പുറത്ത് 42 ഡിഗ്രി വരെ ചൂട്; ഈ വീട്ടിൽ എസി പോലും വേണ്ട

ahmedabad-green-home
ചിത്രത്തിന് കടപ്പാട്- സമൂഹമാധ്യമം
SHARE

അഹമ്മദാബാദ് സ്വദേശികളായ സൂര്യയും ജയ് കകാനിയും വ്യത്യസ്തമായി ചിന്തിക്കുന്ന ദമ്പതികളാണ് എന്ന് ഇവരുടെ വീട് കണ്ടാല്‍ ആരുമൊന്നു പറയും. കാരണം വര്‍ഷങ്ങള്‍ക്ക് മുൻപാണ്  ഇവര്‍ ഒരു പഴയ വീട് വാങ്ങുന്നത്. 42 ഡിഗ്രി വരെ ചൂട് എത്തുന്ന അഹമദാബാദില്‍ ഒരു എസി പോലും വയ്ക്കാതെയാണ്‌ ഇവര്‍ കഴിയുന്നത്‌. അതെങ്ങനെ ആണെന്നല്ലേ?...

പഴയ വീടിനെ ഇവര്‍ പ്രകൃതിക്ക് ഇണങ്ങുന്ന തരത്തില്‍ മാറ്റിയെടുക്കുകയാണ് ചെയ്തത്. വെന്റിലേഷന്‍ മുതല്‍ വെയിസ്റ്റ് ഡിസ്പോസല്‍ വരെ ഇവര്‍ പ്രകൃതിക്ക്  ചേര്‍ന്ന തരത്തില്‍ മാറ്റിയെടുത്തു എന്ന് പറയാം. 

16,000 ലിറ്റര്‍ വെള്ളം സംഭരിക്കുന്ന മഴവെള്ളസംഭരണിയുണ്ട് ഇവര്‍ക്ക്. റൂഫ് ടോപ്പ് റെയിന്‍ വാട്ടര്‍ ഹാര്‍വെസ്റ്റിങ്  രീതിയാണ് ഇവിടെയുള്ളത്. കൂടാതെ സോളര്‍ വാട്ടര്‍ ഹീറ്റര്‍ , പച്ചക്കറിതോട്ടം എല്ലാം ഉണ്ട്. 2000 ല്‍ വീട് വാങ്ങിയെങ്കിലും ഒന്‍പതു വർഷം കഴിഞ്ഞാണ് ഇവര്‍ സുസ്ഥിരനിര്‍മ്മിതിയെ കുറിച്ച് ചിന്തിച്ചു തുടങ്ങുന്നത് . 1970 നിര്‍മ്മിച്ച വീടാണ് ഇവര്‍ വാങ്ങിയത്. ഓരോ ഘട്ടം ആയാണ് പിന്നീടു ഇവര്‍ വീടിനെ മാറ്റി എടുത്തത്. ആര്‍ക്കിടെക്ച്റൽ ഫേം നടത്തുന്ന ആളാണ്‌ സൂര്യ. ജയ്‌ ഒരു ഗ്രാഫിക് ഡിസൈനര്‍ ആണ്. ഇരുവരും അവരവരുടെ അറിവുകള്‍ ചേര്‍ത്താണ് വീടിനെ മാറ്റിയെടുത്തത്. 

The-living-room-sitting-area

പഴയ വീടിനു ആവശ്യമായ വായുസഞ്ചാരം നല്‍കുന്ന രീതിയില്‍ മാറ്റം വരുത്തിയാണ് ഇവര്‍ വീടിനുള്ളിലെ ചൂടിനു പരിഹാരം കണ്ടെത്തിയത്. രണ്ടു ലെവലുകള്‍ ആയാണ് ടെറസ് നിര്‍മ്മിച്ചിരിക്കുന്നത്. അപ്പര്‍ ലെവലില്‍ മഴവെള്ളം സംഭരിക്കുമ്പോള്‍ ലോവര്‍ ലെവലില്‍ പച്ചക്കറി കൃഷി ചെയ്തു. രണ്ട് ചെറിയ കുളങ്ങളും ഇവര്‍ നിര്‍മ്മിച്ചിട്ടുണ്ട്  ഒന്ന് അകത്തളത്തിലും ഒന്ന് വീടിന്റെ പുറത്തും. ഇതും നല്ല തണുപ്പ് നല്‍കും എന്ന് സൂര്യ പറയുന്നു. ഗുജറാത്തിലെ 42 ഡിഗ്രി ചൂടില്‍ പോലും ഈ വീടിനുള്ളിൽ ചൂട് അറിയുകയില്ല എന്നിവര്‍ അഭിമാനത്തോടെ പറയുന്നു. 

English Summary- Summer Cool House Ahmedabad

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA