sections
MORE

വിഷാദരോഗത്തെ അതിജീവിച്ച അമ്മയും മകളും; മരുന്നായത് ടെറസ് ഗാർഡൻ!

terrace-garden-beat-depression
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

ബെംഗളൂരു പോലെയൊരു നഗരത്തില്‍ ഒറ്റയ്ക്ക് താമസിക്കുമ്പോള്‍  സ്വാഭാവികമായും പാചകം ഒക്കെ ഒറ്റയ്ക്ക് ചെയ്യേണ്ടി വരാറുണ്ട് ടെക്കികള്‍ക്ക്. എന്നാല്‍ സായന്തിനി നാഥിന്, എന്തെങ്കിലും പാകം ചെയ്യാന്‍ തോന്നിയാൽ കടയിലേക്ക് ഓടുന്നതിനു പകരം, നേരെ ഫ്ലാറ്റിലെ അടുക്കളതോട്ടത്തിലേക്ക് പോയാല്‍ മതി.

കൊൽക്കത്ത സ്വദേശിനിയാണ് സായന്തിനി. ഇത്തരത്തില്‍ പാചകം ചെയ്യുമ്പോഴെല്ലാം സായന്തിനി അമ്മ ഗംഗ നാഥിനെ ഓര്‍മ്മിക്കും. കാരണം ഓര്‍മ്മ വച്ച കാലം മുതല്‍ സായന്തിനി കണ്ടുവളർന്നത്‌ അമ്മയുടെ കൃഷിയും ചെടികളോടുള്ള സ്നേഹവുമാണ്. എന്നാല്‍ ഇടക്ക് ഒരു ഇരുള്‍ പോലെ ഗംഗയുടെ ജീവിതത്തിലേക്ക് കടന്നു വന്ന വിഷാദരോഗത്തെ, ഗംഗ അതിജീവിച്ചത് ഈ കൃഷിയിലൂടെയാണ്.  ഇടയ്ക്ക് തനിക്കും വിഷാദരോഗം ഉണ്ടെന്നു കണ്ടെത്തിയപ്പോള്‍ മരുന്നുകള്‍ക്കൊപ്പം സായന്തിനിയും ആശ്വാസം കണ്ടെത്തിയത് ചെടികളെ പരിപാലിച്ചാണ്.

terrace-garden

പശ്ചിമ ബംഗാളിലെ കൃഷ്ണനഗറിലാണ് ഗംഗ ജനിച്ചത്. ചെറുപ്പത്തില്‍ തങ്ങള്‍ താമസിച്ചിരുന്ന കുഞ്ഞു ഫ്ലാറ്റില്‍ പോലും അമ്മ ചെടികള്‍ വളര്‍ത്തിയിരുന്നു എന്ന് ഗംഗ പറയുന്നു. പിന്നീട് പുതിയ വീട് വച്ച് മാറിയപ്പോഴും ഗംഗ ചെടികളെ കൂടെ കൂട്ടി. ഈ വീട്ടില്‍ വാഴയും തെങ്ങും മാവും വരെ ഗംഗ വച്ചുപിടിപ്പിച്ചിട്ടുണ്ട്. ക്ലിനിക്കല്‍ ഡിപ്രഷന്റെ പിടിയില്‍ നിന്ന് പോലും ഗംഗയ്ക്ക് ആശ്വാസം നൽകി ടെറസിലെ ഈ കൃഷി. 

കൊൽക്കത്തയിലെ സായന്തിനിയുടെ വീട്ടില്‍ വളരാത്ത ചെടികളില്ല. സീസണല്‍ പച്ചക്കറികള്‍, പൂച്ചെടികള്‍, പലതരം മാവുകള്‍ , അരോമ ചെടികള്‍, ഔഷധ സസ്യങ്ങള്‍ അങ്ങനെ ഒട്ടുമിക്ക ചെടികളും ഇവിടെയുണ്ട്.  എന്തിനു ശ്രീലങ്കയില്‍ വളരുന്ന 'പാണ്ടന്‍ ട്രീ '  വരെ ഇവിടെയുണ്ട്. അമ്മയുടെ സ്പെഷൽ നവരത്ന കുറുമായിലെ രഹസ്യകൂട്ടും ഈ മരത്തിന്റെ ഇലയാണെന്ന് സായന്തിനി ഓര്‍മ്മിക്കുന്നു.

garden-depression

ബെംഗളൂരുവിലെ ഫ്ലാറ്റില്‍ അത്യാവശ്യം പച്ചക്കറികള്‍ എല്ലാം സായന്തിനിയും വളര്‍ത്തുന്നുണ്ട്. കൂടാതെ വഴിയരികില്‍ നിന്നും ഒടിച്ചെടുക്കുന്ന ബൊഗൈൻവില്ല ചെടികള്‍, വള്ളിപടര്‍പ്പുകള്‍ എല്ലാം വച്ചുപിടിപ്പിച്ചിട്ടുണ്ട്. കൃഷി സംശയങ്ങള്‍ക്ക്  അമ്മയില്‍ നിന്നും ഉപദേശം സ്വീകരിച്ചാണ് സായന്തിനിയുടെയും  കൃഷി.  ഫ്ലാറ്റിലെ അര്‍ബന്‍ ഗാര്‍ഡന്‍ ഇഷ്ടമാണെങ്കിലും കൊല്‍ക്കത്തയിലെ പച്ചപ്പ്‌ നിറഞ്ഞ വീട് ഇടക്കിടെ മിസ്സാകുന്നുണ്ട് എന്നും സായന്തിനി പറയുന്നു.

English Summary- Mother Daughter Survived Depression through Terrace Garden

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA