ADVERTISEMENT

നിർമ്മാണമേഖലയിലെ നൂതന സാങ്കേതികവിദ്യയായ ഷിയർവാൾ ടെക്നോളജി ഉപയോഗിച്ചു നിർമ്മിക്കുന്ന കോഴിക്കോട്ടെ ആദ്യത്തെ അപ്പാർട്ട്മെന്റാണ് അസറ്റ് പി കെ എസ്  ഹെറിറ്റൻസ്. ഉയരം കൂടിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനുളള ആധുനിക സംവിധാനമാണ് ഷിയർവാൾ ടെക്നോളജി. റീ ഇൻഫോഴ്സ്ഡ് കോൺക്രീറ്റ് വാളുകൾ ആണ് ഷിയർവാളുകൾ. 

കെട്ടിടത്തിന് കൂടുതൽ ഉറപ്പും ബലവും നൽകുന്ന ഈ  ടെക്നോളജി കാറ്റിനേയും ഭൂകമ്പത്തേയും ചെറുക്കുന്നു. കൂടാതെ ലീക്കേജ്, വിളളൽ, തേയ്മാനം എന്നിവയെ തടയുകയും ചെയ്യുന്നു. കുറഞ്ഞ സമയത്തിൽ നിർമ്മാണം പൂർത്തിയാക്കാൻ സാധിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. സാധാരണ ഭിത്തികളേക്കാൾ കനം കുറവായതിനാൽ  കൂടുതൽ കാർപെറ്റ് ഏരിയയും പ്രദാനം ചെയ്യുന്നു.  

asset-lobby

ക്രിസിൽ ഡി എ 2 + റേറ്റിംഗ് സ്വന്തമാക്കിയ അസറ്റ് ഹോംസിന്റെ KRERA അംഗീകാരം  ലഭിച്ച പ്രൊജക്റ്റായ അസറ്റ് പി കെ എസ് ഹെറിറ്റൻസ് നഗരത്തിന്റെ തിരക്കുകളിൽ  നിന്നകന്ന് സ്വച്ഛസുന്ദരമായ കോട്ടൂളിയിലാണ് സ്ഥിതി ചെയ്യുന്നത്. ഒരേക്കർ സ്ഥലത്ത് 20 ഫ്ളോറുകളിലായി 2 & 3 ബെഡ്റൂം ശ്രേണിയിൽ 1144 മുതൽ 1728 സ്ക്വയർഫീറ്റ് വരെ വിസ്തൃതിയുളള 110 അപ്പാർട്ട്മെന്റുകളാണ് ഈ  പദ്ധതിയിലുളളത്. ഹരിതാഭമായ കോമ്പൗണ്ടിൽ ലാൻഡ്സ്ക്കേപ്പ് ഗാർഡനോടു കൂടിയ ഇവിടം ഹെറിറ്റൻസിലേക്ക് കടന്നു വരുന്നവരുടെ കണ്ണും മനസ്സും കുളിർപ്പിക്കുന്നു. 

asset-pool

ഗ്രാൻഡ് എൻട്രൻസ് ലോബിയാണ് ഹെറിറ്റൻസിലേക്ക് സ്വാഗതം ചെയ്യുന്നത്. ഭിന്നശേഷിക്കാർക്ക് പ്രവേശിക്കുവാൻ കഴിയുന്ന വിധത്തിലാണ് ഫ്ളാറ്റിന്റെ നിർമ്മാണം. ഗാർഡനുകൾക്ക് സമീപം ആണ് കിഡ്സ് പ്ലേ ഏരിയ ഒരുക്കിയിരിക്കുന്നത്. ഇൻഡോർ ഗെയിംസ് ഉൾക്കൊള്ളുന്ന ക്ലബ് ഹൗസ്, റീഡിങ്  കോർണറോടു കൂടിയ അസ്സോസിയേഷൻ ഹാൾ എന്നിവയും ബാർബിക്യൂ കൗണ്ടറോടു കൂടിയ പൂൾ ഡെക്കും ആഢംബര ജീവിതത്തിന് മാറ്റേകുന്നു. സന്ദർശകർക്ക് പ്രൊജക്ട് കാണുവാനുളള സൗകര്യവും അസറ്റ് ഹോംസ് ഒരുക്കിയിട്ടുണ്ട്. 

 

അസറ്റ് ഗുൽമോഹർ...

കോഴിക്കോട് ഒരു പരിഷ്കൃത ജീവിതം ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമാണ് അസറ്റ് ഗുൽമോഹർ. അസറ്റ് ഹോംസിന്റെ നിർമ്മാണം പൂർത്തിയാക്കിയ ആദ്യത്തെ ഭവനപദ്ധതിയായ ഗുൽമോഹർ ലക്ഷ്വറി ലൈഫ് ആഗ്രഹിക്കുന്നവർക്ക് വേണ്ടി നിർമ്മിച്ചതാണ്. 13 നിലകളിലായി 3,4 അപ്പാർട്ട്മെന്റ് ശ്രേണിയിലുളള 33 യൂണിറ്റുകളാണ് ഇവിടെയുളളത്.  ഹരിതഭംഗിയാർന്ന കോമ്പൗണ്ടിൽ ഗ്രാൻഡ് ലോബിയോടു കൂടിയതാണ് ഗുൽമോഹർ. ലാൻഡ്സ്ക്കേപ്പ് ഗാർഡനും റെയിൻ വാട്ടർ ഹാർവെസ്റ്റിങ് യൂണിറ്റുമെല്ലാം പ്രകൃതിയോട് വളരെ അടുത്ത് നിൽക്കുന്ന പ്രതീതിയുണർത്തുന്നു. 

റൂഫ്‌ടോപ് സ്വിമ്മിങ് പൂൾ, ടെറസ് ഗാർഡൻ, ഹെൽത്ത് ക്ലബ്, സെൻട്രലൈസ്ഡ് ഗ്യാസ് സപ്ലൈ എന്നിവയോടു കൂടിയ ഗുൽമോഹർ ഭിന്നശേഷിക്കാർക്ക് പ്രവേശിക്കുവാൻ കഴിയുന്ന വിധത്തിൽ നിർമ്മിച്ചതാണ്. വിളളൽ തടയുന്നതിനായി ജോയിന്റുകളിൽ മെറ്റൽസ്ട്രിപ്പ് റീഇൻഫോഴ്സ്മെന്റ് ആണ് ഉപയോഗിച്ചിരിക്കുന്നത്. പാർക്കിങ് ഏരിയയിലെ പില്ലറുകളിലെ റബ്ബർ ഫെൻഡേഴ്സ് വാഹനങ്ങൾക്ക് കേടുപാടുണ്ടാകുന്നത് തടയുന്നു. 

 

അസറ്റ് എൻസൈൻ

കോഴിക്കോട് കോവൂരിലെ നിർമ്മാണം പൂർത്തിയാക്കിക്കൊണ്ടിരിക്കുന്ന അസറ്റ് എൻസൈൻ ഉന്നത ശ്രേണിയിലുളള ലക്ഷുറി അപ്പാർട്ട്മെന്റാണ് കാഴ്ച വയ്ക്കുന്നത്. 13 നിലകളിലായി 2,2.5,3 ശ്രേണികളിലായാണ് അപ്പാർട്ട്മെന്റുകൾ ഒരുക്കിയിരിക്കുന്നത്. വിശാലമായ ഡെക്കോടു കൂടിയ സ്വിമ്മിങ് പൂൾ, ഇൻഡോർ ഗെയിംസ് ഉൾക്കൊള്ളുന്ന മൾട്ടി റിക്രിയേഷൻ റൂം, ഹെൽത്ത് ക്ലബ്, ഓപ്പൺ ടെറസ് പാർട്ടി ഏരിയ തുടങ്ങിയ സൗകര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് എൻസൈൻ. റെയിൻ വാട്ടർ ഹാർവെസ്റ്റിങ് സിസ്റ്റവും കോമൺ ഏരിയായിലെ സോളാർ പവർ ലൈറ്റും ഊർജ്ജ സംരക്ഷണത്തിനൊപ്പം വൈദ്യുതി, ജലം എന്നിവയുടെ വിവേകപൂർണ്ണമായ ഉപയോഗത്തിനും ഉപകരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ, ജിജീഷ് - 8111990801

email- kozhikode@assethomes.in

Website- www.assethomes.in

English Summary- Asset Projects for sale at Calicut

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com