ADVERTISEMENT

ടീ ഷര്‍ട്ട്‌ , ഡെനിം പാന്റ് , ഗുട്ക് പാക്കറ്റുകള്‍  ഇവയൊക്കെ കൊണ്ടൊരു വീട് നിര്‍മ്മിക്കാന്‍ കഴിയുമോ ? കര്‍ണാടക മംഗളൂരു ഉള്ള ഒരു വീട് നിര്‍മ്മിച്ചിരിക്കുന്നത് ഇതൊക്കെ കൊണ്ടാണ്. നാലര ലക്ഷം രൂപ കൊണ്ട് 350 ചതുരശ്രയടിയുള്ള ഈ വീട് നിര്‍മ്മിച്ച്‌ നല്‍കിയത് 'പ്ലാസ്റ്റിക് ഫോര്‍ ചേഞ്ച്‌ ' എന്നൊരു നോണ്‍ പ്രോഫിറ്റ് സംഘടനയാണ്. ലോക്കല്‍ 'എന്‍ജിഒ'കളുമായി ചേര്‍ന്നാണ് ഈ സംഘടന മാലിന്യങ്ങള്‍ ശേഖരിക്കുന്നത്. റിസൈക്കിള്‍ ചെയ്ത മാലിന്യങ്ങൾ കൊണ്ട് വീട് നിര്‍മ്മിച്ച്‌ നല്‍കുന്നതാണ് ഇവരുടെ ലക്ഷ്യം. 

മംഗളൂരു പഞ്ചനടിയിലെ ഒരു സ്ത്രീക്ക് വേണ്ടിയാണ് ഹൈദരാബാദ് ആസ്ഥാനമായ ഒരു കെട്ടിടനിർമാണക്കമ്പനിയുമായ ബാംബൂ പ്രോജെക്റ്റ്‌സുമായി ചേര്‍ന്ന് ഈ വീട് നിര്‍മ്മിച്ചത്. 

recylable-home

സാധാരണ തങ്ങള്‍ ബാംബൂ കൊണ്ടുള്ള വീടുകള്‍ ആയിരുന്നു നിര്‍മ്മിക്കുന്നത് ബാംബൂ പ്രോജെക്റ്റ്‌ ഉടമ പ്രശാന്ത്‌ ലിംഗം പറയുന്നു. എന്നാല്‍ 'പ്ലാസ്റ്റിക് ഫോര്‍ ചേഞ്ച്‌ ' ആവശ്യപെട്ടത്‌ പ്ലാസ്റ്റിക് കൊണ്ടുള്ള വീട് വേണം എന്നായിരുന്നു. അതിനായി ആവശ്യമായ പ്ലാസ്റ്റിക്കും അവര്‍ നല്‍കി. വെറും പത്തുദിവസം മതിയാകും മൂന്ന് പ്ലാസ്റ്റിക് വീടുകള്‍ നിര്‍മ്മിക്കാന്‍ എന്ന് പ്രശാന്ത്‌ പറയുന്നു.

recyled-plastic-house

1,500 കിലോ പ്ലാസ്റ്റിക്  കൊണ്ടാണ് ലിവിംഗ് റൂം , ബാത്ത്റൂം, കിച്ചന്‍ , കിടപ്പറ എന്നിവയുള്ള ഈ വീട് നിര്‍മ്മിച്ചിരിക്കുന്നത്. വീടിന്റെ അടിത്തറ മാത്രം സിമെന്റ് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇടക്ക് ചില സ്ഥലങ്ങളില്‍ സ്റ്റീലും ഉപയോഗിച്ചിട്ടുണ്ട്. Low-density plastic (LDP), multi-layered plastic (MLP) കൊണ്ടാണ് മേല്‍ക്കൂരയും മറ്റും നിര്‍മ്മിച്ചത്. സമാനമായ നൂറോളം വീടുകള്‍ കൂടി അടുത്ത രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ നിര്‍മ്മിക്കാനാണ് പ്ലാസ്റ്റിക് ഫോര്‍ ചേഞ്ച്‌ ഉദേശിക്കുന്നത്. 

English Summary- House made of Recycled Plastic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com