sections
MORE

12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി ഇതാ സജീഷിന്റെ വീട്ടുമുറ്റത്ത്! സന്ദർശകരുടെ തിരക്ക്

neelakurinji-house
SHARE

സഞ്ചാരപ്രിയർക്ക് എന്നും പുതുമ നൽകുന്ന ഒരു കാഴ്ചയാണ് മൂന്നാർ മലനിരകളിൽ ഇടതടവില്ലാതെ നീലക്കുറിഞ്ഞി പൂത്ത് നിൽക്കുന്നത്. 12 വർഷത്തിലൊരിക്കൽ മാത്രമാണ് നീലക്കുറിഞ്ഞികൾ പൂക്കുന്നത്. അതിനാൽ തന്നെ സഞ്ചാരികൾ ഈ കാഴ്ച നഷ്ടപ്പെടുത്താറുമില്ല. ഒടുവിൽ നീലക്കുറിഞ്ഞി പൂത്തത് 2018  ലാണ്. എന്നാൽ 2018ലെ കുറിഞ്ഞിപ്പൂക്കാലം പ്രളയം എടുത്തതോടെ നിരാശയിലായിരുന്നു കേരളത്തിലും പുറത്തുമുള്ള സഞ്ചാരികൾ. ഇപ്പോഴിതാ കാലം തെറ്റി പൂത്ത നീലക്കുറിഞ്ഞി ശാന്തമ്പാറ പഞ്ചായത്തിലെ എസ്റ്റേറ്റ് പൂപ്പാറ കരിമാങ്കര സജീഷിന്റെ വീട്ടുമുറ്റത്ത് വസന്തം തീർത്തിരിക്കുകയാണ്. 

സജീഷിന്റെ സഹോദരൻ സനീഷാണ് പത്ത് വർഷങ്ങൾക്ക് മുൻപ് ഒരു കൗതുകത്തിനു വീട്ടുമുറ്റത്തായി നീലക്കുറിഞ്ഞി കൊണ്ട് വന്നു നട്ടത്. എസ്റ്റേറ്റിൽ സ്വന്തമായുള്ള കുറച്ചു സ്ഥലത്ത് നീലക്കുറിഞ്ഞി ചെടികൾ വെട്ടിയിട്ടിരിക്കുന്നത് കണ്ടപ്പോഴാണ് അദ്ദേഹം നീലക്കുറിഞ്ഞി കൊണ്ടുവന്നു നട്ടത്. ഇത്തരത്തിൽ നട്ടപ്പോൾ ആരും തന്നെ പ്രതീക്ഷിച്ചില്ല കാലം തെറ്റി നീലക്കുറിഞ്ഞി പൂത്ത് വസന്തം ഒരുക്കുമെന്ന്. 

neelakurinji-garden

സാധാരണയായി ഒരു പ്രത്യേക കാലാവസ്ഥയിൽ പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ മാത്രമാണ് നീലക്കുറിഞ്ഞി പൂക്കുന്നത്. പലരും പാഴ്ശ്രമമാണ് ഇതെന്ന് പറഞ്ഞെങ്കിലും സജീഷും കുടുംബവും നീലക്കുറിഞ്ഞിയെ പരിപാലിച്ചു പോന്നു. ഒടുവിൽ 2018  ൽ നാടാകെ നീലക്കുറിഞ്ഞി പൂത്തപ്പോൾ സജീഷും കരുതി തന്റെ വീട്ടുമുറ്റത്തും കുറിഞ്ഞി വിടരുമെന്നു. എന്നാൽ അതുണ്ടായില്ല. 

ഇപ്പോഴിതാ, ചട്ടങ്ങളും കീഴ്വഴക്കങ്ങളും കാലവും ഒന്നും നോക്കാതെ കുറിഞ്ഞി പൂത്തിരിക്കുകയാണ്.  മനുഷ്യൻ പ്രകൃതിയില്‍ വരുത്തിയ മാറ്റങ്ങളും കാലാവസ്ഥ വ്യതിയാനങ്ങളുമൊക്കെ കുറിഞ്ഞി പൂക്കളുടെ വളർച്ചയ്ക്ക് തന്നെ തിരിച്ചടിയാണ്. ഇതിനിടിയിലാണ് കേരളത്തിലെ പല ഭാഗങ്ങളിലും കാലം തെറ്റി കുറിഞ്ഞി പൂക്കുന്നത് എന്ന് സജീഷ് പറയുന്നു. 

പത്ത് വർഷങ്ങൾക്ക് മുൻപ്  തോട്ടത്തില്‍ നിന്ന് കിട്ടിയ കുറിഞ്ഞി ചെടിയുടെ ഉണങ്ങിയ ഭാഗമാണ് വീടിന് അരികില്‍  സജീഷ് നട്ട് പരിപാലിച്ചത്. പശ്ചിമഘട്ട മലനിരകളിൽ 1500 മീറ്ററിന് മുകളിലായി ചോലവനങ്ങൾ ഇടകലർന്ന പുൽമേടുകളിൽ മാത്രം കാണപ്പെടുന്ന നീലക്കുറിഞ്ഞികൾ വീട്ടുമുറ്റത്ത് പൂവിട്ടപ്പോൾ നിരവധി പേരാണ് കാണാനെത്തുന്നത്. കോവിഡ് കാലമായതിനാൽ തന്നെ അതിന്റെതായ ചട്ടങ്ങൾ നോക്കിയാണ് സജീഷ് കാഴ്ചക്കാർക്ക് കുറിഞ്ഞി കാണാൻ അവസരം ഒരുക്കുന്നത്. 

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA