ADVERTISEMENT

പൗളിന്‍ ശ്യാമയും ഭര്‍ത്താവ് ഗോപി നടരാജനും കഴിഞ്ഞ 23 വർഷമായി എക്കോ ഫ്രണ്ട്ലി ജീവിതരീതി പിന്തുടരുന്നവരാണ്. ചെന്നൈ തിരുവട്ടിയൂരിലെ ഇവരുടെ ഭവനത്തെ ഒറ്റവാക്കില്‍ സീറോ വേസ്റ്റ് ഹോം എന്ന് വിശേഷിപ്പിക്കാം. കേരളത്തിലാണ് പൗളിന്‍ ജനിച്ചു വളര്‍ന്നത്‌. കേരളത്തിലെ ഒട്ടുമിക്ക വീടുകളെയും പോലെ തന്റെ വീടിനും ഒരുപാട് പറമ്പ് ഉണ്ടായിരുന്നു എന്ന് പൗളിന്‍ പറയുന്നു. തന്റെ മാതാപിതാക്കളും മുത്തശ്ശനും മുത്തശിയും എല്ലാം കൃഷി ചെയ്യുന്നവരായിരുന്നു. പ്രകൃതിയെ ദ്രോഹിക്കാതെ ജൈവവളം ഉപയോഗിച്ചായിരുന്നു ഇവരുടെ കൃഷി. അത് തന്നെ താനും പിന്തുടരുന്നു എന്ന് പൗളിന്‍ പറയുന്നു. 

chennai-zero-waste-home

ചെന്നൈ നഗരത്തില്‍ സ്ഥലപരിമിതി ഏറെയാണ്‌. എങ്കിലും ടെറസില്‍ കൃഷി ചെയ്യാന്‍ പൗളിന്‍  തീരുമാനിച്ചു. അടുക്കള മാലിന്യത്തില്‍ നിന്നും മൽസ്യവിസർജ്യത്തിൽ നിന്നും തയാറാക്കുന്ന കംപോസ്റ്റ്   ആണ് പൗളിന്‍ കൃഷിക്കായി ഉപയോഗിക്കുന്നത്. 1995ല്‍ മൂന്നു കംപോസ്റ്റ് പോട്ടുകളുമായാണ് പൗളിന്‍ കൃഷി തുടങ്ങുന്നത്. 

ഒരു കിലോ ശര്‍ക്കരയും ഒരു കിലോ മത്സ്യത്തിന്റെ വെയിസ്റ്റും 40  ദിവസം വെള്ളം ഇല്ലാതെ മിക്സ് ചെയ്തു വയ്ക്കും. പിന്നീട് ഇത് വെള്ളത്തില്‍ ചേര്‍ത്തു ചെടികള്‍ക്ക് സ്പ്രേ ചെയ്യുകയാണ് ചെയ്യുന്നത്. അതുപോലെ കാത്സ്യം ലഭിക്കാന്‍ മുട്ടയുടെ തോടിന്റെ പൗഡർ ഇടാറുണ്ട്. സിട്രിക് ആസിഡ് അടങ്ങിയ ഒന്നും ചെടികള്‍ക്ക് ഉപയോഗിക്കരുത് എന്ന് പൗളിന്‍ പറയുന്നു. ഇത് വിരകളെ നശിപ്പിക്കും. ചെന്നൈയില്‍ ഇടക്കിടെ ജലക്ഷാമം ഉണ്ടാകുന്ന പ്രശ്നം പരിഹരിക്കാന്‍ മഴവെള്ളസംഭരണിയും പൗളിന്‍ ഒരുക്കിയിട്ടുണ്ട്. ഏതാണ്ട് അന്‍പതോളം പച്ചകറികള്‍ ടെറസില്‍ പൗളിന്‍ കൃഷി ചെയ്യുന്നുണ്ട്. 

English Summary- Terrace Garden Chennai Model

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com