വീട്ടിലെ ടെറസിൽ നൂറോളം ചെടികൾ; വീട്ടമ്മ സമ്പാദിക്കുന്നത് 30000 രൂപയോളം!

garden-house
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

വീട്ടിലെ ടെറസില്‍ നൂറോളം ചെടികള്‍ വളര്‍ത്തി മാസം മുപ്പതിനായിരം രൂപ സമ്പാദിക്കുന്ന കഥയാണ്‌ എറണാകുളം ജില്ലയില്‍ ഒരു വീട്ടമ്മയുടേത്. 32 കാരിയായ സുമി ശ്യാം രാജ് ആണ് ഈ വിജയത്തിനുടമ. ലോക്ഡൗൺ കാലത്താണ് സുമി ഇത്തരമൊരു ബിസ്സിനസിനെക്കുറിച്ച് ചിന്തിച്ചത്. ആ സമയത്ത് ഭര്‍ത്താവിനും വീട്ടില്‍ കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിച്ചതോടെ മൂന്നു സെന്റ്‌ സ്ഥലമുള്ള ടെറസില്‍ അലങ്കാരചെടികള്‍ വളര്‍ത്താന്‍ തുടങ്ങി സുമി. 

തുടക്കത്തില്‍ സുമിയുടെ കൈയ്യില്‍ വളരെ കുറവ് ചെടികള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. സുഹൃത്തുക്കളില്‍ നിന്നും ശേഖരിച്ചതുംതായ്‌ലൻഡിൽ  നിന്നും കൊണ്ട് വന്ന ചെടികളുമായിരുന്നു അന്ന് ഉണ്ടായിരുന്നത്. ഇതില്‍ Episcia എന്ന സസ്യമാണ് സുമിയുടെ ജീവിതത്തില്‍ യു ടേണ്‍ ഉണ്ടാക്കിയത്. 

ഈ അലങ്കാര ചെടിയുടെ ചിത്രം സഹിതം തന്റെ ഫെയ്സ്ബുക് പേജില്‍ സുമി പോസ്റ്റ്‌ ചെയ്തിരുന്നു. പക്ഷേ   നേരം ഇരുട്ടി വെളുത്തപ്പോഴേക്കും അമ്പരപ്പിക്കുന്ന അന്വേഷണങ്ങളായിരുന്നു പേജില്‍ ലഭിച്ചത്. ഉത്തര്‍പ്രദേശ്‌ , കര്‍ണാടക , കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നും നിറയെ ഓര്‍ഡര്‍ വൈകാതെ സുമിക്ക് ലഭിച്ചു. ഇപ്പോള്‍ മാസം ഏകദേശം 30,000 രൂപയാണ് സുമിയുടെ വരുമാനം.

garden-house-plants

ഇത്രയും വലിയൊരു വിജയം തുടക്കത്തില്‍ തന്നെ ലഭിച്ചത് സുമിക്ക് തന്നെ അത്ഭുതമാണ്.  Episciaയുടെ എണ്‍പതോളം ഇനങ്ങള്‍ സുമിയുടെ കൈവശമുണ്ട്. മുപ്പതു മുതല്‍ ആയിരം രൂപവരെ വരുന്ന ചെടികള്‍ സുമിയുടെ ടെറസില്‍ ഉണ്ട്. ലോക്ഡൗൺ കാലത്ത് ചെടി വില്‍പ്പനയിലൂടെ ലഭിച്ച വരുമാനം വളരെ സഹായിച്ചു എന്നും സുമി പറയുന്നു. രണ്ടു വയസ്സുള്ള മകളുടെ കാര്യങ്ങള്‍ നോക്കി നടത്താനും സസ്യങ്ങളെ പരിപാലിക്കാനും തനിക്ക് ഭര്‍ത്താവിന്റെ പൂര്‍ണ്ണപിന്തുണയുണ്ടെന്നും സുമി പറയുന്നു.

ഫേസ്ബുക്ക് വഴിയാണ് സുമിയുടെ കച്ചവടം. ഓര്‍ഡര്‍ ലഭിച്ചു കഴിഞ്ഞാല്‍ ചെടികള്‍ അന്ന് തന്നെ കൊറിയര്‍ ചെയ്യുന്നതാണ് സുമിയുടെ രീതി. അലങ്കാരചെടികളുടെ വില്‍പ്പന ആരംഭിക്കുന്നതിനു മുൻപായി അത്യാവശ്യം നന്നായി സുമി പച്ചക്കറി കൃഷി നടത്തിയിരുന്നു. എന്നാല്‍ തനിക്ക് ഏറ്റവും കൂടുതല്‍ വരുമാനവും മനസിന്‌ സന്തോഷവും നല്‍കിയത് ഈ അലങ്കാരസസ്യങ്ങളുടെ ബിസ്സിനസ്സ് ആണെന്ന് സുമി പറയുന്നു. 

English Summary- Housewife makes income through terrace gardening

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA