ADVERTISEMENT

ചെറുതോ വലുതോ ആവട്ടെ, ഓരോ വീടും വൃത്തിയുള്ളതും സുരക്ഷിതവുമായിരിക്കണം. മുന്‍പുള്ളതിലും കൂടുതല്‍ സമയം നാം വീടുകളില്‍ ചെലവഴിക്കുന്നതിനാല്‍ നിത്യവും അവ വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഒരു വൃത്തിയുള്ള വീട് കാണാനും ഭംഗിയായിരിക്കും. എന്നാല്‍ പുറമേ വൃത്തി തോന്നിക്കുന്ന വീടുകളില്‍ പോലും അണുക്കള്‍ പൂര്‍ണ്ണമായും ഇല്ലാതാകുന്നില്ല  എന്നതാണ് സത്യം. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വീട് വെറുതേ വൃത്തിയായിരുന്നാല്‍ പോരാ. മറിച്ച് 100 ശതമാനം അണുവിമുക്തവും ആകണം. വൈറസുകളെയും ബാക്ടീരയകളെയുമെല്ലാം ഒറ്റയടിക്ക് ഇല്ലാതാക്കുന്ന നൂതന മാര്‍ഗ്ഗങ്ങളെ കുറിച്ച്  ഈയവസരത്തില്‍ ആലോചിക്കേണ്ടതുണ്ട്. 

 

പൊടി തുടച്ചതു കൊണ്ട് അണുക്കള്‍ പോകില്ല

മുന്‍പത്തെ പോലെ വെറുതെ പൊടി തുടച്ച് വച്ചാല്‍ വീട് ശരിക്കും വൃത്തിയാകില്ല എന്ന് ചുരുക്കം. മേശയും കസേരകളും വാതില്‍പിടിയും ബുക്ക് കേസും പാവകളും പോലുള്ള കട്ടിയുള്ള പ്രതലങ്ങള്‍ തട്ടികുടഞ്ഞാല്‍ പൊടി പോവുമായിരിക്കും. പക്ഷേ, വൈറസും ബാക്ടീരിയയും പൂപ്പലും മറ്റ് അണുക്കളും അങ്ങനെയൊന്നും പോകില്ല. 

അതിനാല്‍ പൊടി തട്ടുന്നതിനൊപ്പം അണുനാശനവും നടത്തണം. ഏറ്റവും ഫലപ്രദമായ അണുനാശനത്തിന് സാവ്‌ലോണ്‍ സര്‍ഫസ് ഡിസ്ഇന്‍ഫെക്ടടന്റ് സ്‌പ്രേ തന്നെ വേണം. വളരെ എളുപ്പം ഉപയോഗിക്കാവുന്നതും കാര്യക്ഷമവുമായ ഈ സ്‌പ്രേ 99.99 ശതമാനം അണുക്കളെയും നശിപ്പിക്കും. ഹൃദ്യമായ നവോന്മേഷവും  സൗരഭ്യവും  ഈ സ്‌പ്രേ അവശേഷിപ്പിക്കും. സ്‌പ്രേ അടിച്ചു കഴിഞ്ഞാല്‍ തനിയെ ഉണങ്ങുമെന്നതിനാല്‍   പ്രതലങ്ങള്‍ തുടയ്‌ക്കേണ്ട ആവശ്യം പോലുമില്ല. എച്ച്1എന്‍1, റോട്ടാവൈറസ്, നോറോവൈറസ് അടക്കമുള്ള രോഗവാഹകരായ വൈറസുകളെ നശിപ്പിക്കാനും ഈ സ്‌പ്രേ ഫലപ്രദമാണ്. 

 

കഴുകാന്‍ സാധിക്കാത്തവ അണുവിമുക്തമാക്കാം

കഴുകാന്‍ ബുദ്ധിമുട്ടുള്ളതും നിത്യവും കഴുകല്‍ എളുപ്പമല്ലാത്തതുമായ കര്‍ട്ടനുകള്‍, കുഷ്യനുകള്‍, തലയണകള്‍ തുടങ്ങി ലിവിങ്ങ് റൂമിലും ബെഡ് റൂമിലുമുള്ള നിരവധി വസ്തുക്കള്‍ സാവ്‌ലോണ്‍ സ്‌പ്രേ ഉപയോഗിച്ച് അണുവിമുക്തമാക്കാം. സോഫ, കിടക്ക, വിരിപ്പുകള്‍ തുടങ്ങിയ മൃദുവായ പ്രതലങ്ങളും വൃത്തിയാക്കാന്‍ സ്‌പ്രേ  ഉപയോഗിക്കാം. 

 

ബാത്‌റൂമുകളും  മിന്നിതിളങ്ങും

മുറികള്‍ക്ക് പുറമേ ബാത്‌റൂമുകളിലെ ടൈലുകള്‍, ഷവര്‍, ടാപ്പുകള്‍ തുടങ്ങിയവ വൃത്തിയാക്കാനും സാവ്‌ലോണ്‍ സ്‌പ്രേ ഉപയോഗിക്കാം. പുറത്ത് പോയി വരുന്നയാള്‍ ആദ്യം തൊടുന്നത് ബാത്‌റൂമിലെ ടാപ്പുകളിലും വാതില്‍പിടിയിലുമായിരിക്കും. അതിനാല്‍ ഈ പ്രതലങ്ങള്‍ സാവ്‌ലോണ്‍ സര്‍ഫസ് ഡിസ്ഇന്‍ഫെക്ടടന്റ് സ്‌പ്രേ ഉപയോഗിച്ച് അണുവിമുക്തമാക്കുന്നതിലൂടെ അണുക്കള്‍ വീട്ടില്‍ കയറാതെ കാക്കാനാകും. ഒന്നിലധികം വ്യക്തികള്‍ ഉപയോഗിക്കുന്ന, എപ്പോഴും അണുക്കള്‍ വളരാന്‍ സാധ്യതയുള്ള ടോയ്‌ലറ്റ് സീറ്റും അതില്‍ തൊടാതെ തന്നെ സാവ്‌ലോണ്‍ സ്‌പ്രേ ഉപയോഗിച്ച് അണുവിമുക്തമാക്കാം. 

നാലു ചുവരും മേല്‍ക്കൂരയുമിട്ടാല്‍ ഒരു വീടാകില്ല. വീടിനെ വീടാക്കുന്നത് അവിടെ താമസിക്കുന്നവരാണ്. വീട്ടിലെ താമസക്കാരുടെ സുരക്ഷയ്ക്ക് നിത്യവമുളള വൃത്തിയാക്കലും അണുനശീകരണവും പരമ പ്രധാനമാണ്. ഇത് വീടുകളെ സജീവമാക്കുക മാത്രമല്ല, രോഗവാഹകരായ വൈറസുകളെ തുരത്തുകയും ചെയ്യും. 

സാവ്‌ലോണ്‍ സ്‌പ്രേ  ഉപയോഗിക്കുമ്പോള്‍ 10-15 സെന്റിമീറ്റര്‍ അകലം പാലിക്കുക. അടിച്ച് കഴിഞ്ഞാല്‍ സ്‌പ്രേ പ്രതലത്തില്‍ ഉണങ്ങാന്‍ അനുവദിക്കുക. 170 ഗ്രാമിന്  വെറും 159 രൂപയാണ് ഈ വൈറസ് കില്ലര്‍ സ്‌പ്രേയുടെ വില. അടുത്തുള്ള ചില്ലറ വില്‍പന കേന്ദ്രത്തിലും ആമസോണ്‍ പോലുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും സാവ്‌ലോണ്‍ സര്‍ഫസ് ഡിസ്ഇന്‍ഫെക്ടടന്റ് സ്‌പ്രേ ലഭ്യമാണ്.

https://www.amazon.in/Savlon-Surface-Disinfectant-Spray-Surfaces/dp/B086WQK1GK  

English Summary- Savlon Disinfectant Spray

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com