ADVERTISEMENT

സ്വന്തം വസ്തുവില്‍ നിന്നുള്ള മണ്ണുകൊണ്ട്, സ്വയം വീട് പണിയുക. അതും വീട് നിർമാണത്തെക്കുറിച്ച് ആഴത്തിലുള്ള അറിവുകൾ ഒന്നും ഇല്ലാതെതന്നെ. കോഴിക്കോട് സ്വദേശി ബഷീര്‍ കാലക്കലിന്റെ കഥയാണിത്. 1090 ചതുരശ്രയടിയിൽ  സുന്ദരമായ ഒരുനില വീട്. ചെലവായത്  9 ലക്ഷം രൂപ മാത്രം!

മൺവീട് നിര്‍മ്മിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞപ്പോള്‍ പലരും തന്നെ നിരുത്സാഹപ്പെടുത്തി എന്ന് ബഷീര്‍ പറയുന്നു. പക്ഷേ നല്ല വിസ്താരമുള്ള മനോഹരമായൊരു വീട് തന്നെ ബഷീര്‍ നിര്‍മ്മിച്ചു. മൂന്നു കിടപ്പുമുറികൾ, ബാത്ത്റൂം, ലിവിങ്, അടുക്കള എന്നിവ ചേര്‍ന്നതാണ് ഈ വീട്. ക്ലേ ടൈലുകള്‍ കൊണ്ടാണ് മേല്‍ക്കൂര നിര്‍മ്മിച്ചത്. 

mud-house-view

പ്രകൃതിസൗഹൃദ കൃഷി രീതികൾ വർഷങ്ങളായി ചെയ്യുന്നയാളാണ് ബഷീർ .നാല് കര്‍ഷകരാണ് വീട് നിര്‍മ്മിക്കാന്‍ ബഷീറിനെ സഹായിച്ചത്. കൃഷി സംബന്ധമായ ആവശ്യങ്ങളുമായി ബന്ധപ്പെട്ടാണ് ഇവരെ ബഷീര്‍ കണ്ടുമുട്ടിയത്‌. ടൈലുകള്‍ പാകാന്‍ മാത്രമാണ് ഈ വീട്ടില്‍ സിമന്റ് ഉപയോഗിച്ചത് എന്ന് ബഷീര്‍ പറയുന്നു. ഈ വീടിനോട് ചേര്‍ന്ന്, ബഷീറിന്  നല്ലൊരു പൂന്തോട്ടവും പച്ചക്കറി കൃഷിയുമുണ്ട്.

English Summary- Mud house for 9 lakhs Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com