ADVERTISEMENT

ഓറോവില്ലയിലെ പ്ലോട്ടില്‍ പടര്‍ന്നു പന്തലിച്ചു കിടക്കുന്ന കശുമാവിന് യാതൊരു കേടുപാടും കൂടാതെ തനിക്ക് മനോഹരമായൊരു വീട് വേണം എന്നായിരുന്നു കേദര്‍ ആര്‍ക്കിടെക്റ്റുമാരായ ഹരിണി രാജയോടും അനുപമ റെഡ്ഡിയോടും അവശ്യപെട്ടത്. കശുമാവിന് ചുറ്റുമായി നിര്‍മ്മിക്കുന്ന രീതിയില്‍ 100 വർഷം പഴക്കം തോന്നിക്കുന്ന ഒരു വീട് ആണ് കേദര്‍ അവശ്യപെട്ടത്. അത് ചെറിയ ഒരു ആശയം ആയിരുന്നില്ല. പക്ഷേ ആ റിസ്ക്‌ ഇവര്‍ ഏറ്റെടുത്തു. ഓറോവില്ലയില്‍ ഇത്തരം പഴമ തോന്നുന്ന നിര്‍മ്മിതികള്‍ ട്രെന്‍ഡ് ആണ്. പഴയ തടിയും വസ്തുക്കളും ധാരാളം ലഭിക്കുന്ന ഇടം കൂടിയാണ് പോണ്ടിച്ചേരി. ഏതാണ്ട്  90  % റിസൈക്കിള്‍ ചെയ്ത വസ്തുക്കള്‍ കൊണ്ടാണ് കേദറിന്റെ വീട് ഒരുങ്ങിയതും. 

ചെന്നൈയിലും ലണ്ടനിലുമായി പഠനം പൂര്‍ത്തിയാക്കിയവരാണ് ഹരിണിയും അനുപമയും. പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കള്‍ കൊണ്ടുള്ള നിര്‍മ്മിതികള്‍ ആണ് ഇവരുടെ ആശയം. ഏറ്റവും സിംപിൾ ആയിരിക്കണം തങ്ങളുടെ നിര്‍മ്മിതികള്‍ എന്നിവര്‍ക്ക് നിര്‍ബന്ധമുണ്ട്.

ലൈം പ്ലാസ്റ്റര്‍ , മഡ് പ്ലാസ്റ്റര്‍ എന്നിവയാണ് ഇവര്‍ കൂടുതലും പ്ലാസ്റ്ററിങ്  ചെയ്യാനായി ഉപയോഗിക്കുക. ചൂടിനെ പരമാവധി കുറയ്ക്കാന്‍ ഏറ്റവും മികച്ച വെന്ററിലേഷന്‍ സൗകര്യവും നല്‍കാറുണ്ട്. കേദറിന്റെ ഓറോവില്ലയിലെ വീട് പോലെ തന്നെ നിരവധി പ്രോജക്റ്റുകള്‍ ഇതിനോടകം ഹരിണിയും അനുപമയും ഏറ്റെടുത്തു വിജയകരമായി നടത്തി കഴിഞ്ഞു. ഇവരുടെ നിര്‍മ്മിതികള്‍ അറിഞ്ഞു വെല്ലൂര്‍, കോത്തഗിരി , പെരുംദുരെ എന്നിവിടങ്ങളില്‍ നിന്ന് വരെ ആവശ്യക്കാര്‍ എത്താറുണ്ട്. 

English Summary- Sustainable House Model Auroville

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com