ADVERTISEMENT

ഭീമമായ കറണ്ട്‌ ബില്‍ അടയ്ക്കേണ്ടി വരിക, ഇന്ധനവില വര്‍ധനവ്‌ അറിയുമ്പോള്‍ ടെൻഷനടിക്കുക അങ്ങനെ യാതൊരു വിധ പ്രശ്നങ്ങളും കൊച്ചി സ്വദേശി ഡോ. ജോജോ ജോണിനെ സംബന്ധിച്ചില്ല.  കാരണം ഒറ്റയടിക്ക് 4000 രൂപയില്‍ നിന്നും 140 രൂപയായി വൈദ്യുതി ബില്‍ കുറച്ച ആളാണ്‌ ജോജോ.

ഈ തീരുമാനത്തിലേക്ക് ജോജോ എത്താന്‍ കാരണം ഒരിക്കല്‍ നാലായിരം രൂപ കറണ്ട്  ബില്‍ വന്നതായിരുന്നു. പിന്നെ വൈകിയില്ല കയ്യോടെ ഒരു സോളര്‍ പാനല്‍ വീട്ടില്‍ സ്ഥാപിച്ചു. കഴിഞ്ഞ വർഷം ജനുവരിയിലാണ് ജോജോ വീട്ടില്‍ പാനല്‍ സ്ഥാപിച്ചത്. 5 KW യുടെ സോളര്‍ പവര്‍ സിസ്റ്റം ആണ് ജോജോ വീട്ടില്‍ സ്ഥാപിച്ചത്. ഇത് വൈദ്യുതി വകുപ്പിന്റെ ഗ്രിഡുമായി ബന്ധിപ്പിച്ചിട്ടുണ്ട്. 

യൂകെ അടക്കമുള്ള രാജ്യങ്ങള്‍ 2030 ആകുമ്പോൾ ഇന്ധനം ഉപയോഗിച്ചുള്ള വാഹനങ്ങള്‍ നിരോധിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത അടുത്തിടെ വന്നിരുന്നു. ഇതോടെ എന്തുകൊണ്ട് തനിക്കൊരു ഇലക്ട്രിക് കാര്‍ കൂടി സ്വന്തമാക്കി കൂടാ എന്ന് ജോജോ ചിന്തിച്ചു. വീട്ടിലെ സോളര്‍ പാനല്‍ വഴി ഇത് ചാര്‍ജ് ചെയ്യാനും സാധിക്കും എന്ന് മനസിലാക്കിയതോടെ ഒരു ഇലക്ട്രിക് കാര്‍ കൂടി ജോജോ വാങ്ങി. 

ഇന്ധനം ഉപയോഗിച്ചുള്ള ഒരു കാര്‍ ഉപയോഗിക്കാന്‍ കിലോമീറ്ററിന്  8 രൂപ ആകുമ്പോള്‍ ഇലക്ട്രിക് കാറിനു ചെലവാകുന്നത് വെറും 50 പൈസ മുതല്‍ ഒരു രൂപ വരെ മാത്രമാണ്. ഇനി ഇത് സോളര്‍ എനര്‍ജി വഴിയാണ് എങ്കില്‍ അത് പൂജ്യത്തിലെത്തും. എട്ടു വര്‍ഷമാണ്‌ ഇലക്ട്രിക് കാറിന്റെ ബാറ്ററി ആയുസ്സ്. മെയിന്‍റ്റനന്‍സ് ചെലവ് വെറും പൂജ്യവും. 

തന്റെ വീട്ടിലെ ടിവി, വാഷിങ് മെഷിന്‍ അങ്ങനെ എല്ലാ ഉപകരണങ്ങളും സോളര്‍ എനര്‍ജി വഴിയാണ് ഉൽപാദിപ്പിക്കുന്നത് എന്ന് ജോജോ പറയുന്നു.  4,000 വാട്ട് ആണ് ഒരു ദിവസം സോളര്‍ പാനല്‍ ഉൽപാദിപ്പിക്കുക. എന്നാല്‍ തന്റെ വീട്ടിലേക്ക് മൊത്തം ആവശ്യമായത് 2,000 വാട്സ് ആണ് എന്നും ജോജോ പറയുന്നു. വെയില്‍ കുറവുള്ള ദിവസങ്ങളില്‍ ചിലപ്പോള്‍ ആവശ്യത്തിനു വൈദ്യുതി ലഭിക്കാതെ വന്നാല്‍ മാത്രം ഗ്രിഡില്‍ നിന്നും വൈദുതി എടുക്കാറുണ്ട് എന്ന് ജോജോ പറയുന്നു. 

English Summary- Doctor Installed Solar Panels at House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com