ADVERTISEMENT

ലോകം മുഴുവന്‍ കോവിഡ് ഭീതിയിലാണ്. ഇത് എന്ന് അവസാനിക്കുമെന്ന് ഒരുപിടിയും ഇല്ലാത്ത അവസ്ഥ. ഈ അവസരത്തില്‍ പലരും നേരിടുന്ന ഒരു പ്രശ്നമാണ് വീട്ടുജോലിക്കാരെ സംബന്ധിച്ചത്. വൈറസ് ഭീതി മൂലം തൽകാലം ജോലിക്ക് വീട്ടിലേക്ക് ആളെ വിളിക്കേണ്ട എന്ന തീരുമാനത്തിലാണ് പലരും. ഇങ്ങനെ വരുന്ന സാഹചര്യത്തില്‍ എങ്ങനെ നിങ്ങളുടെ വീട് വൃത്തിയായി സൂക്ഷിക്കാം എന്ന് നോക്കാം. 

കൂട്ടുത്തരവാദിത്തം ഏറ്റെടുക്കുക 

വീട്ടിലെ എല്ലാഅംഗങ്ങളും ചേര്‍ന്ന് വീട്ടുജോലികള്‍ ചെയ്യേണ്ട കാലമാണ് ഇത്. ഒരാള്‍ക്ക് മാത്രം ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട ആവശ്യവും ഇല്ല. വീട്ടിലെ കുട്ടികളെ കൊണ്ട് പോലും അവര്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന ചെറിയ ജോലികള്‍ ചെയ്യിപ്പിക്കാം. ഇത് അവരിലും ഉത്തരവാദിത്തബോധം ഉണ്ടാക്കാന്‍ സഹായിക്കും. പരസ്പരം സഹായിച്ചു  വീട് വൃത്തിയാക്കി സൂക്ഷിക്കണം എന്ന് എല്ലാവരും തീരുമാനിക്കുക. അവസാനം ബാത്ത്റൂം ഉപയോഗിക്കുന്നവര്‍ ബാത്ത്റൂം വൃത്തിയാക്കാം, ഓരോരുത്തരും കഴിച്ച പാത്രങ്ങള്‍ സ്വയം വൃത്തിയാക്കുക എന്നിങ്ങനെയുള്ള പ്രവര്‍ത്തികള്‍ ചെയ്യുക.

തറ കഴിവതും രണ്ടു മൂന്നു ദിവസം കൂടുമ്പോൾ വൃത്തിയാക്കണം. ദിവസവും ഓരോരുത്തരുടെ ഊഴം വച്ച് ഇത് ചെയ്യാം. വെയിസ്റ്റ് കളയുന്നതും ബാത്ത്റൂം വൃത്തിയാക്കുന്നതും സമാനമായി ഊഴം വച്ച് ചെയ്യാം. വീട്ടിലെ ഓരോ മുക്കും മൂലയും വൃത്തിയാക്കണം. ടിവി റിമോട്ടും, ഡോര്‍ ഹാന്റില്‍ എല്ലാം ശുചിയാക്കണം. ദിവസവും ഇടുന്ന വസ്ത്രങ്ങള്‍ അന്നന്ന് തന്നെ കഴുകിയിടാന്‍ ശ്രദ്ധിക്കുക. ആര്‍ത്തവകാലത്ത് സ്ത്രീകള്‍ ഉപയോഗിക്കുന്ന പാഡുകള്‍ ശരിയായി ഡിസ്പോസ് ചെയ്യുക.

ലോക്ഡൗൺ കാലം പാചകപരീക്ഷണകാലം അല്ലെന്നു ഓര്‍ക്കുക. ആവശ്യമുള്ളത്ര കറികളും മറ്റും മാത്രം വീട്ടില്‍ ഉണ്ടാക്കുക. ആഹാരം കഴിച്ച ശേഷം പാത്രങ്ങള്‍ എല്ലാം നന്നായി വൃത്തിയാക്കി വയ്ക്കാന്‍ പ്രത്യേകം ഓര്‍ക്കുക.

വീട്ടിലെ കുട്ടികള്‍ക്ക് വീട് തുടയ്ക്കുക, ചെടികള്‍ നനയ്ക്കുക എന്നിങ്ങനെ ചെറിയ ജോലികള്‍ നല്‍കുക. ഇത് അവര്‍ക്ക് ഉത്തരവാദിത്തബോധം നല്‍കും.

'ഡൂ ഇറ്റ്‌ യുവര്‍ സെല്‍ഫ് DIY 'മോഡലുകള്‍ പലതും പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുന്ന കാലം കൂടിയാണ് ഇതെന്ന് ഓര്‍ക്കുക. നിങ്ങളുടെ കഴിവുകള്‍ ഇങ്ങനെ ക്രിയേറ്റീവ് ആയി ഉപയോഗിക്കുക.

English Summary- House Keeping During Covid Period

'ഡൂ ഇറ്റ്‌ യുവര്‍ സെല്‍ഫ് DIY 'മോഡലുകള്‍ പലതും പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുന്ന കാലം കൂടിയാണ് ഇതെന്ന് ഓര്‍ക്കുക. നിങ്ങളുടെ കഴിവുകള്‍ ഇങ്ങനെ ക്രിയേറ്റീവ് ആയി ഉപയോഗിക്കുക.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com