ADVERTISEMENT

ഇന്ന് വീട് പണിയുമ്പോൾ റൂഫ്‌ടോപ് ഇടുക എന്നത് പതിവ് കാഴ്ചയാണ്. പല ഉപയോഗങ്ങളാണ് ഇതുമൂലം ഉള്ളത്. ചൂട് കുറയ്ക്കുക  , മഴ മൂലമുണ്ടാകുന്ന ചോർച്ച തടയുക എന്നിവയ്ക്കാണ് പ്രധാനമായും റൂഫ്‌ടോപ് ഇടുന്നത്. വീടിന്റെ ടെറസ് പല ആവശ്യങ്ങൾക്കായി ഉപയോഗിക്കാം എന്നതാണ് ഈ രീതിയുടെ മറ്റൊരു പ്രയോജനം. തുണി ഉണങ്ങാൻ ഉപയോഗിക്കുന്നത് മുതൽ വർക്ക് ഔട്ട് ഏരിയയായും ഓഫീസ് മുറികളായും വരെ മാറ്റുന്നത് ഇതിൽ പെടുന്നു. ഇതിനായി പല തരത്തിലുള്ള റൂഫിങ് രീതികൾ ഇന്ന് കേരളത്തിലുണ്ട്. ആദ്യകാലങ്ങളിൽ ആസ്ബറ്റോസ് അല്ലെങ്കിൽ അലൂമിനിയം ഷീറ്റുകളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന റൂഫിങ്ങിൽ, ഇന്ന് മലയാളി പല രീതികൾ പരീക്ഷിച്ചു വിജയിച്ചു. കോൺക്രീറ്റ് ടൈൽസ്, സെറാമിക് കോട്ടേഡ്‌ ടൈൽ, മെറ്റാലിക് ഷീറ്റുകൾ തുടങ്ങിയ ഇറക്കുമതി വസ്തുക്കളും ഓട് പോലുള്ള പരിസ്ഥിതി സൗഹൃദമായ വസ്തുക്കളും ഉപയോഗിച്ചും ഇപ്പോൾ റൂഫിങ് ചെയുന്നുണ്ട്. 

കാലാവസ്ഥ വ്യതിയാനം മൂലം കേരളത്തിൽ ലഭിക്കുന്ന മഴയ്ക്കും ചൂടിനും കാഠിന്യം വർധിച്ചു വരികയാണ്. ഇത് നമ്മുടെ വീടിന്റെ മേൽക്കൂരയെ ദുർബലപ്പെടുത്തുന്നതിന്റെ ഫലമായി വിള്ളലും ചോർച്ചയും ഉണ്ടാകുന്നു. ഇത് കെട്ടിടത്തിനെ മൊത്തത്തിൽ അപകടസ്ഥിതിയില്ലേക്ക് നയിക്കുന്നു. ഇവയ്ക്കെല്ലാമൊരു പരിഹാരമാണ് റൂഫിങ് ചെയ്യുന്നത്. സുരക്ഷക്കായി മാത്രമല്ല വീടിന്റെ ഭംഗി കൂട്ടുന്നതിനായും റൂഫിങ് ചെയ്യുന്നവരും കുറവല്ല. പല നിറങ്ങളിൽ വൈവിധ്യമായ റൂഫിങ് മെറ്റീരിയലുകളിൽ തീർക്കുന്ന മേൽക്കൂരയുള്ള വീടുകൾ കാണാൻ തന്നെ ഭംഗി ഏറെയാണ്. വ്യത്യസ്തമായ ഡിസൈനുകൾ റൂഫ്ടോപ്പിൽ പരീക്ഷിക്കാം എന്നതാണ് ഈ രീതിയുടെ മറ്റൊരു പ്രത്യേകത. 

ആവശ്യം ഏതു തന്നെ ആണെങ്കിലും റൂഫിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യമാണ് ഗുണമേന്മയുള്ള നിർമാണവസ്തുക്കൾ തിരഞ്ഞെടുക്കുക എന്നത്. ചെറിയ ലാഭം നോക്കി വില കുറഞ്ഞ വസ്തുക്കൾ കൊണ്ട് റൂഫിങ് ചെയ്താൽ പെട്ടെന്ന് തന്നെ കേടുവരികയും ധനനഷ്ടം സംഭവിക്കുകയും ചെയ്യും എന്നതാണ് വസ്തുത. അതിനാൽ ഗുണമേന്മയുള്ള നിർമാണവസ്തുക്കൾ ഉപയോഗിച്ച് റൂഫിങ് ജോലികൾ ചെയുന്ന ആളുകളെ തിരഞ്ഞെടുക്കണം എന്നതാണ് ആദ്യപടി. നമുക്ക് ഏറ്റവും അടുത്ത്, ഗുണമേന്മയിൽ വിട്ടുവീഴ്ച്ച ചെയ്യാതെ റൂഫിങ് ജോലികൾ ചെയ്യുന്ന ആളുകളെ കണ്ടെത്താൻ ഇനി വളരെ എളുപ്പമാണ്.

മലയാള മനോരമ ക്വിക്ക്കേരള ഡോട് കോമിൽ സെർച്ച് ചെയ്താൽ മാത്രം മതി. കേരളത്തിലുടനീളം റൂഫിങ് ജോലികൾ ചെയ്തു കൊടുക്കുന്ന നിരവധി ആളുകളുടെ വിശദ വിവരങ്ങൾ ക്വിക്ക്കേരള ഡോട് കോമിൽ നിന്നും ലഭ്യമാകും. ഇവരുമായി നേരിട്ട് സംസാരിച്ച് നമ്മുടെ ആവശ്യാനുസരണമുള്ള സേവനങ്ങൾ ലഭ്യമാക്കാം. ക്വിക്ക്കേരള ഡോട് കോമിൽ ജില്ല, പ്രദേശം, വിഭാഗം എന്നിവയുടെ അടിസ്ഥാനത്തിൽ തിരയാനുള്ള അവസരമുണ്ട്. ഇത് വഴി എളുപ്പത്തിൽ തന്നെ നമ്മുടെ ആവശ്യാനുസരമുള്ള സേവനദാതാക്കളുടെ വിവരങ്ങൾ ലഭിക്കുന്നു. ഇനി വീടുകൾക്ക് തണുപ്പും അഴകും ലഭിക്കാൻ ഒരുപാട് അന്വേഷിക്കേണ്ടതില്ല.

link: www.quickerala.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com