ADVERTISEMENT

2005 ല്‍ 25 ഗ്രോ ബാഗുകളുമായി വീട്ടില്‍ ചെറിയ രീതിയില്‍ കൃഷി തുടങ്ങിയ ആളാണ്‌ സുമ നരേന്ദ്ര. തക്കാളിയും പച്ചമുളകും മറ്റുമായി ആരംഭിച്ച കൃഷി ഇന്ന് അഞ്ഞൂറോളം ഗ്രോ ബാഗുകളില്‍ പടര്‍ന്നു പന്തലിച്ചു കഴിഞ്ഞു. പെരിങ്ങാട് സ്വദേശിനിയാണ് നര്‍ത്തകി കൂടിയായ സുമ. ഭരതനാട്യം നര്‍ത്തകിയായ സുമ അടൂരില്‍ സ്വന്തമായി വീട് വച്ച ശേഷമാണു നൃത്തത്തിനൊപ്പം കൃഷിയിലും ശ്രദ്ധ പതിപ്പിക്കാന്‍ തുടങ്ങിയത്. കൃഷി തുടങ്ങി 5 വർഷം കൊണ്ട് സുമയുടെ ഗ്രോ ബാഗുകളുടെ എണ്ണം 500 ആയി. ഇതില്‍ പലവിധത്തിലെ പച്ചക്കറികള്‍ കൃഷി ചെയ്യുന്നുണ്ട്. 

1990 ലെ പത്തനംതിട്ട ജില്ലാ കലോല്‍സവത്തിലെ വിജയിയായിരുന്നു സുമ. പിന്നീട് തൃപ്പുണിത്തുറ ആര്‍എല്‍വി കോളേജിലും തഞ്ചാവൂരിലുമായി പഠനം പൂര്‍ത്തിയാക്കി. വിവാഹശേഷമാണ്  അടൂരിലേക്ക് സുമ എത്തുന്നത്. ഭര്‍ത്താവ് സുരേഷ് കുമാര്‍.

ടെറസിലാണ് സുമയുടെ കൃഷി ഒട്ടുമിക്കതും. കോണ്‍ക്രീറ്റ് പൈപ്പുകളില്‍ ഗ്രോ ബാഗ് ഘടിപ്പിച്ചാണ് കൃഷി ചെയ്യുന്നത്.  drip irrigation system വഴിയാണ് ജലസേചനം. കൃഷി ഭവനില്‍ നിന്നും ലഭിക്കുന്ന സ്റ്റിക്കി നെറ്റുകള്‍ കൊണ്ട് വളര്‍ച്ച എത്തിയ ചെടികള്‍ മൂടും. ഇത് കീടങ്ങള്‍ ചെടികള്‍ക്ക് ഉപദ്രവം ഉണ്ടാക്കാതെ നോക്കും. 

അടുക്കളയില്‍ നിന്നുള്ള ബയോ വേസ്റ്റ് ആണ് കൃഷിക്ക് വളമായി ഉപയോഗിക്കുന്നത്. 10 സെന്റ്‌ വസ്തുവില്‍ അഞ്ഞൂറില്‍ അധികം പച്ചകറികള്‍ കൃഷി ചെയ്യുക എന്നത് പലര്‍ക്കും അത്ഭുതമാണ് എന്ന് സുമ പറയുന്നു. എന്നാല്‍ സ്ഥലപരിമിതി ഒരു വിഷയമല്ല എന്നാണ് സുമയും ഭര്‍ത്താവ് സുരേഷും പറയുന്നത്. 

suma-narendra-farming

വീടിന്റെ ഓരോ മുക്കും മൂലയും വളരെ കൃത്യതയോടെയാണ് ഇവര്‍ ഉപയോഗിച്ചിരിക്കുന്നത്. മക്കളായ ഗൗതം കൃഷ്ണ , രഞ്ജിനി കൃഷ്ണ , ഭര്‍ത്താവ് എന്നിവര്‍ അടങ്ങിയ കുടുംബത്തിന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ട പച്ചകറി ഈ ലോക് ഡൗൺ കാലത്ത് സ്വയം ഉൽപാദിപ്പിക്കാന്‍ സാധിക്കുന്നു എന്നതില്‍ തനിക്ക് അഭിമാനമുണ്ട് എന്നും സുമ പറയുന്നു. വിഷരഹിതമായ പച്ചകറികള്‍ , പഴങ്ങള്‍ എന്നിവ സ്വന്തം വീട്ടില്‍ തന്നെ ഉൽപാദിപ്പിക്കാന്‍ സാധിക്കുന്നത്‌ വലിയ കാര്യം തന്നെയാണെന്ന് സുമയും സുരേഷും പറയുന്നു. കേരള സര്‍ക്കാരിന്റെ മികച്ച ടെറസ് ഫാര്‍മര്‍ അവാര്‍ഡും സുമ കരസ്ഥമാക്കിയിട്ടുണ്ട്. 

English Summary- Housewife Grow 500+ Vegetables in Terrace Garden

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com