വമ്പിച്ച ഓഫറുകളോടെ ശോഭ അറ്റ്ലാന്റിസ്- കൊച്ചിയുടെ പുതിയ തിലകക്കുറി

sobha-atlantiss
SHARE

കൊച്ചിയുടെ ശ്രദ്ധ പിടിച്ചുപറ്റിയ ശോഭ ഐൽ എന്ന പാർപ്പിട സമുച്ചയം, കൂടുതൽ നൂതനസൗകര്യങ്ങളോടെ മുഖം മിനുക്കി എത്തുകയാണ്, വമ്പിച്ച ഓഫറുകളോടെ ശോഭ അറ്റ്ലാന്റിസ് എന്ന പേരിൽ. കൊച്ചി 'അറബിക്കടലിന്റെ റാണി'യാണെങ്കിൽ ഈ വാസസ്ഥലത്തെ 'അറബിക്കടലിന്റെ മുത്ത്' എന്നുവിളിക്കാം. കാരണം, കായലിനും പച്ചപ്പിനുമിടയിൽ നഗരത്തിന്റെ സ്പന്ദനങ്ങൾ തൊട്ടറിഞ്ഞു സ്ഥിതി ചെയ്യുകയാണ് ഈ പ്രോജക്ട്.

വൈറ്റില മൊബിലിറ്റി ഹബ്ബിനു സമീപമുള്ള സിൽവർ സാൻഡ് ഐലൻഡിൽ സ്ഥിതി ചെയ്യുന്ന ഈ പ്രോജക്ട്, സ്വച്ഛത ഉറപ്പാക്കിക്കൊണ്ടുതന്നെ കൊച്ചിയുടെ ഏറ്റവും മികച്ച നഗരജീവിതം സമ്മാനിക്കുന്നു. തൈക്കൂടം, വൈറ്റില മെട്രോ സ്റ്റേഷനുകളിൽ നിന്നും ഒരു ചെറുനടത്തമകലെയാണ് ഈ പ്രോജക്ട്. ഇവിടെ നിന്നും ഇൻഫോപാർക്ക്, പ്രധാന സ്‌കൂളുകൾ, മാൾ, എയർപോർട്ട്, ഹോസ്പിറ്റലുകൾ എന്നിവിടങ്ങളിലേക്ക് എളുപ്പമെത്താം.

4.69 ഏക്കറിൽ 1850.67 sq. ft. മുതൽ 3104.66 sq. ft വരെയുള്ള 384 അപ്പാർട്മെന്റുകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. സ്വച്ഛസുന്ദരമായ ഒരു നഗരജീവിതം നയിക്കാൻ ഈ 3 & 4 BHK അപ്പാർട്മെന്റുകൾ നിങ്ങളെ സഹായിക്കും, ഒപ്പം തലമുറകളിലേക്ക് കൈമാറാൻ മികച്ച ഒരു നിക്ഷേപവും.

മികച്ച നിലവാരമുള്ള ജിം, ബില്യാർഡ് ടേബിൾ, ഷട്ടിൽ കോർട്ട്, ടെറസ് പൂൾ, യോഗ സ്‌പേസ് എന്നിവയെല്ലാമടങ്ങുന്ന ക്ലബ് ഹൗസാണ് മറ്റൊരു ആകർഷണം. കൂടാതെ വോളിബോൾ കോർട്ട്, ബീച്ച് പൂൾ, മൾട്ടി കോർട്ട് തുടങ്ങി നവീന അനുഭവങ്ങൾക്കുള്ള അവസരങ്ങളും ഇവിടെ സജ്‌ജമാക്കിയിട്ടുണ്ട്.

പ്രധാന ബാങ്കുകളിൽ നിന്നെല്ലാം ഈ പദ്ധതിയിലേക്ക് ലോൺ സൗകര്യം ലഭ്യമാണ്.

ശോഭ ലിമിറ്റഡ്

1995 ൽ സ്ഥാപിതമായ ശോഭ, രാജ്യത്തെ ഒരേയൊരു ബാക്ക്‌വേർഡ് ഇന്റഗ്രേറ്റഡ് റിയൽ എസ്റ്റേറ്റ് കമ്പനിയാണ്. വൻകിട പദ്ധതികളുടെയടക്കം പ്ലാനിങ് മുതൽ നിർമാണപൂർത്തീകരണം വരെ സ്വന്തമായി ചെയ്യാനുള്ള വിഭവശേഷി ശോഭയ്ക്കുണ്ട്. കൂടുതലും റസിഡൻഷ്യൽ -കോൺട്രാക്ട് പദ്ധതികൾക്കാണ് ശോഭ ഊന്നൽ നൽകുന്നത്.

അപ്പാർട്മെന്റ്സ്, വില്ല, ലക്ഷുറി അപ്പാർട്മെന്റ്സ്, ചെറുകിട പദ്ധതികൾ തുടങ്ങിയവയെല്ലാം ശോഭ നിർവഹിക്കുന്നു. പരിസ്ഥിതി സൗഹൃദം, ജലസംരക്ഷണം, ഗുണനിലവാരം തുടങ്ങിയവയ്ക്ക് ശോഭ പ്രാധാന്യം നൽകുന്നു. രാജ്യത്തെ 27 നഗരങ്ങളിൽ ശോഭയ്ക്ക് സാന്നിധ്യമുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

ശോഭ അറ്റ്ലാന്റിസിനെ കുറിച്ചും ഓഫറുകളെക്കുറിച്ചും അറിയുവാൻ ഉടൻ ബന്ധപ്പെടുക +91 080 46464500

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA