച ഓര്‍ഗാനിക് വിത്തുകള്‍ കൊണ്ട് തക്കാളി , ബ്രിഞ്ചാല്‍, ചീര എന്നിവ ഉൽപാദിപ്പിച്ചു. പിന്നെ അങ്ങോട്ട്‌ സുമതി തിരഞ്ഞു നോക്കിയിട്ടില്ല. 

delhi-terrace-garden

ഡല്‍ഹിയിലെ ചൂട് അറിയാവുന്നത് കൊണ്ട് മൾട്ടി ലെയർ രീതിയാണ് ചെയ്യുന്നത്. ഒരു പോട്ടില്‍ തന്നെ ഒന്നോ രണ്ടോ ചെടികള്‍ നടുന്ന രീതിയാണിത്. അടുക്കളമാലിന്യം കമ്പോസ്റ്റ് ആക്കിയാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. 

3,000 ചതുരശ്രയടിയില്‍ പടര്‍ന്നു കിടക്കുന്ന സുമതിയുടെ ടെറസിലെ കൃഷിയില്‍ നൂറോളം പച്ചക്കറികളും പഴങ്ങളും ആണ് വിളയുന്നത്. കൂടാതെ ഔഷധസസ്യങ്ങള്‍ , പൂച്ചെടികള്‍ എല്ലാമുണ്ട്. നിരവധി പരിചയക്കാർ ഇവരുടെ കൃഷിത്തോട്ടം മാതൃകയാക്കിയിട്ടുണ്ട്.

English Summary- Housewife create Terrace Garden produce 5 Kg vegetables

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com