വളർത്തുമൃഗങ്ങളെ ഓമനിച്ചോളൂ; പക്ഷേ ഇത് നിർബന്ധമായും ഒഴിവാക്കണം

benefits-of-pets-for-child-development
Representative Image
SHARE

പണ്ടുകാലത്ത് വീട്ടിൽ പട്ടിയെ വളർത്തുന്നത് വീടുകാവലിനു വേണ്ടി മാത്രമായിരുന്നു എങ്കിൽ ഇപ്പോൾ അതല്ല അവസ്ഥ. പട്ടികളും പൂച്ചകളും മറ്റ് കിളിവർഗങ്ങളുമെല്ലാം ഒരുപരിധിവരെ പ്രൗഢിയുടെ കൂടി പര്യായമായി മാറിയിരിക്കുന്നു. മുൻപ് വീടിനു പുറത്തെ കൂട്ടിൽ വളർത്തിയിരുന്ന പട്ടികൾ, പിന്നീട് സിറ്റൗട്ടിലേക്കും അവിടെ നിന്ന് വീടിനകത്തേക്കും പ്രവേശിച്ചു കഴിഞ്ഞു.

ഇപ്പോൾ വീടിനകത്ത് വളർത്തു മൃഗങ്ങളെ പരിപാലിക്കുന്നതാണ് പുതിയ ട്രെൻഡ്. എന്നാൽ വളർത്തുമൃഗങ്ങൾ വീടിനുള്ളിലൂടെ ഓടിച്ചാടി നടക്കുന്ന അവസ്ഥ അതിഥികൾക്ക് പെട്ടന്ന് ഉൾക്കൊള്ളാൻ ആവില്ല. മാത്രമല്ല, വളർത്തുമൃഗങ്ങളുടെ ഗന്ധവും ഒരുപരിധിവരെ പ്രശ്‌നമാണ്. വളർത്തുമൃഗങ്ങളെ വീടിനകത്ത് പരിപാലിക്കുന്നവർ ചില കാര്യങ്ങളിൽ ശ്രദ്ധ കാണിച്ചാൽ എളുപ്പത്തിൽ ഈ പ്രശ്നങ്ങൾ പരിഹരിക്കാം. 

വളർത്തുമൃഗങ്ങള്‍ വീട്ടിലുണ്ടെങ്കില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട ഒന്ന അവയുടെ രോമം ആണ്‌. പട്ടികൾ ആയാലും പൂച്ചകൾ ആയാലും രോമം കൊഴിയുക എന്നത് സ്വാഭാവികം മാത്രം. ദിനവും ഇവയെ കുളിപ്പിച്ച് ദേഹം ഉണക്കിയ ശേഷം ദേഹത്തെ കൊഴിഞ്ഞ രോമങ്ങൾ നീക്കം ചെയ്യാൻ ശ്രദ്ധിക്കുക. വളർത്തുമൃഗങ്ങളുടെ ശരീരത്തിൽ നിന്നുള്ള ഗന്ധം ഒഴിവാക്കുന്നതിനും ഇത് സഹായിക്കും.

സോഫ, കട്ടിൽ, കിടക്ക എന്നിവയിൽ കയറിക്കിടന്നു വളർത്തുമൃഗങ്ങൾ ഉറങ്ങുന്ന അവസ്ഥ ഒഴിവാക്കുക. അതുപോലെതന്നെ  വെള്ളം കുടിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും സ്ഥിരമായി ഒരു ഓപ്പൺ സ്‌പേസ് നൽകുക. രോമം കൊഴിയുന്ന തരത്തിലുള്ള വളർത്തുമൃഗങ്ങൾ ഉള്ളവർ സ്ഥിരമായി വാക്വം ക്ളീനർ ഉപയോഗിക്കുന്നത് നല്ലതാണ്.

വീടിനുള്ളിൽ വളർത്തുമൃഗങ്ങൾ, സ്വതസിദ്ധമായ രീതിയിൽ ഓടുകയും ചാടുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന കറകളും പാടുകളും ഉടനെ നീക്കം ചെയ്യുവാൻ സന്നദ്ധമായിരിക്കുക. കഴിവതും അടുക്കളയിലേക്കും ഡൈനിംഗ് റൂമിലേക്കും മൃഗങ്ങൾക്ക് പ്രവേശനം നൽകാതിരിക്കുക. 

English Summary- Pets inside House Tips

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA