ചേക്കേറാം ചില്ലകളിൽ

asset-luxury-projects
SHARE

ശാന്തസുന്ദരമായ അന്തരീക്ഷം, അത്യാധുനിക അമിനിറ്റീസ്...ലക്ഷ്വറി പ്രൊജക്റ്റ് എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ഉയർന്നുവരുന്ന ചിത്രങ്ങളാണിത്. ഇതുകൊണ്ട് തന്നെയാണ് സ്റൈ്റലിഷ് ആയി ജീവിതം നയിക്കണം എന്നാഗ്രഹിക്കുന്നവർ അത്  വിശ്രമജീവിതം ആയാൽ പോലും  ലക്ഷ്വറി  പ്രൊജെക്ടുകൾ തിരഞ്ഞെടുക്കുന്നത്. കേരളത്തിൽ  റെസ്പോൺസിബിൾ ബിൽഡർ എന്ന് പ്രശസ്തിയാർജ്ജിച്ച  അസറ്റ് ഹോംസ്  3 ലക്ഷ്വറി പ്രൊജെക്ടുകൾ ആണ്  കോവിഡ്  പ്രതിസന്ധികൾക്കിടയിലും നിർമ്മാണം പൂർത്തിയാക്കി ഉപഭോക്താക്കൾക്ക് സമർപ്പിച്ചത്.  തിരുവനന്തപുരം കഴക്കൂട്ടത്തെ അസറ്റ് ഒാർക്കസ്ട്ര, കൊല്ലം കടപ്പാക്കടയിലുള്ള ടി കെ എം അസറ്റ് ഗ്രാൻഡിയോസ് സ്റ്റെർലിങ്, തൃശ്ശൂർ അമലാ നഗറിലെ അസറ്റ് ഗീതാഞ്ജലി എന്നീ ലക്ഷ്വറി പ്രൊജെക്ടുകൾ ആണ്  വെർച്യുൽ പ്ലാറ്റ് ഫോമിലൂടെ  ഉപഭോക്താക്കൾക്ക് കൈമാറിയത്.

അസറ്റ് ഒാർക്കസ്ട്ര

orchestra1

ദൃശ്യഭംഗിക്ക് പ്രാധാന്യം നൽകിക്കൊണ്ട് അസറ്റ് ഹോംസ് അടുത്ത കാലത്ത് നിർമ്മിച്ച ഫ്യൂച്ചർ റിച്ച് പ്രൊജെക്ടുകളിൽ ഒന്നായ അസറ്റ് ഒാർക്കസ്ട്ര, തലസ്ഥാനത്ത് ഒരു ലക്ഷ്വറി ഫ്ളാറ്റ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക്  ഏറ്റവും അനുയോജ്യമാണ്. നഗരഹൃദയമായ കഴക്കൂട്ടത്ത് ജീവിതത്തിന് ഏറ്റവും വേഗതകൂടിയ ടെക്നോപാർക്കിനു സമീപം ശാന്തസുന്ദരമായ ഒരിടം ആഗ്രഹിക്കുന്നവർക്ക് ഒാർക്കസ്ട്ര തെരഞ്ഞെടുക്കാം.  പേര് സൂചിപ്പിക്കുന്നതുപോലെ ജീവിതത്തിന്റെ വൈവിധ്യമാർന്ന താളങ്ങൾ ആസ്വദിക്കുവാൻ കഴിയുന്ന ഇടമാണ്  ഒാർക്കസ്ട്ര. വിശാലമായ കോമ്പൗണ്ടിനുള്ളിൽ തലയുയർത്തി നിൽക്കുന്ന രണ്ടു ടവറുകൾ ഉൾക്കൊള്ളുന്ന ഒാർക്കസ്ട്രയിലേക്ക് സ്വാഗതം ചെയ്യുന്നത് പ്രൗഢസുന്ദരമായ ഗ്രാൻഡ് ലോബിയാണ്. 2,3,4, ഡ്യൂപ്ളെക്സ്  ശ്രേണിയിലുള്ള 103  ഫ്ളാറ്റുകളാണ് ഒാരോ ടവറിലുമുള്ളത്.

asset-orchestra-view

കുട്ടികളുടെ സ്വാഭാവരൂപീകരണത്തിൽ അവർ വളരുന്ന സാഹചര്യങ്ങളുടെ സ്വാധീനം വളരെ വലുതാണ്. കുട്ടികൾക്ക് പൂർണ ശ്രദ്ധ ലഭിക്കുന്ന ഇടമാവണം വീട് എന്ന ചിന്തയിൽ കുട്ടികൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രമേയത്തിലാണ്  ഓർക്കസ്ട്രയുടെ അമിനിറ്റീസ് മിക്കതും ഒരുക്കിയിരിക്കുന്നത്. ചെറിയ കുഞ്ഞുങ്ങൾക്കായുള്ള ക്രഷ് മുതൽ ഏതു പ്രായത്തിലുമുള്ള കുട്ടികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. 3 വയസിന് താഴെയുള്ള കുട്ടികൾക്കായി പ്രത്യേകം ഒരുക്കിയ ടോഡ്ലേഴ്സ്  പാർക്ക് അവയിലൊന്നാണ്. 

orchestra4

കുട്ടികളുടെ കായിക വിനോദങ്ങൾക്കും ആരോഗ്യത്തിനും ഒരുപോലെ പ്രാധാന്യം നൽകിക്കൊണ്ട് നിർമിച്ച റോക്ക് കൈ്ലമ്പിങ്, റോപ് കൈ്ലമ്പിങ്, ഒാപ്പൺ പ്ലേ ഏരിയ  എന്നിവയും ഹെൽത്ത് ക്ലബും ഏറെ  ശ്രദ്ധേയമാണ്. കുട്ടികൾക്കായുള്ള ട്രെയിനിങ് റൂമും ലൈബ്രറിയും  അവരുടെ  മാനസികവളർച്ചയിൽ ഏറെ സഹായിക്കുന്നു. രണ്ടാംനിലയിലാണ് ഇവയെല്ലാം ഒരുക്കിയിരിക്കുന്നത്. ഗ്രൗണ്ട് ഫ്ളോറിലുള്ള മൾട്ടി പ്ളേ സ്റ്റേഷനിൽ  20 കുട്ടികൾക്ക് ഒരേ സമയം കളിയ്ക്കാനുള്ള  സൗകര്യമുണ്ട്. 

orchestra3

ഫ്ളാറ്റിന്റെ ഭംഗി പൂർണമായി ആസ്വദിക്കാവുന്ന വിധത്തിൽ പ്രത്യേക ഇരിപ്പിടങ്ങളോട് കൂടിയ  ഇൻഡോർ ഫൗണ്ടെൻ  ഒാർക്കസ്ട്രയിലെ രാവുകൾക്ക് നിറം പകരുന്നു. സ്റ്റീം ബാത്ത്, സ്പാ എന്നിവയോടു കൂടിയ പ്രത്യേക  ഹെൽത്ത്  ക്ലബ്ബുകൾ സ്ത്രീകൾക്കും പുരുഷന്മാർക്കുമായുണ്ട്. കൂടാതെ ബ്യൂട്ടി പാർലർ, ക്ലബ് റൂം എന്നീ  സൗകര്യങ്ങളും. 26  പേർക്കിരിക്കാവുന്ന ഹോം തിയേറ്റർ ആണ് മറ്റൊരു സവിശേഷത. 100  പേർക്ക് ഇരിക്കാവുന്ന, പോഡിയം എന്നിവ ഉൾപ്പെടുന്ന പാർട്ടി ഹാൾ, ക്ലബ്ബ്  റൂം, കാർഡ് റൂം, എന്നിവ വിനോദവേളകൾക്ക് പുതുമയേകുന്നു. 

റൂഫ് ടോപ്പിന്റെ സാധ്യതകളെ പൂർണ്ണമായും  ഉപയോഗപ്പെടുത്തിക്കൊണ്ടുള്ളതാണ് ഇവിടത്തെ സൗകര്യങ്ങളെല്ലാം തന്നെ. കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകം പൂളുകളാണ് ഉള്ളത്. രണ്ടു പൂളുകളിലും അംബ്രല്ല ഫൗണ്ടെനും ഒരുക്കിയിട്ടുണ്ട്. കൂടാതെ ഒാപ്പൺ ഷവർ  കാസ്കേഡും.  ബാർബിക്യു  കൗണ്ടർ ഉൾപ്പെടുന്ന ഒാപ്പൺ പാർട്ടി ഏരിയ റൂഫ് ടോപ്പിലെ ആഘോഷങ്ങൾക്ക് കൂടുതൽ മിഴിവേകുന്നു. പ്രത്യേക വാട്ടർ പ്യൂരിഫിക്കേഷൻ യൂണിറ്റ്, ഗ്രോസറി റൂം, കോമൺ ഏരിയകളിൽ ഒരുക്കിയിരിക്കുന്ന ബയോമെട്രിക് അക്സസ് കൺട്രോൾ എന്നിവ ഒാർക്കസ്ട്രയിലെ ഇൗസി ലൈഫിന് മുതൽക്കൂട്ടാണ്. 

orchestra5

പാൻട്രി ഏരിയ, ലിവിങ് ഏരിയ എന്നിവയോടു കൂടിയ ഗസ്റ്റ് റൂം ആതിഥ്യ മര്യാദയോടൊപ്പം മോഡേൺ ലൈഫിന്റെ സാധ്യതകൾ കൂടി പങ്കുവെക്കുന്നു. ലോബിയിലെ ഇലക്ട്രോണിക് ഹാൻഡ് സാനിറൈ്റസർ, വെഹിക്കിൾ ചാർജിങ് പോയിന്റ് എന്നിവ അതിഥികൾക്കായി ഒരുക്കിയവയാണ്. ബേസ്മെന്റ്, ഗ്രൗണ്ട് ഫ്ളോർ, ഫസ്റ്റ് ഫ്ളോർ എന്നിവയും സെക്കന്റ് ഫ്ളോറിൽ പകുതി ഭാഗവും കാർ പാർക്കിംഗ് സൗകര്യവുമുണ്ട്.

ബുക്കിംഗിനും സൈറ്റ് വിസിറ്റിനുമായി വിളിക്കൂ, ഷൈൻ വിക്ടർ: +91 99467 11106

ടി കെ എം അസറ്റ് ഗ്രാൻഡിയോസ് സ്റ്റെർലിങ്

asset-sterling

കൊല്ലം നഗരത്തിൽ ഒരു ഫ്ളാറ്റ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ അനുയോജ്യമാണ്  നഗരത്തിന്റെയും   അഷ്ടമുടിക്കായലിന്റെയും  സൗന്ദര്യം ആസ്വദിക്കാൻ കഴിയുന്ന വിധത്തിൽ നിർമിച്ചിരിക്കുന്ന ടി കെ എം അസറ്റ് ഗ്രാൻഡിയോസ് സ്റ്റെർലിങ്. ഗ്രാൻഡിയോസിന്റെ 2 ടവറുകളിൽ ഒന്നായ സ്റ്റെർലിങ്ങിൽ 16 നിലകളിലായി 2,3, 4 ബെഡ്റൂം ശ്രേണിയിലുള്ള 61 ഫ്ളാറ്റുകളാണുള്ളത്. ഡബിൾ ഹൈറ്റ് ലോബി ആണ് സ്റ്റെർലിംഗിൽ എത്തുന്നവരെ സ്വാഗതം ചെയ്യുന്നത്.

asset-orchestra-inside

പതിനാലാം നിലയിൽ ഒരുക്കിയിരിക്കുന്ന പൂൾ ഡെക്കോടുകൂടിയ സ്വിമ്മിങ് പൂളാണ് സ്റ്റെർലിങ്ങിന്റെ ഏറ്റവും വലിയ ആകർഷണം.  ഹെൽത്ത് ക്ലബ്, മൾട്ടി പർപ്പസ് ഹാൾ, റീഡിങ് റൂം, ഇൻഡോർ ഗെയിംസ്, ബാർബിക്യു ഏരിയ  എന്നിവയും  ഇൗ  നിലയിലാണ്. പതിനാലാം നിലയിലും പതിനേഴാം നിലയിലും ഒരുക്കിയിരിക്കുന്ന ഇരിപ്പിടങ്ങൾ ദൂരക്കാഴ്ചയുടെ സൗന്ദര്യം ആസ്വദിക്കാനായി പ്രത്യേകം തയ്യാറാക്കിയവയാണ്.

asset-orchestra-club

ഗ്രൗണ്ട് ഫ്ളോറിൽ  കിഡ്സ് പ്ലേഏരിയയും ഗസ്റ്റ് റൂമും ഒരുക്കിയിരിക്കുന്നു. രണ്ട് ലിഫ്റ്റുകൾ, വീഡിയോ ഡോർ ഫോൺ, സെൻട്രലൈസെഡ് ഗ്യാസ്  സപൈ്ല, വേസ്റ്റ് മാനേജ്മെന്റ് സംവിധാനം എന്നിവയും സ്റ്റെർലിംഗിൽ ഉണ്ട്.

ബുക്കിംഗിനും സൈറ്റ് വിസിറ്റിനുമായി വിളിക്കൂ, ഗോപൻ: +91 99614 62111

അസറ്റ് ഗീതാഞ്ജലി

gitanjali1

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം ഹരിത ഭംഗിയാലും ഏറെ അനുഗൃഹീതമാണ്. നഗര ജീവിതത്തിന്റെ എല്ലാ ഗുണങ്ങളും അനുഭവിച്ചുകൊണ്ടു പ്രകൃതിയെ തൊട്ടറിയാനുള്ള ഒരവസരം. അതാണ് തൃശ്ശൂർ അമലാ നഗറിലെ അസറ്റ് ഗീതാഞ്ജലി എന്ന വില്ല പ്രൊജക്റ്റ് നൽകുന്നത്. തൃശ്ശൂരിലെ പുതിയ കൊമേർഷ്യൽ ഹബ് ആയ   പുഴക്കലിൽ നിന്ന് 2  കിലോമീറ്റർ മാറി ഹരിതാഭമായ 2 ഏക്കർ 5  സെന്റിൽ ആണ് 29  വില്ലകൾ ഉൾക്കൊള്ളുന്ന അസറ്റ് ഗീതാഞ്ജലി സ്ഥിതി ചെയ്യുന്നത്. 6000 സ്ക്വയർ ഫീറ്റിലധികം വിസ്തീർണമുള്ള വാടിക  എന്ന ക്ലബ് ഹൗസ് ആണ് ഗീതാഞ്ജലിയുടെ ഏറ്റവും വലിയ സവിശേഷത. 

asset-gitanjali-exterior

ആഡംബര ജീവിതത്തിന് ഒഴിച്ചുകൂടാനാവാത്ത എല്ലാ സൗകര്യങ്ങളുമടങ്ങിയതാണ്   വാടിക. വിവിധ ഫങ്ഷനുകൾക്കായി ക്ലോസ്ഡ് പാർട്ടി ഏരിയ,  ഒാപ്പൺ പാർട്ടി ഏരിയ എന്നിവ ഒരുക്കിയിരിക്കുന്നു.  ഹെൽത്ത് ക്ലബ്, സ്റ്റീം ബാത്ത്, സോനാ ബാത്ത്, സ്വിമ്മിങ് പൂൾ എന്നിവയുമുണ്ട്. ചിൽഡ്രൻസ് പ്ലേ ഏരിയയും ഗസ്റ്റ് റൂമും ഉൾപ്പെടെയുള്ള അമിനിറ്റീസും ക്ലബ് ഹൗസിലുണ്ട്.

gitanjali4

കണ്ടംപററി ഡിസൈനിൽ നിർമിച്ച വില്ലകൾ കാഴ്ചക്ക് പുതുമ പകരുന്നു. ഒാരോ വില്ലയ്ക്കും മുന്നിൽ കുട്ടികൾക്ക് കളിക്കുന്നതിനും മറ്റുമായി ഒാപ്പൺ സ്പേസ് നൽകിയിരിക്കുന്നു.  ഡ്യൂവൽ കാർ പാർക്കിങ് സൗകര്യവുമുണ്ട്. വില്ലയുടെ ഉള്ളിലായി ഒരു പൈ്രവറ്റ് കോർട്ടിയാർഡ്  നൽകിയിരിക്കുന്നു.  യൂട്ടിലിറ്റി റൂം ആണ് മറ്റൊരു പ്രത്യേകത. വാഷിംഗ് മെഷീൻ, അയേൺ ബോക്സ് എന്നിവ ഉപയോഗിക്കുന്നതിനായി  അറ്റാച്ചഡ് ബാൽക്കണിയോട് കൂടിയതാണ് യൂട്ടിലിറ്റി റൂം. കുട്ടികളെ  ആകർഷിക്കുന്ന വിധത്തിൽ ഒരുക്കിയ കിഡ്സ് പ്ലേ ഏരിയയും ഏറെ ശ്രദ്ധേയമാണ്.

asset-gitanjali-view

ബുക്കിംഗിനും സൈറ്റ് വിസിറ്റിനുമായി വിളിക്കൂ, വിനോദ്: +91 81298 01555

Call: 98464 99999

enquiry@assethomes.in   

visit www.assethomes.in

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA