sections
MORE

ഇപ്പോൾ താമസിക്കുന്ന വീട്ടിൽ സംതൃപ്തിയില്ലേ? ഈ 6 കാര്യങ്ങൾ ശ്രദ്ധിക്കുക

kannimoola-home
SHARE

ഉള്ള വീട് എപ്പോഴും പുതിയതുപോലിരിക്കണം. സൗകര്യങ്ങളും കൂടണം. ഇങ്ങനെ ആഗ്രഹിക്കുന്ന നിരവധി ആളുകളുണ്ട്. ചിലർ ഉള്ള വീട് പൊളിച്ചുകളഞ്ഞു പുതിയ വീട് വയ്ക്കുന്നു. ചിലർ വീട് പുതുക്കിപ്പണിയുന്നു. നിലവിലെ വീട് സംതൃപ്തി നൽകുന്നില്ലെങ്കിൽ പൊളിച്ചുകളയുന്നതിനേക്കാൾ പുതുക്കിപ്പണിയെക്കുറിച്ച് ആലോചിക്കാവുന്നതാണ്. പഴയ വീട്ടിലെ ഏതാനും ഭാഗം പൊളിച്ചും മാറ്റിയും ഒന്നു രണ്ടു മുറികൾ എക്സ്ട്രാ കൊടുത്തും ചെയ്യേണ്ടതല്ല വീടുപുതുക്കൽ. റെനവേഷൻ ചെയ്യുമ്പോൾ വരാൻ പോകുന്ന സ്ട്രക്ചറിനു പുറമേ, നിലവിലുള്ള സ്ട്രക്ചറിനെക്കുറിച്ചും കൃത്യമായ ധാരണയുണ്ടായിരിക്കണം. 

1. നിലവിലുള്ള വീടിന്റെ സ്ട്രക്ചറിനെ അവഗണിച്ചാവരുത് റെനവേഷൻ. പഴയകാല വീടുകളിൽ അധികവും വീടിന്റെ ഭിത്തിക്ക് പ്രാധാന്യം കൂടുതലാണ്. വീടിന്റെ ഭാരം വഹിക്കുന്നത് ഈ ഭിത്തികളാണ്. അതിനാൽത്തന്നെ ഭിത്തികളിൽ അധികമൊന്നും പ്രശ്നമുണ്ടാകാതെ, തട്ടലും മുട്ടലും വരാത്ത വിധം വേണം റെനവേഷൻ പുരോഗമിക്കാൻ.

2. പഴയ വീട് മോഡേൺ രീതിയിലേക്ക് മോഡിഫിക്കേഷൻ ചെയ്യുമ്പോൾ, പഴയതിൽ ഉള്ളതെല്ലാം പുതിയതിലും വേണമെന്ന വാശിയരുത്. ചിലപ്പോഴെങ്കിലും പഴയ വീട്ടിലെ ചാരുപടികൾ, മുൻവശത്തെ തൂവാനപ്പടികൾ ഇവയെല്ലാം സ്‌ട്രക്‌ചറിലും കൊണ്ടുവരുന്നത് പ്രയാസമായേക്കാം. ഇനി മേൽക്കൂര പണിയുമ്പോൾ പഴയകാല ഓടും തടി കൊണ്ടുള്ള മച്ചും നിലനിർത്തണമെന്നുണ്ടെങ്കിൽ അതിനൊപ്പം ഒരു സ്റ്റീൽ സ്ട്രക്ചർ കൂടി നൽകാം, ബലത്തിന്.

3. റെനവേഷനിറങ്ങുമ്പോൾ വീട്ടിനകത്ത് ഇന്റീരിയറിലാണ് പലപ്പോഴും ക്രിയാത്മകമായി പലതും ചെയ്യാൻ കഴിയുക. മൂഡ് ക്രിയേഷൻ ലൈറ്റിങ്ങും പെയിന്റിങ്ങും എന്തിനേറെ ഫ്ളോറിങ് വരെ ഇവിടെ ഭംഗിയായി ചെയ്യാം. പഴയകാല വീടിൽനിന്നു വ്യത്യസ്തമായി ഇന്റീരിയറിനകത്ത് ഫാൾസ് സീലിങ്ങും പർഗോളയുമെല്ലാം കൊടുത്ത് ആകർഷമാക്കാൻ കഴിയും. ഹാങ്ങിങ്, വോൾ ലൈറ്റ്, പെഡസ്റ്റൽ ലൈറ്റ് എന്നിങ്ങനെ വിവിധതരം ആധുനിക ലൈറ്റിങ് രീതികൾ ഇന്നുണ്ട്.

4. പഴക്കമുള്ള വീടാണെങ്കിൽ കൂടി ഒരു നിലയുടെ കൂടെ മുകളിൽ വീണ്ടും മുറി വരികയാണെങ്കിൽ എക്സ്ട്രാ ബാലൻസ് കൊടുക്കാൻ ശ്രദ്ധിക്കാം. പുതിയതായി തൂണുകളും കോൺക്രീറ്റ് സ്ട്രക്ചറുകളും ഇതിനു ചിലപ്പോൾ ആവശ്യമായി വരാം. തറയുടെ ബലമളന്നു പുതുനില പണിയുന്നതാണ് നല്ലതെന്നു സാരം. 

5. ഒരുപാട് പഴക്കം ചെന്ന വീടാണെങ്കിൽ പ്ലംബിങ്, ഇലക്ട്രിക് വയറിങ് എല്ലാം മാറ്റേണ്ടി വരും. കാരണം പഴയ വീട്ടിലെ വയറിങ്ങുകളെല്ലാം കേടായിരിക്കും. ഇതിനുപകരം പുതിയ രീതിയിൽ കൺസീൽഡ് വയറിങ് നൽകാൻ ശ്രദ്ധിക്കാം.റെനവേറ്റ് ചെയ്യുമ്പോൾ പൊതുവേ കണ്ടുവരുന്ന ഒരു പ്രവണതയാണ് വാതിലുകൾക്കും ജനലുകൾക്കുമെല്ലാമായി ആവശ്യത്തിലേറെ സ്പെയ്സുകൾ നൽകുന്നത്. വാതിലുകളും ജനലുകളും മാറ്റാമെങ്കിലും അതിനു കൂടുതൽ ഇടങ്ങൾ നൽകുമ്പോൾ വീടിന്റെ മൊത്തത്തിലുള്ള ഉറപ്പിനെ ബാധിക്കാതെ നോക്കാം.

6. പെയിന്റിങ്: ഭിത്തി കഴുകി വൃത്തിയാക്കിയതിനുശേഷം ചുവരിലെ പഴയ പെയിന്റെല്ലാം പൂർണമായും കളയണം. പഴയ പെയിന്റിനു മുകളിൽ കൂടി വീണ്ടും പെയിന്റ് ചെയ്യുമ്പോൾ പഴയത് പിന്നീടു പൊളിഞ്ഞുവരാൻ സാധ്യതയുണ്ട്. വിള്ളലുകൾ ഉണ്ടെങ്കിൽ അതു വൃത്തിയായി അടച്ച് പ്രൈമറും പുട്ടിയും അടിച്ച ശേഷം മാത്രം പെയിന്റ് ചെയ്യാം.

English Summary- Renovation Tips to Follow

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA