സത്യമാണ്; ഈ ഭൂമിക്കടിയിൽ ഒരു വമ്പൻ വീട് ഒളിഞ്ഞിരിപ്പുണ്ട്!

underground-house
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

കിറുക്കന്‍ ഐഡിയയില്‍ പണിത ഒരു വീടുണ്ട് ടെക്സാസില്‍. പൂര്‍ണ്ണമായും ഭൂമിക്ക് അടിയിലാണ് ഈ വീട് എന്നതാണ് ഹൈലൈറ്റ്. 40 എക്കറിലാണ് ഈ വീടുള്ളത്. ഭൂമിക്ക് മുകളില്‍ നിന്നാല്‍ ഇങ്ങനെയൊരു വീട് ഉണ്ടെന്നു പോലും ആര്‍ക്കും അറിയാന്‍ സാധിക്കില്ല. അതുതന്നെയാണ് ഈ വീട് നല്‍കുന്ന സ്വകാര്യതയും.

underground-home-view

നിറങ്ങളുടെ ഒരു ഉത്സവം കൂടിയാണ് ഈ വീട്. 2.25 മില്യന്‍ അമേരിക്കന്‍ ഡോളര്‍ ആണ് ഈ വീടിന്റെ ഇപ്പോഴത്തെ മൂല്യം. 1999 ല്‍ ഗ്ലെൻ യങ്  ആണ് ഈ വീട് നിര്‍മ്മിച്ചത്. ഉള്ളില്‍ നിറയെ പലതരം പെയിന്റിങ്ങുകള്‍ കൊണ്ട് സമ്പന്നമാണ് ഈ വീട്. പലതും കൗതുകം നിറഞ്ഞതാണ്‌.  ബീച്ച് തീം , ഈജിപ്ഷ്യന്‍ തീം, മായന്‍ റൂം, ഓഷിയന്‍ റൂം അങ്ങനെ പല തീമുകള്‍ നിറഞ്ഞതാണ്‌ ഈ വീട്. ബാത്ത്റൂം കണ്ടാല്‍ ഒരു പുരാതന ക്ഷേത്രം പോലെ തോന്നിക്കും. 

underground-home

മെഡിറ്റെഷന്‍ റൂം ,പാനിക് റൂം,ലിവിംഗ് റൂം ,അടുക്കള ,ഓപ്പണ്‍ സ്പെയിസ് അങ്ങനെ എല്ലാം ഇവിടെയുണ്ട്. സോഷ്യൽ മീഡിയയിൽ വീടിന്റെ വാർത്ത വൈറലായതോടെ നിരവധി പേർ വീട് കാണാനെത്തുന്നുണ്ട്.

underground-home-bed

English Summary- UnderGround House Texas

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA