മലയാള മനോരമ ഹലോഅഡ്രസ്സ്.കോമിന്റെ ഓൺലൈൻ പ്രോപ്പർട്ടി എക്സ്പോയ്ക്ക് തുടക്കമായി

hello-address-property-expo
SHARE

കേരളത്തിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് വെബ്സൈറ്റ് ആയ www.helloaddress.com നടത്തുന്ന ഓൺലൈൻ പ്രോപ്പർട്ടി എക്സ്പോയ്ക്ക് കൊച്ചിയിൽ തുടക്കമായി. നിർമാണം പൂർത്തിയാക്കി താമസയോഗ്യമായതും നിർമാണത്തിലിരിക്കുന്നതുമായ ഫ്ലാറ്റുകൾ, വില്ലകൾ തുടങ്ങിയ പ്രോജക്ടുകളുടെ വൻ നിരയാണ്  ഓൺലൈൻ പ്രോപ്പർട്ടി എക്സ്പോയിൽ അണിനിരക്കുന്നത്.

നവംബർ 30 വരെ നടക്കുന്ന എക്സ്പോയിൽ കേരളത്തിലെ പ്രമുഖ ബിൽഡേഴ്‌സ് അവതരിപ്പിക്കുന്ന പ്രോജെക്റ്റുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് ഇഷ്ടത്തിനനുസരിച്ച പ്രോപ്പർട്ടി ഓൺലൈൻ ആയിതന്നെ കണ്ടെത്താം. തങ്ങളുടെ ബജറ്റിന് ഇണങ്ങിയ പ്രോപ്പർട്ടി സെർച്ച് ചെയ്തു എടുക്കാനും ഓൺലൈൻ എക്സ്പോയിൽ അവസരം ഒരുക്കിയിട്ടുണ്ട്.

hello-address-ad

മൂന്ന് ഘട്ടങ്ങളായാണ് helloaddress.com ഓൺലൈൻ പ്രോപ്പർട്ടി എക്സ്പോ സംഘടിപ്പിക്കുന്നത്. ഒക്ടോബർ 15 മുതൽ 31 വരെ കൊച്ചിയിലെയും നവംബർ 01 മുതൽ 15 വരെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് , കണ്ണൂർ എന്നീ വടക്കൻ ജില്ലകളിലേയും  തുടർന്ന്  നവംബർ 16 മുതൽ 30 വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ  തെക്കൻ ജില്ലകളിലേയും പ്രമുഖ ബിൽഡേഴ്സിൻറെ പ്രോപ്പർട്ടികൾ ഓൺലൈൻ എക്സ്പോയിൽ അണിനിരക്കും 

ഓൺലൈൻ പ്രോപ്പർട്ടി എക്സ്പോയെക്കുറിച്ച് കൂടുതൽ അറിയാൻ www.helloaddress.com സന്ദർശിക്കാം. 9747000857 നമ്പരിലും വിവരങ്ങൾ ലഭിക്കും.

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA