ഫേവറിറ്റ് ഹോംസിന്റെ ക്ലബ് വണ്‍: ഇത് ഒന്ന് മതി ജീവിതം സ്വര്‍ഗ്ഗമാക്കാന്‍

HIGHLIGHTS
  • RERA Reg No: - K-RERA/PRJ/162/2020
Club-1-Night-View
SHARE

നമ്മുടെ ലോകം തന്നെ വീടായി ചുരുങ്ങിയ മാസങ്ങളാണ് കടന്നു പോയത്. ഒരു പ്രതിസന്ധി വരുമ്പോള്‍ നാം സുരക്ഷിതരായി കൂടണയാന്‍ കൊതിക്കുക വീട് എന്ന പരിചിത വലയത്തിലേക്കാണെന്ന് കോവിഡ്ക്കാലം നമ്മെ പഠിപ്പിച്ചു. വീട് എന്നത് നമ്മുടെ സന്തോഷത്തിന്റെയും നിലനില്‍പ്പിന്റെയും അതിജീവനത്തിന്റെയുമൊക്കെ ആണിക്കല്ലാണെന്ന തിരിച്ചറിവിന്റെ കാലം കൂടിയാണിത്.

അങ്ങനെയുള്ള വീട് സാധാരണ സംഗതിയായാല്‍ മതിയോ? ഓഫീസായും വിനോദ കേന്ദ്രമായും മീറ്റിങ്ങ് സ്ഥലമായുമെല്ലാം മാറ്റാനാകുന്ന സ്വര്‍ഗ്ഗസമാനമായ വീടുകളാണ് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യം. വെറുതേ സാധാരണ മട്ടില്‍ ജീവിക്കാനല്ല, മറിച്ച് ജീവിക്കുന്ന കാലം രാജകീയ പ്രൗഢിയോടെ, എല്ലാ സുഖസൗകര്യങ്ങളുമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഫേവറിറ്റ് ഹോംസ് ഒരുക്കുകയാണ് ക്ലബ് വണ്‍ റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റുകള്‍. അതും മികച്ച വിലയില്‍. മാത്രമല്ല ഇപ്പോൾ വളരെ കുറഞ്ഞ പലിശ നിരക്കിൽ ഭവന വായ്പ്പകളും ലഭ്യമാണ്.

നഗരത്തിന് നടുക്കൊരു സ്വര്‍ഗ്ഗ വിസ്മയം

Club-1-Day-View

തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് അമ്പലമുക്ക് ജംഗ്ഷന് സമീപമാണ് ക്ലബ് വണ്‍ സ്ഥിതി ചെയ്യുന്നത്. നഗരത്തിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളും, റീട്ടെയ്ല്‍ സ്റ്റോറുകളും, റസ്റ്ററന്റുകളും, വിനോദ കേന്ദ്രങ്ങളും, ബാങ്കുകളും, ഗവണ്‍മെന്റ് ഓഫീസുകളും, ആശുപത്രികളുമൊക്കെ ക്ലബ് വണ്ണിന്റെ കയ്യെത്തും ദൂരത്താണ്. തിരുവനന്തപുരത്ത് മികച്ചൊരു മേല്‍വിലാസം ആഗ്രഹിക്കുന്നവര്‍ക്ക് കണ്ണും പൂട്ടി ക്ലബ് വണ്‍ തിരഞ്ഞെടുക്കാം. 45 ലക്ഷ്വറി 2 & 3 BHK അപ്പാര്‍ട്ട്‌മെന്റുകളാണ് ക്ലബ് വണ്‍ അവതരിപ്പിക്കുന്നത്. ലോകോത്തര ജീവിതശൈലി താമസക്കാര്‍ക്ക് ലഭ്യമാക്കുന്ന നവീന സൗകര്യങ്ങള്‍ ക്ലബ് വണില്‍ ഒരുക്കിയിട്ടുണ്ട്.

കണക്ടറ്റഡായിരിക്കാന്‍ അത്യാധുനിക സൗകര്യങ്ങള്‍

കുട്ടികള്‍ക്കുള്ള പൂള്‍ അടങ്ങിയ റൂഫ്‌ടോപ്പ് സ്വിമ്മിങ്ങ് പൂള്‍, ബാര്‍ബിക്യൂ കൗണ്ടറോടു കൂടിയ റൂഫ്‌ടോപ്പ് പാര്‍ട്ടി ഏരിയ, കാര്‍ വാഷ് റാംപ്, വീഡിയോ ഡോര്‍ ഫോണ്‍, പാര്‍ക്കിങ്ങ് ഏരിയയില്‍ ഓട്ടോമാറ്റിക് സെന്‍സര്‍ ലൈറ്റുകള്‍, ഇടനാഴികളെ പ്രകാശപൂരിതമാക്കാന്‍ സൗരോര്‍ജ്ജ വിളക്കുകള്‍, ഓട്ടോമാറ്റിക് റെസ്‌ക്യൂ ഡിവൈസോടു കൂടിയ പാസഞ്ചര്‍, ബെഡ് ലിഫ്റ്റുകള്‍ എന്നിങ്ങനെ നീളുന്നു ആരെയും മോഹിപ്പിക്കുന്ന അത്യാധുനിക സൗകര്യങ്ങള്‍. ഓണ്‍ലൈന്‍ ക്ലാസുകളും ഓഫീസ് വീഡിയോ കോളുകളും നിത്യജീവിതത്തിന്റെ ഭാഗമായ ഇന്നത്തെ സാഹചര്യത്തില്‍ ഇന്റര്‍നെറ്റ് കണക്ടീവിറ്റി സുപ്രധാനമാണ്. അതിവേഗ ഇന്റര്‍നെറ്റ് അനുഭവം പ്രദാനം ചെയ്യുന്ന ഫൈബര്‍ ടു ഹോം ഇന്റര്‍നെറ്റ് പ്രൊവിഷൻ ക്ലബ് വണ്‍ ഒരുക്കുന്നു. ലിവിങ്ങ് റൂം, മാസ്റ്റര്‍ ബെഡ്‌ റൂം എന്നിവിടങ്ങളിലേക്കുള്ള പ്രത്യേക കേബിള്‍ ടിവി, ടെലിഫോണ്‍ കണക്ഷനുകളും ജീവിതം സുഗമമാക്കുന്നു.

SWIMMING-POOL

സുരക്ഷയില്‍ നോ കോംപ്രമൈസ്

സുരക്ഷയ്ക്ക് അതീവപ്രാധാന്യമാണ് ക്ലബ് വണ്‍ നല്‍കുന്നത്. സിസിടിവി നിരീക്ഷണ സംവിധാനം, 24 മണിക്കൂറും നീളുന്ന സെക്യുരിറ്റി, അപ്പാര്‍ട്ട്‌മെന്റുകള്‍ തമ്മിലും അപ്പാര്‍ട്ട്‌മെന്റുകളും സെക്യൂരിറ്റി ക്യാബിനുമായും ബന്ധിപ്പിക്കുന്ന ഇന്റര്‍കോം, അപാര്‍ട്ട്‌മെന്റില്‍ ഗ്യാസ് ചോര്‍ച്ചയുണ്ടായാല്‍ ഉടനടി അറിയിക്കുന്ന ഗ്യാസ് ലീക്ക് ഡിറ്റെക്ടര്‍ എന്നിവയെല്ലാം സുരക്ഷയ്ക്ക് ക്ലബ് വണ്‍ ഒരുക്കുന്ന സജ്ജീകരണങ്ങളില്‍പ്പെടുന്നു.

GYM-

മറ്റ് സൗകര്യങ്ങള്‍

1. സര്‍വ സജ്ജീകരണങ്ങളോടും കൂടിയ എസി ഹെല്‍ത്ത് ക്ലബ്

2. ചില്‍ഡ്രന്‍സ് പ്ലേ ഏരിയ

3. പൊതു ഇലക്ട്രിക് ട്രാന്‍സ് ഫോര്‍മര്‍

4. മള്‍ട്ടിപര്‍പ്പസ് ഹാള്‍/ അസോസിയേഷന്‍ റൂം

5. ഉപകരണങ്ങളോട് കൂടിയ ഇന്‍ഡോര്‍ റിക്രിയേഷന്‍ ഏരിയ

6. മനോഹരമായി ഫര്‍ണീഷ് ചെയ്ത സ്റ്റൈലിഷ് എന്‍ട്രന്‍സ് ലോബി

7. റെറ്റികുലേറ്റഡ് ഗ്യാസ് സപ്ലേ

8. ആക്‌സസ് കണ്‍ട്രോള്‍ സിസ്റ്റം

9. വീട്ടിലെ സഹായികള്‍ക്കും ഡ്രൈവര്‍മാര്‍ക്കും ശുചിമുറിയോട് കൂടിയ പ്രത്യേക മുറി

10. മാസ്റ്റര്‍ ബെഡ് റൂമില്‍ ഫൂട് ലാംപ്

11. മാലിന്യ സംസ്‌കരണത്തിന് ബയോ ഡീഗ്രേഡബിള്‍ സംവിധാനം/ ഇന്‍സിനറേറ്റര്‍

12. ബെഡ് റൂമുകളില്‍ യുഎസ്ബി ചാര്‍ജിങ്ങ് പോര്‍ട്ടുകള്‍

13 പൊതു ഏരിയകളില്‍ ഓട്ടോമാറ്റിക് പവര്‍ ബാക്കപ്പ്

14. വ്യക്തിഗത അപ്പാര്‍ട്ട്‌മെന്റുകളില്‍ എസിയും പവര്‍പോയിന്റുകളും ഒഴികെയുള്ള എല്ലാ പോയിന്റുകളിലും 1000 വാട്‌സ് വരെയുള്ള പവര്‍ ബാക്കപ്പ്

15. പാര്‍ക്കിങ്ങ് ഏരിയയില്‍ റബര്‍ കോളം കോര്‍ണര്‍ ഗാര്‍ഡുകള്‍

16. വീടിനുള്ളിലെ ആവശ്യത്തിനായി ഷോപ്പിങ് ട്രോളി

17. ലെറ്റര്‍ ബോക്‌സ്

18. കെയര്‍ ടേക്കര്‍ ലൗഞ്ച്

കേരളത്തിന്റെ വിശ്വാസം ഇതിനോടകം ആര്‍ജ്ജിച്ച ഫേവറിറ്റ് ഹോംസിന്റെ മികവിന്റെ മുദ്ര ഇവിടെ ഓരോ അപ്പാര്‍ട്ട്‌മെന്റിലും പ്രകടം. പദ്ധതികള്‍ സമയത്ത് പൂര്‍ത്തീകരിക്കുന്നതിലെ കൃത്യത, ഗുണനിലവാരത്തിലെ കണിശത, താങ്ങാവുന്ന നിരക്കുകള്‍ തുടങ്ങിയവയാണ് ഫേവറ്റിറ്റ് ഹോംസിനെ കേരളത്തിന്റെ പ്രിയപ്പെട്ട ബ്രാന്‍ഡാക്കി മാറ്റിയത്. 20 വര്‍ഷം പഴക്കമുള്ള ഈ കമ്പനി നാളിതു വരെ പൂര്‍ത്തീകരിച്ചത് 20 ലക്ഷം ചതുരശ്ര അടി റസിഡന്‍ഷ്യല്‍ സ്‌പേസാണ്.

കഴക്കൂട്ടം ദി സെറീന്‍ ബേ, പോങ്ങുമൂട് ദി കാര്‍മല്‍ ഹൈറ്റ്‌സ്, ശ്രീകാര്യത്തെ ദി ഗാര്‍ഡേനിയ, പാളയത്തെ ലെ റോയല്‍, കേശവദാസപുരത്തെ ദി വിന്റേജ്, എന്‍എച്ച് ബൈപ്പാസിലെ ദി ഗ്രാന്റ് അവന്യൂ, കഴക്കൂട്ടത്തെ ദി സ്പ്രിങ്ങ് വുഡ്‌സ് എന്നിങ്ങനെ നീളുന്നു ഫേവറിറ്റ് ഹോംസിന്റെ നിർമ്മാണം തുടരുന്ന പ്രോജക്ടുകള്‍. കൂടാതെ പോത്തൻകോട് 8 ഏക്കറിൽ നിർമ്മാണം പൂർത്തിയായി താമസയോഗ്യമായ ദി പെറ്റൽസ് ലക്ഷ്വറി വില്ലകൾ പ്രകൃതിസൗഹൃദമായുള്ള ആഡംബര ജീവിതമാണ് മുന്നോട്ടുവയ്ക്കുന്നത്.

ഫേവറിറ്റ് ഹോംസിന്റെ വില്ലകളും അപ്പാർട്മെന്റുകളും സന്ദർശിക്കുവാനും, ബുക്ക് ചെയ്യുവാനും വിളിക്കേണ്ട നമ്പർ: +91-9846154000 (India), +971-563626224 (UAE)

Email: marketing@favouritehomes.com

Website: www.favouritehomes.com

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA